ന്യൂഡല്‍ഹി : ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം. 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങള്‍ അയച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലെത്തിക്കുന്ന സഹായ വസ്തുക്കൾ റഫാ അതിര്‍ത്തി വഴി ഗസ്സയിലെത്തിക്കും. ഇന്ത്യന്‍ വ്യോമസേനയുടെ സി 17 വിമാനത്തിലാണ് സഹായങ്ങളെത്തിക്കുന്നത്. 32 ടണ്‍ സഹായ വസ്തുക്കളുമായി വ്യോമസേനയുടെ രണ്ടാം സി 17 വിമാനം അയച്ചതായി വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ അറിയിച്ചു. ഫലസ്തീന്‍ ജനതക്കുള്ള മാനുഷിക സഹായം നല്‍കുന്നത് തുടരുന്നുവെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. സഹായവസ്തുക്കളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഒക്ടോബര്‍ 22നാണ് ആദ്യഘട്ട സഹായം എത്തിച്ചത്.
 
			
















 
                

