തൃശൂര്‍ : കൊടകരയില്‍ വന്‍ കഞ്ചാവ് വേട്ട. ടെംപോ ലോറിയില്‍ കടത്തുകയായിരുന്ന 460 കിലോ (200 പായ്ക്കറ്റ് ) കഞ്ചാവാണ് പിടികൂടിയത്. കൊടുങ്ങല്ലൂര്‍ സ്വദേശി ലുലു (32), വടക്കാഞ്ചേരി സ്വദേശി ഷാഹിന്‍(33), പൊന്നാനി സ്വദേശി സലിം (37) എന്നിവരെ അറസ്റ്റു ചെയ്തു. ഷാഹിന്‍ മൂന്നു വര്‍ഷം മുന്‍പ് പച്ചക്കറി വ്യാപാരിയില്‍നിന്നു പണം കവര്‍ന്ന കേസിലെ പ്രതിയാണ്. വിപണിയില്‍ അഞ്ച് കോടി രൂപയോളം വിലവരുന്നതാണ് പിടികൂടിയ കഞ്ചാവെന്നു പോലീസ് പറഞ്ഞു. ആന്ധ്രയില്‍നിന്നു എത്തിച്ച കഞ്ചാവ്, കടലാസ് കെട്ടുകള്‍ക്കിടയില്‍ സൂക്ഷിച്ചനിലയിലായിരുന്നു. ചാലക്കുടി ഡിവൈഎസ്പിയുടെ സ്ക്വാഡും കൊടകര സിഐയുടെയും നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്.