മണിപ്പൂർ : മണിപ്പൂരിൽ സമാധാന കരാർ ഉടൻ ഉണ്ടാകുമെന്ന് സൂചന. വിവിധ സംഘടനകളുമായി ചർച്ച നടത്തുന്നത് സ്ഥിരീകരിച്ച് മണിപ്പൂർ സർക്കാർ. കേസുകൾ പിൻവലിയ്ക്കുന്നതും ആയുധങ്ങൾ കൈമാറുന്നതും അടക്കം ഉള്ള വ്യവസ്ഥകൾ സമാധാന കരാറിൽ ഉൾപ്പെടുത്തും എന്നാണ് വിവരം. മണിപ്പൂരിൽ സമാധാന കരാർ സാദ്ധ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാർ നീക്കം തുടങ്ങിയിട്ട് മാസങ്ങളായി. സംഘർഷം പടർന്നതല്ലാതെ ഇരു വിഭാഗങ്ങളെയും ഒരു മേശയ്ക്ക് ചുറ്റും എത്തിയ്ക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയ പ്രതിനിധികൾ വിവിധ സംഘടനകളുമായി നടത്തിയ അനൗദ്യോഗിക ചർച്ചകളാണ് ഇപ്പോൾ സാഹചര്യത്തിന് അയവുണ്ടാക്കിയിരിയ്ക്കുന്നത്.