• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നവകേരള സദസ് നടത്താൻ പെരുമ്പാവൂർ ബോയ്സ് സ്കൂളിന്റെ മതിലും സ്റ്റേജും കൊടിമരവും പൊളിക്കണം : സംഘാടക സമിതി

by Web Desk 05 - News Kerala 24
November 27, 2023 : 4:15 pm
in Kerala
Reading Time: 1 min read
0
A A
0
നവകേരള സദസ് നടത്താൻ പെരുമ്പാവൂർ ബോയ്സ് സ്കൂളിന്റെ മതിലും സ്റ്റേജും കൊടിമരവും പൊളിക്കണം : സംഘാടക സമിതി

കൊച്ചി : നവകേരള സദസിന് വേദിയൊരുക്കാൻ എറണാകുളം പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിക്കണമെന്ന് സംഘാടക സമിതിയുടെ ആവശ്യം. സ്കൂൾ മതിലിനൊപ്പം പഴയ സ്റ്റേജും കൊടിമരവും പൊളിക്കണമെന്നും ആവശ്യമുണ്ട്. ഇത് സംബന്ധിച്ച് നവ കേരള സദസ്സ് സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. സ്കൂളിലെ മൈതാനത്തിന്റെ മതിൽ, പഴയ സ്റ്റേജ്, കൊടിമരം എന്നിവ പൊളിച്ചു നീക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊളിക്കുന്ന മതിലും കൊടിമരവും നവകേരള സദസിനു ശേഷം പുനർനിർമ്മിക്കുമെന്നും കത്തിൽ സംഘാടക സമിതി വ്യക്തമാക്കുന്നു.

തിരൂരിലേതിന് സമാനമായ സാഹചര്യമാണ് പെരുമ്പാവൂരിലും. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് സ്കൂളിനകത്ത് കയറുന്നതിന് വേണ്ടിയാണ് മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെടുന്നത്. സ്കൂളിന്റെ മുൻവശത്തെ കൊടിമരം നീക്കം ചെയ്യുന്നതിന് പുറമെ ഇതിനോട് ചേർന്നുള്ള മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റണമെന്നും ആവശ്യമുണ്ട്. പഴയ കോൺക്രീറ്റ് സ്റ്റേജാണ് മൈതാനത്തുള്ളത്. ഇത് പൊളിച്ചു നീക്കണം. മൈതാനത്തേക്ക് ബസിറങ്ങുന്നതിനായി ഈ വഴിയുടെ വീതി മൂന്ന് മീറ്ററായി വർധിപ്പിക്കണം എന്നിങ്ങനെ അഞ്ച് ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.

യുഡിഎഫ് ജയിച്ച മണ്ഡലമാണ് പെരുമ്പാവൂർ. എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷൻ എൽദോസ് കുന്നപ്പിള്ളിലാണ് ഇവിടെ എംഎൽഎ. നവ കേരള സദസ്സിൽ സഹകരിക്കേണ്ടെന്നാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും തീരുമാനം. എംഎൽഎ ബഹിഷ്കരിച്ച സാഹചര്യത്തിലാണ് ബാബു ജോസഫ് എന്നയാൾ സംഘാടക സമിതിയുടെ അധ്യക്ഷനായത്. പൊളിക്കുന്ന മതിലും കൊടിമരവും പുതുക്കി പണിയുമെന്ന ഉറപ്പാണ് സംഘാടക സമിതി നൽകിയിരിക്കുന്നത്. നേരത്തെ തിരൂരിലും സ്കൂൾ മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മിനിമം വേതനം 400 രൂപ ആക്കണം; ഫാക്ടറികൾക്ക് മുന്നിൽ രാപ്പകൽ സമരവുമായി കശുവണ്ടി തൊഴിലാളികൾ

Next Post

ദില്ലിയിൽ വായുമലിനീകരണ തോതിൽ നേരിയ കുറവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദില്ലിയിൽ വായുമലിനീകരണ തോതിൽ നേരിയ കുറവ്

ദില്ലിയിൽ വായുമലിനീകരണ തോതിൽ നേരിയ കുറവ്

നാലാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ കോമ്പസ് കൊണ്ട് 108 തവണ കുത്തി

നാലാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ കോമ്പസ് കൊണ്ട് 108 തവണ കുത്തി

ജില്ലാ തല ആശുപത്രിയിൽ നടക്കുന്ന ആദ്യ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ ; ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി

ജില്ലാ തല ആശുപത്രിയിൽ നടക്കുന്ന ആദ്യ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ ; ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി

ഭക്തിയുടെ നിറവിൽ ചക്കുളത്ത് കാവിൽ പൊങ്കാല നേദിച്ച് ആയിരങ്ങൾ

ഭക്തിയുടെ നിറവിൽ ചക്കുളത്ത് കാവിൽ പൊങ്കാല നേദിച്ച് ആയിരങ്ങൾ

ഐഎഫ്എഫ്കെയിൽ തന്റെ സിനിമകൾ പ്രദർശിപ്പിക്കുമെന്ന് ഡോ ബിജു

ഐഎഫ്എഫ്കെയിൽ തന്റെ സിനിമകൾ പ്രദർശിപ്പിക്കുമെന്ന് ഡോ ബിജു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021