തെലുങ്കില്‍ ഇപ്പോള്‍ ബാലയ്യയുടെ കാലമാണ്. തൊട്ടതൊക്കെ പൊന്നാക്കുകയാണ് നന്ദമുരി ബാലകൃഷ്ണ. ഒടുവിലെത്തിയ ഭഗവന്ത് കേസരിയും ഹിറ്റ് ചിത്രമായി മാറിക്കഴിഞ്ഞു. ബാലയ്യയുടെ ഭഗവന്ത് കേസരിയുടെ ഫൈനല്‍ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തായിരിക്കുകയാണ്. ഭഗവന്ത് കേസരി ആഗോളതലത്തില്‍ 112.75 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്. ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് 88.55 കോടി രൂപയും നേടി. ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് 1.90 കോടി രൂപയും നേടിയെന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് ഭഗവന്ത് കേസരി 14.05 കോടി രൂപയും ആകെ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.