ജാംനഗർ : 16കാരനെ 22കാരനായ യുവാവും സുഹൃത്തും കൊലപ്പെടുത്തി. സ്വവർഗ ബന്ധത്തിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സുഹൃത്ത് പിരിഞ്ഞുപോയതിന്റെ പകയിലാണ് 22കാരനായ കുടുംബ സുഹൃത്ത് 16കാരനെ കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി. 16 വയസ്സുള്ള 11-ാം ക്ലാസ് വിദ്യാർഥിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ഇതിനിടെ 16കാരന് മറ്റൊരു വ്യക്തിയുമായി സൗഹൃദമുണ്ടായത് പ്രതിക്ക് പകക്ക് കാരണമായെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയിൽ കാണാതായ കുട്ടിയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം ജാംനഗർ-കലവാഡ് ഹൈവേയിലെ ഒറ്റപ്പെട്ട സ്ഥലത്താണ് കണ്ടെത്തിയത്. കൊലയാളിയെന്ന് സംശയിക്കുന്ന 22കാരനെയും ഇയാളുടെ 19 കാരനായ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി വൈകിയും കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിനെ സമീപിക്കുകയും പരാതി നൽകുകയുമായിരുന്നു.