കല്യാൺ സിൽക്‌സിന്റെ നേതൃത്വത്തിൽ ആരംഭിച്ച യൂത്ത് ബ്രാൻഡ് ‘ഫാസ്‌യോ അടുത്ത ഘട്ട ഷോറൂമുകൾ കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. മലയാള മനോരമ മാനേജിങ് എഡിറ്റർ ശ്രീ ജേക്കബ് മാത്യു കോട്ടയം ഷോറൂമിന്റെയും, തൃപ്പുണിത്തുറ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി രമ സന്തോഷ് തൃപ്പുണിത്തുറ ഷോറൂമിന്റെയും, ഉദ്ഘാടനം നിർവഹിച്ചു.
അതിശയിപ്പിക്കുന്ന വിലക്കുറവും, യൂത്ത് ഫാഷനിലെ ലോക നിലവാരമുള്ള വസ്‌ത്ര ശ്രേണിയുമായി തൃശ്ശൂരിൽ എത്തിയ ‘ഫാസ്‌യോ‘ മൂന്ന് മാസം കൊണ്ട് തന്നെ യുവതിയുവാക്കളുടെ പ്രിയ ഫാഷൻ ബ്രാൻഡ് എന്ന നിലയിലിൽ അടിത്തറയുറപ്പിച്ചു. ‘ഫാസ്‌യോ’ എന്ന ബ്രാൻഡിൽ തന്നെയാണ് ഈ ഷോറൂമുകളിൽ വസ്ത്രങ്ങൾ ലഭിക്കുക. കേരളത്തിൽ മാത്രം അഞ്ചു വര്‍ഷം കൊണ്ട് അറുപതു ഷോറൂമുകള്‍ തുറക്കാൻ പദ്ധതിയിട്ടിരിക്കുന്ന ‘ഫാസ്‌യോ‘ വൈകാതെ ലോക വിപണിയിലേക്കും പ്രവേശിക്കും.
സെൽഫ് ചെക് ഔട്ട് കൗണ്ടറുകളോടുകൂടിയ ഷോറൂമുകളുള്ള ഈ രംഗത്തെ കേരളത്തിലെ ആദ്യ ബ്രാൻഡാണ് ഫാസ്‌യോ.അഞ്ചുവയസുമുതൽ 40 വയസുവരെയുള്ളവരെ ലക്‌ഷ്യം വെക്കുന്ന ഷോറൂമുകളിൽ യുവതീയുവാക്കൾക്കുള്ള ഏറ്റവും മികച്ച മോഡേൺ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്. 149 മുതൽ 999 രൂപ വരെയാണ് വില.
ആഗോള നിലവാരമുളള ഷോറൂമിൽ ഉയർന്ന പ്രൊഫഷണൽ സമീപനവും ഉറപ്പുവരുത്തിയിട്ടുണ്ട്. ഉൽഘാടന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കുമൊപ്പം ‘ഫാസ്‌യോ ഡയറക്‌ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ സിൽക്‌സ് & ഫാസിയോ ചെയർമാൻ ടിഎസ് പട്ടാഭിരാമൻ തുടങ്ങിയവർ പങ്കെടുത്തു.