കോഴിക്കോട്> യുവതിയുടെ ആത്മഹത്യ ഭര്‍തൃവീട്ടിലെ പീഡനം മൂലമെന്ന് പരാതി. ഓര്‍ക്കാട്ടേരി കുന്നുമ്മക്കര ഹബീബിന്റെ ഭാര്യ ഷബ്നയാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. പത്ത് വര്‍ഷം മുമ്പായിരുന്നു ഷബ്നയുടെ വിവാഹം. ബന്ധുക്കളുടെ പരാതിയിൽ എടച്ചേരി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.