• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഞങ്ങൾ കൂടെയുണ്ട് എന്ന ഉറപ്പ് സർക്കാരിന് നൽകുകയാണ് നവകേരള സദസിലെ നിറഞ്ഞ ജനക്കൂട്ടം: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
December 10, 2023 : 8:44 pm
in Kerala, News
Reading Time: 1 min read
0
A A
0
ഞങ്ങൾ കൂടെയുണ്ട് എന്ന ഉറപ്പ് സർക്കാരിന് നൽകുകയാണ് നവകേരള സദസിലെ നിറഞ്ഞ ജനക്കൂട്ടം: മുഖ്യമന്ത്രി

കോതമം​ഗലം > ധൈര്യമായി മുന്നോട്ടു പോകൂ, ഞങ്ങൾ കൂടെയുണ്ട് എന്ന ഉറപ്പ് സർക്കാരിന് നൽകുകയാണ് ഓരോ നവകേരള സദസിലും പങ്കെടുക്കുന്ന നിറഞ്ഞ ജനക്കൂട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഭാഗമായി എറണാകുളം കോതമംഗലം മണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സദസ് നടക്കുന്ന ഓരോ ഇടങ്ങളിലും നിറഞ്ഞ കൂട്ടത്തെയാണ് കാണുന്നതെന്നും ഇത് സദസിന്റെ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര നയങ്ങളെപ്പറ്റിയും മുഖ്യമന്ത്രി സംസാരിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനെതിരായാണ് കേന്ദ്രം നിലകൊള്ളുന്നതെന്നും കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ ഒന്നിച്ച് ശബ്ദമുയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തോട് നിഷേധാത്മക നിലപാടാണ് കേന്ദ്രത്തിനുള്ളത്. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശത്തിൽ പോലും കേന്ദ്രം കൈകടത്തുന്നു. എന്നാൽ ഇതിനെതിരായി ശബ്ദിക്കാൻ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർക്ക് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നുള്ള 18 യുഡിഎഫ് എംപിമാർ സഭയിലുണ്ടായിട്ടു പോലും കേന്ദ്രത്തിനെതിരെ ആവശ്യമായ പ്രതിഷേധം ഉയർത്തുന്നില്ല. ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെ പോലും എംപിമാർ ചോദ്യം ചെയ്യുന്നില്ല. ഭരണഘടനയെ പോലും തെറ്റായി വ്യാഖ്യാനിക്കുകയാണ് കേന്ദ്രം. കേന്ദ്രം കാണിക്കുന്ന നിലപാട് ജനങ്ങൾ തിരിച്ചറിയണമെന്നും അതിനെതിരെ ശബ്ദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസിലൂടെ സത്യങ്ങൾ കൂടുതലും ജനങ്ങൾ അറിയുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളത്. ഈ കാര്യങ്ങളെല്ലാം നവകേരള സദസിൽ പതിനായിരങ്ങളുടെ മുന്നിൽ വിശദീകരിക്കപ്പെട്ടു. ഇതിന്റെ ഫലമായാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പ്രതികരിച്ചത്. വസ്തുതാ വിരുദ്ധമായാണ് കാര്യങ്ങൾ അവതരിപ്പിച്ചതെങ്കിലും പ്രതികരിക്കാൻ അവർ നിർബന്ധിതരായി.

നവകേരള സദസിനെ ഇതിനോടകം തന്നെ ജനങ്ങൾ ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ കോൺ​ഗ്രസ് ഇതിനെ ബഹിഷ്കരിച്ചു. 2021ന് ശേഷം കോൺ​ഗ്രസ് ബഹിഷ്കരിക്കാത്ത ഏതു പരിപാടിയാണുള്ളത്? നാടിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ പ്രവർത്തനങ്ങളെയും തടയുന്ന രീതിയാണ് കാണുന്നത്. പക്ഷേ ഓരോ നവകേരള സദസിലും പങ്കെടുക്കുന്ന ജനക്കൂട്ടം ഞങ്ങൾ കൂടെയുണ്ടെന്ന് സർക്കാരിനെ ഓർമിപ്പിക്കുകയാണ് ചെയ്യുന്നത് – മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നവകേരള സദസിനു നേരെ നിരന്തരമായ ആക്രമണങ്ങൾ; ജനം അവയൊക്കെ അവ​ഗണിക്കുന്നു: മുഖ്യമന്ത്രി

Next Post

മുഖ്യമന്ത്രിക്കെതിരായ അക്രമം തുടരുമെന്ന്‌ കെഎസ്‌യു പ്രസിഡന്റ്‌; ഷൂ എറിയാൻ ആഹ്വാനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഖ്യമന്ത്രിക്കെതിരായ അക്രമം തുടരുമെന്ന്‌ കെഎസ്‌യു പ്രസിഡന്റ്‌; ഷൂ എറിയാൻ ആഹ്വാനം

മുഖ്യമന്ത്രിക്കെതിരായ അക്രമം തുടരുമെന്ന്‌ കെഎസ്‌യു പ്രസിഡന്റ്‌; ഷൂ എറിയാൻ ആഹ്വാനം

സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കുന്നു, ഗവർണർക്കെതിരെ കരിങ്കൊടിയുമായി എസ്എഫ്ഐ

സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കുന്നു, ഗവർണർക്കെതിരെ കരിങ്കൊടിയുമായി എസ്എഫ്ഐ

ഒരു ദിവസത്തെ വിസയിലെത്തി; നീന്താനിറങ്ങിയ പ്രവാസി മലയാളി മുങ്ങി മരിച്ചു

ഒരു ദിവസത്തെ വിസയിലെത്തി; നീന്താനിറങ്ങിയ പ്രവാസി മലയാളി മുങ്ങി മരിച്ചു

സൗദി അറേബ്യയില്‍ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സൗദി അറേബ്യയില്‍ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മംഗളൂരുവിൽ മലയാളി കുത്തേറ്റുമരിച്ചു; മറ്റൊരു മലയാളി അറസ്റ്റിൽ

മംഗളൂരുവിൽ മലയാളി കുത്തേറ്റുമരിച്ചു; മറ്റൊരു മലയാളി അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021