ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകി പ്രത്യേക അവകാശങ്ങളും ഇല്ലാതായി.ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. 2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത്. പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതും ചോദ്യം ചെയ്ത് 23 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
കോടതി പരിശോധിച്ച വിഷയങ്ങൾ
1. അനുഛേദം 370 സ്ഥിരം വ്യവസ്ഥയാണോ ?
2. ജമ്മു കശ്മീർ ഭരണഘടനാ അസംബ്ലിയുടെ ശുപാർശ കൂടാതെ ആർട്ടിക്കിൾ 370 റദ്ദാക്കാൻ രാഷ്ട്രപതിക്ക് കഴിയുമോ?
3.അനുഛേദം 367 വഴി ഭരണഘടനയെ ഫലപ്രദമായി ഭേദഗതി ചെയ്യാനാകുമോ ?
4.ജമ്മു കശ്മീർ ഭരണഘടനാ അസംബ്ലിയുടെ പദവി നിയമസഭയ്ക്ക് ഏറ്റെടുക്കാനാകുമോ?
5.സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശമായി തിരിച്ചത് നിയമപരമോ ?
6. ജമ്മു കശ്മീർ അതിന്റെ പരമാധികാരം നിലനിർത്തുന്നുണ്ടോ?
കേന്ദ്രസർക്കാർ വാദം
നടപടിയെ ന്യായീകരിച്ച് കേന്ദ്രസർക്കാർ
അനുഛേദം 370 റദ്ദാക്കിയത് ചരിത്രപരമായ ചുവട് വെപ്പ്
മേഖലയിൽ സമാധാനവും പുരോഗതിയും എത്തിച്ചു
ആക്രമസംഭവങ്ങൾ കുറഞ്ഞു
സാമൂഹിക സാമ്പത്തിക പുരോഗതിയുണ്ടായി
ജനക്ഷേമപദ്ധതികൾ കശ്മീരിലെ ജനങ്ങൾക്കായി എത്തിക്കാനായി
ഹർജിക്കാരുടെ വാദം
ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച് നടപടി നിയമവിരുദ്ധം
അനുഛേദം 370 ശാശ്വത സ്വഭാവമുള്ളത്
ഫെഡറലിസത്തിനെതിരായ അതിക്രമമാണ് നടന്നത്
സർക്കാർ തങ്ങളുടെ ഭൂരിപക്ഷം രാഷ്ട്രീയമായ ലാഭത്തിനായി ഉപയോഗിച്ചു