• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘കാര്‍ഗില്‍ യുദ്ധം നടക്കരുതെന്ന് പറഞ്ഞു, മുഷറഫ് തന്നെ പുറത്താക്കി’; നവാസ് ഷെരീഫ്

by Web Desk 04 - News Kerala 24
December 11, 2023 : 11:53 am
in News, World
Reading Time: 1 min read
0
A A
0
‘കാര്‍ഗില്‍ യുദ്ധം നടക്കരുതെന്ന് പറഞ്ഞു, മുഷറഫ് തന്നെ പുറത്താക്കി’; നവാസ് ഷെരീഫ്

1999 ലെ കാര്‍ഗില്‍ യുദ്ധത്തെ കുറിച്ച് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് തുറന്ന് സമ്മതിച്ച് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്ത്. നാല് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് പാകിസ്ഥാനിലേക്ക് തിരിച്ചെത്തിയ നവാസ് ഷെരീഫ് ഒരു പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയായിരുന്നു ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അയല്‍രാജ്യമായ ഇന്ത്യയുമായി മികച്ച ബന്ധത്തിനാണ് താന്‍ ശ്രമിച്ചതെന്നും അതിനാല്‍ കാര്‍ഗില്‍ യുദ്ധം നടക്കരുതെന്ന് താന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ പര്‍വേശ് മുഷറഫ്, തന്നെ അധികാരത്തില്‍ നിന്നും മറ്റുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

‘1993 -ലും 1999 -ലും എന്നെ പുറത്താക്കിയത് എന്തു കൊണ്ടാണെന്ന് പറയണം. ‘അത് നടക്കരുതെ’ന്ന് പറഞ്ഞ് ഞാൻ കാർഗിൽ പദ്ധതിയെ എതിർത്തപ്പോൾ… (ജനറൽ പർവേസ് മുഷറഫ്) എന്നെ പുറത്താക്കി. പിന്നീട് ഞാൻ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു,” നവാസ് ഷെരീഫ് പറഞ്ഞു. 1999 മെയ് മൂന്ന് ആരംഭിച്ച കാര്‍ഗില്‍ യുദ്ധം 1999 ജൂലൈ 26 ഓടു കൂടിയാണ് അവസാനിക്കുന്നത്. മൂന്ന് മാസത്തിനിടെ ഇരുവശത്തുമായി ഏതാണ്ട് 2000 ത്തിനും 4000 ത്തിനും ഇടയില്‍ സൈനികര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമികളിലൊന്നായ കാര്‍ഗിലെ സൈനിക പോസ്റ്റുകളില്‍ നിന്നും മഞ്ഞ് കാലത്ത് ഇന്ത്യന്‍ സൈന്യം ഒഴിഞ്ഞ് പോയതിന് പിന്നാലെ പാകിസ്ഥാന്‍ സൈന്യം കൈയ്യടക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധം നടന്നത്. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തില്‍ നടന്ന കാര്‍ഗില്‍ യുദ്ധം പാകിസ്ഥാന്‍റെ സൈനിക മേധാവിയായിരുന്ന ജനറല്‍ പർവേസ് മുഷറഫിന്‍റെ ആശയമായിരുന്നെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നു.

1990 കളുടെ ആരംഭത്തില്‍ പര്‍വേശ് രണ്ട് പാക് പ്രധാനമന്ത്രിമാരോട് കാര്‍ഗില്‍ ആക്രമണ പദ്ധതിയെ കുറിച്ച് സംസാരിച്ചിരുന്നെന്നും എന്നാല്‍ അന്ന് നടക്കാതെ പോയ പദ്ധതി പിന്നീട് 1999 ല്‍ നവാസ് ഷെരീഫ് പ്രധാനമന്ത്രിയായപ്പോള്‍ നടത്തുകയായിരുന്നെന്നും പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയി ദില്ലിക്കും ലാഹോറിനും ഇടയില്‍ ബസ് സര്‍വ്വീസ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു കാര്‍ഗില്‍ ആക്രമണം. എന്നാല്‍ സൈന്യത്തിന്‍റെ യുദ്ധ പദ്ധതിയെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ഷെരീഫ് അന്ന് പറഞ്ഞത്. പുതിയ വെളിപ്പെടുത്തലോടെ പാക് സൈന്യത്തിന്‍റെ യുദ്ധ പദ്ധതിയെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്നെ നവാസ് ഷെരീഫിന് അറിവുണ്ടായിരുന്നുവെന്ന് വ്യക്തമായി. ഇതേ സമയം കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവെ ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നീരാജ്യങ്ങളുമായി പാകിസ്ഥാന്‍ ബന്ധം മെച്ചപ്പെടുത്തണമെന്നും നവാസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കശ്മീരിന് പരമാധികാരമില്ല, അനുച്ഛേദം 370 താല്‍കാലികം മാത്രം; പ്രത്യേക പദവി റദ്ദാക്കിയത് ശരിവച്ച് സുപ്രീംകോടതി

Next Post

ഡിവോഴ്സ് കേസ് നടക്കവെ ഭർത്താവ് ഡിറ്റക്ടീവായി, ഭാര്യയുടെ രഹസ്യം കണ്ടുപിടിച്ചു; എല്ലാം അം​ഗീകരിച്ച് കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡിവോഴ്സ് കേസ് നടക്കവെ ഭർത്താവ് ഡിറ്റക്ടീവായി, ഭാര്യയുടെ രഹസ്യം കണ്ടുപിടിച്ചു; എല്ലാം അം​ഗീകരിച്ച് കോടതി

ഡിവോഴ്സ് കേസ് നടക്കവെ ഭർത്താവ് ഡിറ്റക്ടീവായി, ഭാര്യയുടെ രഹസ്യം കണ്ടുപിടിച്ചു; എല്ലാം അം​ഗീകരിച്ച് കോടതി

ശബരിമലയുടെ കാര്യം നോക്കാൻ ആളില്ല. തീർഥാടകർ പ്രതിസന്ധിയിൽ,മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

ശബരിമല തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘം, ഹൈക്കോടതി പരിഗണനയിൽ

ആറ് പതിറ്റാണ്ടിലെറെയായുള്ള പ്രശ്നത്തിന് പരിഹാരം ഉറപ്പാക്കി; ഇടുക്കിയിലെത്തുന്നത് തികഞ്ഞ ചാരിതാർത്ഥ്യത്തോടെ: മുഖ്യമന്ത്രി

ആറ് പതിറ്റാണ്ടിലെറെയായുള്ള പ്രശ്നത്തിന് പരിഹാരം ഉറപ്പാക്കി; ഇടുക്കിയിലെത്തുന്നത് തികഞ്ഞ ചാരിതാർത്ഥ്യത്തോടെ: മുഖ്യമന്ത്രി

ഡോ. ഷഹനയുടെ മരണം; ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി

ഡോ. ഷഹനയുടെ മരണം; ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി

ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയെ ആക്രമിച്ചത്‌ എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ

ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയെ ആക്രമിച്ചത്‌ എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021