തിരുവനന്തപുരം> സുപ്രീംകോടതി ഇടപെട്ടിട്ട് പോലും ബില്ലുകളില്‍ ഒപ്പിടാതെ ആര്‍ എസ് എസ് ആസ്ഥാനത്തു നിന്ന് കിട്ടുന്ന നിര്‍ദ്ദേശമനുസരിച്ചു പാവക്കൂത്ത് ആടുകയാണ് ഗവര്‍ണറെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി വസീഫ്. കേരളത്തിന്റെ വികസനത്തിനായി തയാറാക്കപ്പെട്ട പുതിയ നിയമങ്ങളാണ് ഇതുമൂലം തടസപ്പെടുന്നതെന്നും വസീഫ് വ്യക്തമാക്കി.
ഗവര്‍ണര്‍ എറിഞ്ഞുകൊടുത്ത പുതിയ എല്ലിന്‍ കഷ്ണങ്ങളുണ്ട്. അത് നൊട്ടിനുണയുന്ന ചില കൂട്ടുകെട്ടുകളും. പുതിയ യൂണിവേഴ്‌സിറ്റി നോമിനേഷനുകളില്‍ ഭൂരിഭാഗവും യുഡിഎഫ് ആര്‍ എസ് എസ് നേതാക്കളാണ്. പ്രത്യുപകാരമായി വാലാട്ടി നില്‍ക്കുകയാണ് സംഘികളോടൊപ്പം പ്രതിപക്ഷ നേതാക്കളും.
തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരെ കൊഞ്ഞനം കുത്തുന്ന ഗവര്‍ണ്ണറുടെ നിലപാടില്‍ അഭിരമിക്കുന്നവര്‍ സംഘപരിവാറിന് വിടുപണി ചെയ്യുകയാണ്.ഗവര്‍ണ്ണറും അദ്ദേഹത്തിന് കുടപിടിക്കുന്ന യു ഡി എഫും ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്.
കോണ്‍ഗ്രസിനോട് ഒരപേക്ഷ മാത്രമേയുള്ളൂ. ഈ നിലപാട് അപകടകരമാണ്. സ്വയം കുഴികുത്തലാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ അതേ ഗതികേടിലാക്കാണ് നിങ്ങളുടെ ഈ പോക്ക്.
കേരളത്തെയും സംഘപരിവാറിന് തീരെഴുതാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണ്. മലയാളികളുടെ ഇടതുപക്ഷ മതേതര മനസ്സ് അതിന് തടയിടുക തന്നെ ചെയ്യുമെന്നും വസീഫ് വ്യക്തമാക്കി