• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സേവാപ്രമുഖിന്റെ സഹോദരനെ കുത്തിക്കൊന്ന കേസ്: 9 ആർഎസ്എസുകാർ കുറ്റക്കാർ; ശിക്ഷ 18ന്

by Web Desk 04 - News Kerala 24
December 13, 2023 : 6:54 pm
in Kerala, News
0
A A
0
സേവാപ്രമുഖിന്റെ സഹോദരനെ കുത്തിക്കൊന്ന കേസ്: 9 ആർഎസ്എസുകാർ കുറ്റക്കാർ; ശിക്ഷ 18ന്

തിരുവനന്തപുരം> ആർഎസ്‌എസ്‌ നഗർ സേവാപ്രമുഖിന്റെ സഹോദരനെ കുത്തിക്കൊന്ന കേസിൽ ഒമ്പത്‌ ആർഎസ്‌എസുകാർ കുറ്റക്കാർ. ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസിൽ അയ്യപ്പനാശാരിയെ (52) കൊലപ്പെടുത്തിയ കേസിലാണ്‌ അനിൽകുമാർ (കടച്ചിൽ അനി), സുനിൽകുമാർ (ഉപ്പ് സുനി), അനിൽകുമാർ (അനിൽ), മനോജ്, ഉണ്ണി, സതീഷ്‌കുമാർ (ഗോവർധൻ), സന്തോഷ്‌ (പ്രദീഷ്‌), സന്തോഷ്‌ ചന്ദ്രൻ, സന്തോഷ്‌ (ബീഡി സന്തോഷ്‌) എന്നിവർ കുറ്റക്കാരെന്ന്‌ തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹൻ വിധിച്ചത്‌. മതിയായ തെളിവില്ലാത്തതിനാൽ ഏഴുപേരെ കോടതി വെറുതെവിട്ടു.

ആർഎസ്‌എസ്‌ നഗർ സേവാപ്രമുഖായിരുന്ന രാജഗോപാൽ ആചാരിയുടെ സഹോരനായിരുന്നു കൊല്ലപ്പെട്ട അയ്യപ്പനാചാരി. 2004 ആഗസ്റ്റ് 28 തിരുവോണ ദിവസമാണ് സംഭവം. പൂക്കടയിൽ നിന്ന്‌ പൂവെടുത്തതിനെച്ചൊല്ലിയുള്ള തർക്കമാണ്‌ കൊലപാതകത്തിലെത്തിയത്‌. മണക്കാട് സ്പാൻ ആശുപത്രിക്ക് സമീപത്തെ പൂക്കടയിൽ നിന്ന് അയ്യപ്പനാചാരിയുടെ മകൻ സതീഷും സുഹൃത്തും പൂവെടുത്തിരുന്നു. ഒന്നാം പ്രതി കടച്ചൽ അനിയുടെ നേതൃത്വത്തിലെത്തിയ 19 അംഗ സംഘം ഇത്‌ ചോദ്യം ചെയ്ത്‌ ആക്രമിച്ചു. പിന്നീട്‌ രാജഗോപാൽ ആചാരിയുടെ വീടാക്രമിച്ചു. രാജഗോപാൽ ആചാരി, സഹോദരപുത്രന്മാരായ സതീഷ്, രാജേഷ് എന്നിവരെയും വെട്ടി. തടയാനെത്തിയ അയ്യപ്പനാചാരിയെ കുത്തി കൊല്ലുകയായിരുന്നു.

ദൃക്സാക്ഷികളായ രാജഗോപാൽ ആചാരിയും ഭാര്യ സരസ്വതിയും വിചാരണയ്‌ക്ക്‌ മുമ്പ്‌ മരണപ്പെട്ടു. ഇവരുടെ മകൾ പ്രിയയുടെ മൊഴിയാണ് നിർണായക തെളിവായത്. സതീഷും രാജേഷും പ്രതികളെയും ആയുധങ്ങളും തിരിച്ചറിഞ്ഞിരുന്നു. കളിപ്പാൻകുളം കഞ്ഞിപ്പുര സനോജ്, പ്രകാശ്, സുരേഷ് എന്നിവർ മരണപ്പെട്ടു.16 പ്രതികളാണ് വിചാരണ നേരിട്ടത്. കഞ്ഞിപ്പുര പ്രദീപ്, ശ്യാംകുമാർ, സനൽകുമാർ (സനു), കൊച്ചുമോൻ പ്രദീപ്, കളിപ്പാംകുളം രാജേഷ്, കാർത്തികനഗറിൽ വിവേക്‌ (ഇടതൻ ബിജു), പൊലീസ്‌ കോൺസ്റ്റബിൾ വിനോദ്‌ (ലാലു) എന്നിവരെയാണ്‌ വെറുതെ വിട്ടത്‌.18ന്‌ ശിക്ഷ വിധിക്കും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ, അഖിലാ ലാൽ, ദേവികാ മധു എന്നിവർ ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിജെപി പട്ടികയിൽ യുഡിഎഫുകാർ വന്നതെങ്ങനെ?; കെഎസ്‌യുവും എംഎസ്‌എഫും നിലപാട്‌ വ്യക്തമാക്കണം: എസ്‌എഫ്‌ഐ

Next Post

തൃശൂരിൽ യുവതി ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമെന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൃശൂരിൽ യുവതി ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമെന്ന്

തൃശൂരിൽ യുവതി ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമെന്ന്

മംഗളൂരു-ബംഗളൂരു റൂട്ടിൽ തീവണ്ടികൾ ഒമ്പത് ദിവസത്തേക്ക് റദ്ദാക്കി

മംഗളൂരു-ബംഗളൂരു റൂട്ടിൽ തീവണ്ടികൾ ഒമ്പത് ദിവസത്തേക്ക് റദ്ദാക്കി

ശബരിമല: ചുട്ടുപൊള്ളുന്ന വെയിലിൽ വെന്തെരിഞ്ഞ് കുട്ടികളടക്കമുള്ള അയ്യപ്പഭക്തർ

ശബരിമല: ചുട്ടുപൊള്ളുന്ന വെയിലിൽ വെന്തെരിഞ്ഞ് കുട്ടികളടക്കമുള്ള അയ്യപ്പഭക്തർ

പാർലമെന്‍റിലെ അതിക്രമം; ആറ് പേർക്ക് പങ്കെന്ന് പൊലീസ്,  കസ്റ്റഡിയിലുള്ളത് നാലുപേർ

പാർലമെന്‍റിലെ അതിക്രമം; ആറ് പേർക്ക് പങ്കെന്ന് പൊലീസ്, കസ്റ്റഡിയിലുള്ളത് നാലുപേർ

കേരളത്തിൽ അക്കൗണ്ട് തുറന്ന് എ.എ.പി; അഭിനന്ദനവുമായി കെജ്രിവാൾ

കേരളത്തിൽ അക്കൗണ്ട് തുറന്ന് എ.എ.പി; അഭിനന്ദനവുമായി കെജ്രിവാൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021