ന്യൂഡൽഹി : രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്ര ബജറ്റിലെ വലിയ പ്രഖ്യാപനങ്ങളിലൊന്നാണിത്. ബ്ലോക് ചെയിന്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് 2022 – 23 സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്ക് പദ്ധതി നടപ്പാക്കുക. ഇത് രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉണര്‍വായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ചെലവു കുറഞ്ഞതും അതേസമയം കൂടുതല്‍ കാര്യക്ഷമവുമായ സംവിധാനമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.