• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഷെയിംലെസ് പീപ്പിൾ’; പൊലീസുകാരോട് ആക്രോശിച്ച് ഗവർണർ, കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറുകൾ നീക്കി

by Web Desk 04 - News Kerala 24
December 17, 2023 : 8:01 pm
in Kerala, News
0
A A
0
‘ഷെയിംലെസ് പീപ്പിൾ’; പൊലീസുകാരോട് ആക്രോശിച്ച് ഗവർണർ, കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറുകൾ നീക്കി

കോഴിക്കോട്:ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകള്‍ നാടീകയ സംഭവങ്ങള്‍ക്ക് പിന്നാലെ രാത്രിയില്‍ നീക്കം ചെയ്ത് പൊലീസ്. ബാനറുകള്‍ നീക്കം ചെയ്യാന്‍ രാവിലെ മുതല്‍ നിര്‍ദേശം നല്‍കിയിട്ടും ഇതിനുള്ള നടപടി വൈസ് ചാന്‍സിലറോ പൊലീസോ സ്വീകരിക്കാത്തതില്‍ രോഷം പ്രകടിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തുകയായിരുന്നു. വൈകിട്ട് 6.45ഓടെ അപ്രതീക്ഷിതമായി ക്യാമ്പസിലൂടെ നടന്നുകൊണ്ടാണ് ബാനറുകള്‍ ഇപ്പോള്‍ തന്നെ നീക്കം ചെയ്യാന്‍ പൊലീസിനോട് കയര്‍ത്തുകൊണ്ട് പറഞ്ഞത്. ഷെയിംലസ് പീപ്പിള്‍ (നാണംകെട്ട വര്‍ഗം) എന്ന് പൊലീസുകാരെ അധിക്ഷേപിച്ചുകൊണ്ടാണ് ഗവര്‍ണര്‍ കയര്‍ത്തു സംസാരിച്ചത്.

ബാനറുകള്‍ നീക്കം ചെയ്യാത്തതിലുള്ള അമര്‍ഷം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഗവര്‍ണര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ കയര്‍ത്തത്.പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ ഗവര്‍ണര്‍ ശകാര വര്‍ഷം നടത്തുകയായിരുന്നു. മലപ്പുറം എസ് പി ഉൾപ്പെടെ ഉള്ള ഉദ്യോഗസ്ഥരോടാണ് ഗവർണർ ബാനർ നീക്കാത്തത്തിൽ കയർത്തത്. റോഡിൽ ഇറങ്ങിയശേഷമാണ് ബാനർ നീക്കം ചെയ്യാൻ ഗവര്‍ണര്‍ നിർദ്ദേശിച്ചത്. ഇതിനുപിന്നാലെയാണ് ബാനറുകള്‍ നീക്കം ചെയ്തത്. എസ്പിയും മറ്റു പൊലീസുകാരും ചേർന്നാണ് ബാനറുകൾ നീക്കിയത്. സര്‍വകലാശാല കവാടത്തിന് മുന്നില്‍ കൂടുതല്‍ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.

ഇതിനിടെ ഗവര്‍ണര്‍ താമസിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സിലര്‍ ജയരാജ് എത്തി. സ്ഥലത്തെത്തിയ വിസിയോടും ഗവര്‍ണര്‍ കയര്‍ത്തു. അതേസമയം, കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ ബാനര്‍ ഉയര്‍ത്തിയതിനെ ശക്തമായി അപലപിച്ചുകൊണ്ടും മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചും രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പിറക്കി. കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെ എസ്എഫ്ഐ ബാനര്‍ കെട്ടില്ല. സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകരുന്നതിന്‍റെ തുടക്കമെന്നും ഭരണ ഘടന സംവിധാനം തകർക്കാൻ മുഖ്യമന്ത്രി ബോധപൂർവ്വം ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ ഉയർത്തിയ ബാനറിൽ ശക്തമായ പ്രതിഷേധവുമായി നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിസിയോട് വിശദീകരണം തേടാൻ രാജ്ഭവൻ സെക്രട്ടറിക്ക് ഗവർണർ നിർദേശം നൽകിയിരുന്നു. അതേസമയം ഗവർണറുടെ ഇന്നലത്തെ പരാമർശത്തിൽ രൂക്ഷ വിമർശവുമായി മുഖ്യമന്ത്രി രംഗത്തെത്തി. വിദ്യാർഥികളെ ക്രമിനലുകൾ എന്ന് വിളിച്ച നടപടി ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ഇന്നലെ രാത്രിയിൽ ഗവർണർ വരുമ്പോഴും ഇന്ന് കോഴിക്കോട്ടെ വിവാഹ സത്കാരത്തിൽ പങ്കെടുക്കാൻ പോകുമ്പോഴുമെല്ലാം നിര്‍ദേശമുണ്ടായിട്ടും സര്‍വകലാശാല അധികൃതരും പൊലീസും ബാനര്‍ മാറ്റാന്‍ നടപടിയെടുത്തിരുന്നില്ല. വൈകിട്ട് ഗവര്‍ണര്‍ ക്യാമ്പസില്‍ തിരിച്ചെത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെൻഷൻ നൽകാൻ കെഎസ്ആർടിസിക്ക് 71 കോടി അനുവദിച്ചു

Next Post

‘സംഘി ചാൻസലർ വാപസ് ജാവോ’: വീണ്ടും ബാനറുകൾ ഉയർത്തി എസ്എഫ്ഐ; സർവകലാശാലയിൽ വ്യാപക പ്രതിഷേധം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘സംഘി ചാൻസലർ വാപസ് ജാവോ’: വീണ്ടും ബാനറുകൾ ഉയർത്തി എസ്എഫ്ഐ; സർവകലാശാലയിൽ വ്യാപക പ്രതിഷേധം

‘സംഘി ചാൻസലർ വാപസ് ജാവോ’: വീണ്ടും ബാനറുകൾ ഉയർത്തി എസ്എഫ്ഐ; സർവകലാശാലയിൽ വ്യാപക പ്രതിഷേധം

“ഒരു ബാനർ അഴിച്ചുമാറ്റിയാൽ നൂറു ബാനർ കെട്ടും”; എസ്‌എഫ്‌ഐ നടത്തുന്നത്‌ ജനാധിപത്യ സമരം: പി എം ആർഷോ

"ഒരു ബാനർ അഴിച്ചുമാറ്റിയാൽ നൂറു ബാനർ കെട്ടും"; എസ്‌എഫ്‌ഐ നടത്തുന്നത്‌ ജനാധിപത്യ സമരം: പി എം ആർഷോ

ഏറ്റുമാനൂരിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി തലസ്ഥാനത്ത് ഒളിവിൽ കഴിയവേ പിടിയിൽ

ഏറ്റുമാനൂരിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി തലസ്ഥാനത്ത് ഒളിവിൽ കഴിയവേ പിടിയിൽ

ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിന് പ്രാധാന്യം നല്‍കും: മുഖ്യമന്ത്രി

ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിന് പ്രാധാന്യം നല്‍കും: മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെ ജീവിതം മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം: മുഖ്യമന്ത്രി

നവകേരള സദസ്സ്; നിരവധി പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഇടപെടൽ: മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021