കൊച്ചി: കോര്പറേഷന് അതിര്‍ത്തിയില്‍ ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി പൂര്‍ണമായും ഓണ്‍ലൈനില്‍ ലഭ്യമാവുമെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ കെ-സ്മാര്‍ട്ട് എന്ന ആപ്ലിക്കേഷനിലൂടെയാണ് കോര്പറേഷന് സേവനങ്ങള്‍ ഡിജിറ്റലായി ലഭ്യമാകുക. നേരത്തെ ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്ന ടി.സി.എസിന്റെ സോഫ്റ്റ്വെയറില് ഉള്‍ക്കൊള്ളിച്ചിരുന്ന രേഖകള്‍ കെ-സ്മാര്ലേക്ക് മാറ്റി.ഇത്തരത്തില്‍ 2021 സെപ്റ്റംബര്‍ ഏഴ് മുതലുള്ള 12 ലക്ഷത്തോളം രേഖകളാണ് പൂര്‍ണമായും മാറ്റിയിട്ടുള്ളതെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു.
സി.എസ്.എം.എല്ലിന്റെ 19 കോടി രൂപ കെ-സ്മാർട്ട് ആപ്പ് ഒരുങ്ങുന്നത്. 2023-24 മുതല്‍ സര്‍ട്ടിഫിക്കറ്റുകൾ ഇനി ഓണ്‍ലൈന്‍ ആയി മാത്രമാകും ലഭ്യമാകുക. ഇതോടൊപ്പം ജനങ്ങള്‍ക്ക് ഏറ്റവുമധികം സൗകര്യപ്രദമായ രീതിയില്‍ ഉണ്ടാകേണ്ട ഒരു സേവനമാണ് പ്രോപ്പര്‍ട്ടി ടാക്സും ഇനി ഓൺലൈനിലൂടെ അടക്കാം.
കൂടാതെ, ഡി ആന്റ് ഒ ലൈസന്‍സ് സമ്പൂര്‍ണ്ണമായി ഓണ്‍ലൈനാക്കി. 2023-24 മുതല്‍ ലൈസന്‍സ് നല്‍കുന്നത് ഓണ്‍ലൈന്‍ ആയി മാത്രമാണെന്നും 24,000 ആപ്ലിക്കേഷന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കുകയും ചെയ്തതായി മേയർ കൂട്ടിച്ചേർത്തു.
കെ-സ്മാർട്ട് പുതുവർഷത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാന സർക്കാറിന്റെ കെ-സ്മാർട്ട് ആപ്ലിക്കേഷൻ 2024 ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ഗോകുലം കൺവെൻഷൻ സെ ന്ററിലാണ് പരിപാടി.