ചാലക്കുടി > സ്കൂളിലെ മീറ്റിങിൽ പ്രസംഗിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു. അങ്കമാലി വാപാലിശ്ശേരി പയ്യപ്പിള്ളി കൊളുവൻ ഫിനോബിന്റെ ഭാര്യ രമ്യ(41)ആണ് മരിച്ചത്. കൊരട്ടി എൽഎഫ് കോൺവെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയാണ്. പ്ലസ്-ടു വിദ്യാർത്ഥികളുടെ സെന്റോഫ് മീറ്റിങിൽ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
ഉടൻ കൊരട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചൊവ്വ ഉച്ചയ്ക്ക് ഒരു മണിക്ക് മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് 5ന് നെടുമ്പാശേരി അകപറമ്പ് സെന്റ്. ഗർവാസിസ് പ്രൊർത്താസീസ് പളളിയിൽ സംസ്ക്കരിക്കും. മക്കൾ: നേഹ, നോറ.