കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്ന് പിടികൂടി. കാനഡയില്‍ നിന്ന് കളര്‍പേനയുടെ രൂപത്തില്‍ എത്തിച്ച വസ്തു വിശദമായി പരിശോധിച്ചപ്പോഴാണ് കൊക്കെയ്ന്‍ ആണെന്ന് കണ്ടെത്തിയത്. എയര്‍പോര്‍ട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് 29 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തത്. എയര്‍ കാര്‍ഗോ കസ്റ്റംസ് ഡയറക്ടര്‍ മുത്തലാഖ് അല്‍ ഇനേസി, സൂപ്രണ്ട് ഫഹദ് അല്‍ തഫ്ലാന്‍ എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കളര്‍ പെന്‍സിലുകളുടെ പെട്ടിയില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പിടികൂടിയത്. പാര്‍സലിനുള്ളില്‍ നിന്ന് 29 ഗ്രാം കൊക്കെയ്നാണ് കണ്ടെത്തിയത്. രാജ്യത്തേക്ക് ഇവ ഇറക്കുമതി ചെയ്തയാളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. പിടികൂടിയ മയക്കുമരുന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.