• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

2019 ലെ പ്രളയ കാലത്ത് നാല് ചെമ്പിന് വാടക 48,000 രൂപ

by Web Desk 04 - News Kerala 24
January 14, 2024 : 6:19 pm
in Kerala, News
0
A A
0
2019 ലെ പ്രളയ കാലത്ത് നാല് ചെമ്പിന് വാടക 48,000 രൂപ

കോഴിക്കോട് : വ്യാജ ബില്ലുകളും രസീതകളും നൽകി മാന്തവാടിയിൽ പ്രളയ ഫണ്ട് തട്ടിയെടുത്തുവെന്ന് റിപ്പോർട്ട്. 2019 ലെ പ്രളയ കാലത്ത് ചെലവഴിച്ചുവെന്ന് അവകാശപ്പെട്ട് പനമരം വില്ലേജ് ഓഫീസർ സമർപ്പിച്ച ബില്ലുകൾ, രസീതുകൾ, എന്നിവ പരിശോധിച്ചതിൽ അധികം തുക രേഖപ്പെടുത്തിയെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി. ഈ വ്യാജ ബില്ലുകൾ 2020 ജനുവരി മാസത്തിൽ തഹസിൽദാർ പാസാക്കി നൽകി. പലതിലും വ്യജ ഒപ്പുകളും കണ്ടെത്തി.നാല് ചെമ്പുകൾ വാടകക്ക് നൽകിയത് ബ്രദേഴ്സ് ലൈറ്റ് ആൻഡ് സൗണ്ട്സ് മാനേജർ അലിയാണ്. അതിന് വാടകയായി 4,400 രൂപയാണ് നൽകിയത്. 48,000 രൂപ കൈപ്പറ്റിയതായുള്ള ബില്ല് വില്ലേജ് ഓഫീസർ തയാറാക്കി. ബില്ലിലേത് തന്റെ ഒപ്പല്ലെന്നും അലി എഴുതി അറിയിച്ചു. നാല് ചെമ്പിന്റെ വാടക 48,000 രൂപയെന്നത് തികച്ചും അവിശ്വസനീയമാണെന്ന് റിപ്പോർട്ടിൽ വിലയിരുത്തി.

നാദം ലൈറ്റ്സ് ആൻഡ് സൗണ്ട്സ് സ്ഥാപന ഉടമ അഷറഫിന് ലഭിച്ചത് 30,000 രൂപയാണ്. അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റേതായി 1,14,000 രൂപയുടെയും 66,040 രൂപയുടെയും രണ്ട് ബില്ലുകൾ പരിശോധനയിൽ കണ്ടെത്തി. ഈ ബില്ലുകൾ തന്റെ സ്ഥാപനത്തിൽ നിന്നും നൽകിയിട്ടില്ലെന്ന് അദ്ദേഹം എഴുതി നൽകി. ഈ സ്ഥാപനത്തിന് ആകെ 1,80,040 രൂപ നൽകിയിട്ടുണ്ടെന്നും ഈ തുക സ്ഥാപന മാനേജർ കൈപ്പറ്റിയെന്നും വില്ലേജ് ഓഫീസർ വിശദീകരണം നൽകി. വ്യാജ ബില്ലാണ് നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പനമരം സ്കൂളിൽ നടത്തിയ ക്യാമ്പിൽ പാചകം ചെയ്ത വകയിൽ 3,000 രൂപ പ്രതിഫലം ലഭിച്ചുവെന്നും 9,900 രൂപ ലഭിച്ചതായി രസീത് ഒപ്പിട്ട് നൽകിയിട്ടില്ലെന്നും വി.ബി ഷൈമ അന്വേഷണ സംഘത്തിന് മൊഴി നൽകി. ദിവസം 900 രൂപ നിരക്കിൽ 11 ദിവസത്തേക്ക് 9,900 രൂപ ഷൈമക്ക് നൽകിയിയെന്നാണ് വില്ലേജ് ഓഫീസറുടെ വിശദീകരണം. സരോജിനിക്ക് 1,000 രൂപയാണ് ലഭിച്ചത്. ബില്ലിൽ അത് 6,600 രൂപയായി ഉയർന്നു. സുമക്ക് ലഭിച്ച് 3000 രൂപയാണ്. ബില്ലിൽ 6,600 ആയി. നീർവാരം സ്കൂളിലെ ശിവദാസൻ പുതുക്കോട്ടും സരള സുരേന്ദ്രനും വില്ലേജ് ഓഫിസർക്കെതിരെ മൊഴി നൽകി. എട്ടു കേസുകളിലാണ് ധനകാര്യ പരിശോധനാ വിഭാഗം ക്രമക്കേട് കണ്ടെത്തിയത്.

താലൂക്ക് ഓഫീസിലെ ഫയലിൽ തുക കൈപ്പറ്റിയ ബില്ലിലെ ആറ് വ്യക്തികളുടെ ഒപ്പുകൾ വ്യാജമാണ്. രസീതുകൾ വ്യാജമായി സൃഷ്ടിച്ചതിന് ഇത് മതിയായ തെളിവാണ്. താലൂക്ക് ഓഫീസിലെ ഫയലിൽ നിന്ന് ലഭിച്ച രസീതുകളിൽ രേഖപ്പെടുത്തിയ പ്രകാരമുള്ള തുകകൾ കൈപ്പറ്റിയിട്ടില്ലായെന്നും രസീത് ഒപ്പിട്ടു നല്കിയിട്ടില്ലായെന്നും ജില്ലാ ധനകാര്യ പരിശോധനാ സ്ക്വാഡിനെ അറിയിച്ച ശേഷം തുക കൈപ്പറ്റിയതായി വില്ലേജ് ഓഫീസർക്ക് മൊഴി ഒപ്പിട്ടു നല്കിയ സുമ മാത്തൂർ പൊയിൽ കോളനി, ഷൈമ മാത്തൂർ പൊയിൽ കോളനി, ശിവദാസൻ, സരള സുരേന്ദ്രൻ എന്നിവരെ സ്ക്വാഡ് വീണ്ടും സന്ദർശിച്ചു.

ശിവദാസൻ, സരള എന്നിവരെ മുൻ വില്ലേജ് ഓഫീസർ പനമരം വില്ലേജ് ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും ശിവദാസന് 7700 രൂപ നൽകുകയും ഇദ്ദേഹം ഈ തുക സരളക്ക് കൈമാറുകയും ചെയ്തുവെന്നും മൊഴി ലഭിച്ചു. ഷൈമ, സുമ എന്നിവർക്ക് മുൻ വില്ലേജ് ഓഫീസർ 3000 രൂപ വീതം നൽകിയ ശേഷം വെള്ളപേപ്പറിൽ ഒപ്പ് വാങ്ങിയെന്നും ഇവർ സ്ക്വാഡിനെ അറിയിച്ചു.

പരിശോധനയിൽ ബില്ലുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പനമരം മുൻ വില്ലേജ് ഓഫീസർ ബില്ലിൽ രേഖപ്പെടുത്തിയ തുക നൽകി ഒത്തുതീർപ്പാക്കി. ധനകാര്യ പരിശോധനാ സ്ക്വാഡ് വില്ലേജ് ഓഫീസറുടെ വിശദീകരണം ആവശ്യപ്പെട്ടതിനു ശേഷമാണ് തുക നൽകിയത്. വ്യാജ ബില്ലുകൾ സൃഷ്ടിക്കുകയും സ്ക്വാഡിന് വിശദീകരണം നൽകുന്നതിനായി ബില്ലിൽ രേഖപ്പെടുത്തിയ തുകകൾ നൽകി മൊഴികൾ സംഘടിപ്പിക്കുകയും ചെയ്ത നടപടി വളരെ ഗുരുതരമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മുൻ വില്ലേജ് ഓഫിസർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ശിപാർശ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അയോധ്യ രാമക്ഷേത്രം: പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് തന്റെ നൃത്തശിൽപം ഉണ്ടാകുമെന്ന് നടി ഹേമമാലിനി

Next Post

കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡ്‌ നവീകരണം ഉടൻ: മന്ത്രി പി രാജീവ്‌

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡ്‌ നവീകരണം ഉടൻ: മന്ത്രി പി രാജീവ്‌

കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡ്‌ നവീകരണം ഉടൻ: മന്ത്രി പി രാജീവ്‌

വിജയലക്ഷ്മി പിഷാരസ്യാർ അന്തരിച്ചു; മൃതദേഹം നാളെ മെഡിക്കൽ കോളേജിന് കൈമാറും

വിജയലക്ഷ്മി പിഷാരസ്യാർ അന്തരിച്ചു; മൃതദേഹം നാളെ മെഡിക്കൽ കോളേജിന് കൈമാറും

മാസപ്പടി കേസ് എൽഡിഎഫ് യുഡിഎഫ് സംയുക്ത അഴിമതി,പണം വാങ്ങിയ എല്ലാവരും മറുപടി പറയണമെന്ന് കെ.സുരേന്ദ്രന്‍

മാസപ്പടി കേസ് എൽഡിഎഫ് യുഡിഎഫ് സംയുക്ത അഴിമതി,പണം വാങ്ങിയ എല്ലാവരും മറുപടി പറയണമെന്ന് കെ.സുരേന്ദ്രന്‍

ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്ന 5 സുഗന്ധവ്യഞ്ജനങ്ങൾ

ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്ന 5 സുഗന്ധവ്യഞ്ജനങ്ങൾ

‘സുഗന്ധ ദ്രവ്യ വ്യാപാരമെന്ന്, പക്ഷെ നടുറോഡിലെ ഇടപാട് വേറെ’; അതിഥി തൊഴിലാളി പിടിയില്‍

'സുഗന്ധ ദ്രവ്യ വ്യാപാരമെന്ന്, പക്ഷെ നടുറോഡിലെ ഇടപാട് വേറെ'; അതിഥി തൊഴിലാളി പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021