• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അയോധ്യ രാമക്ഷേത്രം: പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് തന്റെ നൃത്തശിൽപം ഉണ്ടാകുമെന്ന് നടി ഹേമമാലിനി

by Web Desk 04 - News Kerala 24
January 14, 2024 : 6:06 pm
in India, News
Reading Time: 1 min read
0
A A
0
അയോധ്യ രാമക്ഷേത്രം: പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് തന്റെ നൃത്തശിൽപം ഉണ്ടാകുമെന്ന് നടി ഹേമമാലിനി

മുംബൈ: ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് തന്റെ നൃത്തശിൽപം ഉണ്ടാകുമെന്ന് നടി ഹേമമാലിനി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലാണ് ബി.ജെ.പി നേതാവും എം.പിയുമായ ഹേമമാലിനി ഇക്കാര്യം അറിയിച്ചത്. രാമായണത്തെ ആസ്പദമാക്കിയുള്ള ഡാൻസ് ഡ്രാമയാണ് താനും സംഘവും ചേർന്ന് അവതരിപ്പിക്കുകയെന്നും അവർ പറഞ്ഞു.

‘ജനം വർഷങ്ങളായി കാത്തിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠ ചടങ്ങിന് ഞാനും വരുന്നുണ്ട്. ജനുവരി 17ന് രാമായണ​ത്തെ അടിസ്ഥാനമാക്കിയുള്ള നൃത്തനാടകമാണ് ഞാനും സംഘവും അവതരിപ്പിക്കുന്നത്’ -ഹേമ മാലിനിയുടെ ഓഫിസ് പുറത്തിറക്കിയ വിഡിയോയിൽ നടി വിശദമാക്കി.അതേസമയം, ബി.ജെ.പിയും സംഘ്പരിവാറും ചേർന്ന് പണിതീരാത്ത ക്ഷേത്രത്തിൽ 22ന് നടത്തുന്ന പ്രതിഷ്ഠ ചടങ്ങ് മതാചാരങ്ങൾക്ക് വിരുദ്ധമായതിനാൽ വിട്ടുനിൽക്കാനാണ് ആദിശങ്കരൻ സ്ഥാപിച്ച ബദരീനാഥ്, ശൃംഗേരി, ദ്വാരക, പുരി മഠങ്ങളിലെ ശങ്കരാചാര്യന്മാരുടെ തീരുമാനം. സ്വാമി നിശ്ചലാനന്ദ സരസ്വതി (പുരി ഗോവർധന മഠം), സ്വാമി ഭാരതിതീർഥ (ശാരദാപീഠം, ശൃംഗേരി), സ്വാമി സദാനന്ദ സരസ്വതി (ശാരദാപീഠം, ദ്വാരക), സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി (ജ്യോതിർമഠം, ബദരീനാഥ്) എന്നിവരാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്നത് രാഷ്ട്രീയ ലാക്കോടെയുള്ള ചടങ്ങുകളാണെന്ന അഭിപ്രായവും മഠാധിപതിമാർക്കുണ്ട്. പ്രമുഖ പ്രതിപക്ഷ പാർട്ടികൾ പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചതിനൊപ്പമാണ് ഹൈന്ദവ ആത്മീയാചാര്യന്മാരുടെ വിട്ടുനിൽക്കൽ. രാമക്ഷേത്ര പ്രതിഷ്ഠക്ക് എതിരല്ലെന്നും മതപരവും ആത്മീയവുമാകേണ്ട ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കുന്നതിനോടുള്ള വിയോജിപ്പാണ് വിട്ടുനിൽക്കാൻ കാരണമെന്നുമാണ് അവർ പറയുന്നത്.

പല കാരണങ്ങൾ ശങ്കരാചാര്യന്മാർ വിശദീകരിക്കുന്നു. പണി പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്താൻ പാടില്ല. പ്രധാനമന്ത്രിയോ മറ്റു രാഷ്ട്രീയ നേതാക്കളോ അല്ല ഈ ചടങ്ങിനെ നയിക്കേണ്ടത്. പരമ്പരാഗത ക്ഷേത്ര നിർമാണ, വിഗ്രഹ പ്രതിഷ്ഠാ രീതികൾക്കും സനാതന ധർമശാസ്ത്രത്തിനും വിരുദ്ധമാണ് ചടങ്ങ്. ആത്മീയതക്കല്ല ഊന്നൽ. ഇത്തരമൊരു പരിപാടിക്കുമുമ്പ് ആത്മീയ നേതാക്കളെന്ന നിലയിൽ ബന്ധപ്പെട്ടവരോട് കൂടിയാലോചന നടത്തിയില്ല. ഹിന്ദുവികാരം ചൂഷണം ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും അവർ കുറ്റപ്പെടുത്തുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രധാനമന്ത്രി ഇതുവരെ മണിപ്പൂർ സന്ദർശിക്കാത്തത് ലജ്ജാകരം -ന്യായ് യാത്രയിൽ രാഹുൽ

Next Post

2019 ലെ പ്രളയ കാലത്ത് നാല് ചെമ്പിന് വാടക 48,000 രൂപ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
2019 ലെ പ്രളയ കാലത്ത് നാല് ചെമ്പിന് വാടക 48,000 രൂപ

2019 ലെ പ്രളയ കാലത്ത് നാല് ചെമ്പിന് വാടക 48,000 രൂപ

കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡ്‌ നവീകരണം ഉടൻ: മന്ത്രി പി രാജീവ്‌

കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡ്‌ നവീകരണം ഉടൻ: മന്ത്രി പി രാജീവ്‌

വിജയലക്ഷ്മി പിഷാരസ്യാർ അന്തരിച്ചു; മൃതദേഹം നാളെ മെഡിക്കൽ കോളേജിന് കൈമാറും

വിജയലക്ഷ്മി പിഷാരസ്യാർ അന്തരിച്ചു; മൃതദേഹം നാളെ മെഡിക്കൽ കോളേജിന് കൈമാറും

മാസപ്പടി കേസ് എൽഡിഎഫ് യുഡിഎഫ് സംയുക്ത അഴിമതി,പണം വാങ്ങിയ എല്ലാവരും മറുപടി പറയണമെന്ന് കെ.സുരേന്ദ്രന്‍

മാസപ്പടി കേസ് എൽഡിഎഫ് യുഡിഎഫ് സംയുക്ത അഴിമതി,പണം വാങ്ങിയ എല്ലാവരും മറുപടി പറയണമെന്ന് കെ.സുരേന്ദ്രന്‍

ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്ന 5 സുഗന്ധവ്യഞ്ജനങ്ങൾ

ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്ന 5 സുഗന്ധവ്യഞ്ജനങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021