• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കല്ലമ്പലത്തെ കൊലപാതകങ്ങളിൽ വ്യക്തത വരുത്തി പോലീസ് ; അജികുമാറിനെ കുത്തിയത് ബിനുരാജ് തന്നെ

by Web Desk 04 - News Kerala 24
February 3, 2022 : 7:43 pm
in Kerala, News
Reading Time: 1 min read
0
A A
0
കല്ലമ്പലത്തെ കൊലപാതകങ്ങളിൽ വ്യക്തത വരുത്തി പോലീസ് ;  അജികുമാറിനെ കുത്തിയത് ബിനുരാജ് തന്നെ

തിരുവനന്തപുരം: ദുരൂഹതകളുയർത്തിയ കല്ലമ്പലത്തെ മൂന്നു മരണങ്ങളിൽ വ്യക്തത വരുത്തി പോലീസ്. ആദ്യം കൊല്ലപ്പെട്ട പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥൻ അജികുമാറിനെ കുത്തിയത് അയൽവാസിയായ ബിനു രാജ് തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റൂറൽ എസ്.പി പറഞ്ഞു. അജിയുടെ കൊലപാതകത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സജീവൻെറ അറസ്റ്റും രേഖപ്പെടുത്തി.

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥൻ അജി കുമാർ, അജികുമാറിൻെറ സുഹത്തായ അജിത്, അതിന് പിന്നാലെ അജികുമാറിൻെറ അയൽവാസിയായ ബിനു രാജ് എന്നിവരുടെ മരണത്തിലാണ് പോലീസ് വ്യക്തത വരുത്തുന്നത്. 24 മണിക്കൂറിനിടെയാണ് മൂന്നു മരണങ്ങളുണ്ടായത്. ഇതിൽ അജികുമാറും, അജിത്തും കൊല്ലപ്പെടുകയായിരുന്നു. ബിനു രാജിനെറത് ആത്മഹത്യയാണെന്നും പോലീസ് സ്ഥിരീകരിക്കുന്നു. തിങ്കളാഴ്ച്ച രാവിലെ കുത്തേറ്റുമരിച്ച നിലയിൽ കാണപ്പെട്ട അജികുമാറിനെ കൊലപ്പെടുത്തയത് അയൽവാസിയായ ബിനുരാജെന്നാണ് പ്രാഥമിക നിഗമനമെന്നാണ് റൂറൽ എസ്.പി പരഞ്ഞത്. പ്രതി മരിച്ചതിനാൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിച്ചാൽ മാത്രമേ വ്യക്തത വരൂവെന്ന് പോലീസ് പറയുന്നു.

അജികുമാറും ബിനുരാജും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നു. അജികുമാർ മരിക്കുന്നതിന് തലേദിവസവും ഇവർ തമ്മിൽ വാക്കേറ്റമുണ്ടായെന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ട്. അജികുമാറിന്റെ വീട്ടിലുൾപ്പടെ പല സ്ഥലങ്ങളിൽ വെച്ച് പ്രതികൾ മദ്യപിച്ചിട്ടുണ്ട്. അതിനാൽ ബിനുരാജു മാത്രമാണോ കൊലപാതക സംഘത്തിലുള്ളത് എന്നതിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

അതേസമയം അജികുമാറിന്റെ കൊലപാതക ശേഷം സുഹൃദ്സംഘം വീണ്ടും സംഘടിച്ച് മദ്യപിച്ചു. അജികുമാറിന്റെ കൊലപാതകത്തെ കുറിച്ച് തർക്കമുണ്ടായി. ഇതിൽ ഡ്രൈവറായ സജീവനാണ് കൊലപാത്തിന് പിന്നിലെന്ന് മറ്റുള്ളവർ കുറ്റപ്പെടുത്തി ഇതേത്തുടർന്നാണ് മദ്യലഹരിയിൽ അജിത്ത്, പ്രമോദ് എന്നിവരെ സജീവ് വാഹനമിടിപ്പിച്ചത്. ഇതിൽ അജിത് തൽക്ഷണം മരിച്ചു. പ്രമോദ് ചികിത്സയിലാണ്. അജികുമാറിനെ കൊലപ്പെടുത്തിയ ബിനുരാജ് ബസ്സിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നതിന് തെളിവുകൾ ലഭിച്ചതായി പോലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാഗ്യ പരീക്ഷണം ഇനി മീൻ കച്ചവടത്തിൽ : പുതിയ സംരംഭവുമായി ബിനോയ് കോടിയേരി

Next Post

ലോകായുക്ത ഭേദഗതിയെ എതിർക്കാനും കെ റെയിലിൽ ജനങ്ങളോട് യുദ്ധം വേണ്ടെന്നും സിപിഐ തീരുമാനം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ലോകായുക്ത ഭേദഗതിയെ എതിർക്കാനും കെ റെയിലിൽ ജനങ്ങളോട് യുദ്ധം വേണ്ടെന്നും സിപിഐ തീരുമാനം

ലോകായുക്ത ഭേദഗതിയെ എതിർക്കാനും കെ റെയിലിൽ ജനങ്ങളോട് യുദ്ധം വേണ്ടെന്നും സിപിഐ തീരുമാനം

കൊവിഡ് പരിശോധനയ്ക്ക് യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് ശ്രവം എടുത്തു, ലാബ് ടെക്നീഷ്യന് 10 വർഷം തടവ്

കൊവിഡ് പരിശോധനയ്ക്ക് യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് ശ്രവം എടുത്തു, ലാബ് ടെക്നീഷ്യന് 10 വർഷം തടവ്

പ്രഭുദേവ വീണ്ടും മലയാളത്തില്‍ ;  മഞ്ജു വാര്യരുടെ കൊറിയോഗ്രാഫര്‍

പ്രഭുദേവ വീണ്ടും മലയാളത്തില്‍ ; മഞ്ജു വാര്യരുടെ കൊറിയോഗ്രാഫര്‍

ദിലീപിന്‍റെ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് ;  അൺലോക്ക് പാറ്റേണ്‍ കോടതിയ്ക്ക് കൈമാറി

ഗൂഢാലോചന കേസ് ; ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കേന്ദ്ര ബജറ്റില്‍ ഭിന്നശേഷിക്കാര്‍ക്ക് അവഗണന

കേന്ദ്ര ബജറ്റില്‍ ഭിന്നശേഷിക്കാര്‍ക്ക് അവഗണന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021