• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തലസ്ഥാനത്ത് 20 ഇലക്ട്രിക് ബസ് ഉടൻ വാങ്ങുമെന്ന് മേയർ

by Web Desk 04 - News Kerala 24
January 19, 2024 : 7:18 pm
0
A A
0
തലസ്ഥാനത്ത് 20 ഇലക്ട്രിക് ബസ് ഉടൻ വാങ്ങുമെന്ന് മേയർ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഹിറ്റായ ഇലക്ട്രിക് ബസുകൾ ഇനി വാങ്ങില്ലെന്ന മന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ നിലപാട് തള്ളിക്കളഞ്ഞ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. തലസ്ഥാനത്തെ കാർബൺ ന്യൂട്രൽ നഗരമാക്കണം എന്നതാണ് ഇടതുപക്ഷ നയമാണ്. അത് നടപ്പാക്കാനുള്ള പദ്ധതികളുമായി നഗരസഭ മുന്നോട്ട് പോകുമെന്നും ഫേസ്ബുക് പോസ്റ്റിലൂടെ മേയർ വ്യക്തമാക്കി. ഇലക്ട്രിക് ബസ് വിജയകരമെന്നും തലസ്ഥാന ജനത ഇരു കൈയും നീട്ടി സ്വീകരിച്ചെന്നും പുതുതായി 20 ബസുകളും രണ്ട് ഇലക്ട്രിക് ഡബിൾ ഡെക്കർ വാങ്ങാനുള്ള നടപടികൾ പൂർത്തിയായെന്നും മേയർ കുറിച്ചു.

മേയറുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

കാർബൺ ന്യൂട്രൽ നഗരം എന്ന നയപരിപാടിയുടെ ഭാഗമായി നിലവിൽ ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഘാതം നിയന്ത്രിക്കാൻ വിവിധ നടപടികൾ നഗരസഭ നടപ്പാക്കിവരുന്നുണ്ട്. സോളാർ പദ്ധതികൾ, പ്ലാസ്റ്റിക് മാലിന്യസംസ്‌കരണം, ഗതാഗതം ഉൾപ്പെടെയുള്ള മേഖലകളിൽ കാർബൺ ന്യൂട്രൽ നയം നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടമെന്ന നിലയിൽ നഗരസഭ 60 ഇലട്രിക് ബസ്സുകൾ നഗരത്തിൽ സർവീസിനായി #KSRTC ക്ക് വാങ്ങി നൽകി. ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ഈ സേവനം വിജയകരമായി തുടരുകയാണ്. രണ്ടാം ഘട്ടമെന്ന നിലയിൽ 20 ഇലട്രിക് ബസ്സുകളും, നഗരത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി 2 ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളും പർച്ചേസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടന സജ്ജമായിട്ടുണ്ട്.

തിരുവനന്തപുരം നഗരസഭയും World Resource Institute India (WRII) Mumbai യും സംയുക്തമായി നടപ്പാക്കുന്ന net zero carbon and resilient building എന്ന പദ്ധതി നഗര പരിധിയിലുള്ള പ്രദേശങ്ങളിൽ വിവിധ Stake holder മാരെ ഉൾപ്പെടുത്തി നടപ്പിലാക്കുവാൻ തീരുമാനിച്ചു. ആഗോള താപനത്തിനെ സ്വാധീനിക്കുന്ന കെട്ടിടങ്ങൾ, ഗതാഗതം, വ്യവസായം, ഊർജ്ജം, കൃഷി, വനം എന്നിങ്ങനെ വിവിധ മേഖലകൾ ഉണ്ട്. ഇവയിൽ കെട്ടിട നിർമ്മാണ മേഖലയിലാണ് green house gas (40%) ഏറ്റവും കൂടുതലായി പുറപ്പെടുവിക്കുന്നത്എന്നാണ് പഠനങ്ങൾ പറയുന്നത്. ആയതിനാൽ കെട്ടിട നിർമ്മാണ മേഖലയിൽ green house gas പുറന്തള്ളുന്നത് ഏതൊക്കെ രീതിയിൽ ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നുള്ളതാണ് net zero carbon and resilient building – City Action Plan വഴി ലക്ഷ്യം വയ്ക്കുന്നത്. ഇത്തരമൊരു പഠനം നടത്തി കർമ്മ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് തിരുവനന്തപുരം നഗരസഭ.

തലസ്ഥാന നഗരത്തെ കാർബൺ ന്യുട്രൽ നഗരമാക്കണം എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമാണ്. അത് നടപ്പാക്കാൻ ആവശ്യമായ ചർച്ചകളും തീരുമാനങ്ങളും പദ്ധതികളുമായി നഗരസഭ ഭരണസമിതി മുന്നോട്ട് പോകും. നമ്മുടെ നഗരത്തെ കാർബൺ ന്യൂട്രൽ ആക്കാനുള്ള പദ്ധതികളെ വിജയിപ്പിക്കാൻ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാളികേര സംഭരണത്തിന് കൃഷിയിടത്തിന്റെ പരമാവധി വിസ്‌തൃതി 15 ഏക്കറാക്കി ഉയർത്തിയെന്ന് പി. പ്രസാദ്

Next Post

കൊലക്കേസിൽ ജയിലിൽ കഴിയുന്നയാൾക്ക്​ എൽഎൽ.ബി പ്രവേശനത്തിന്​ അനുമതി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കൊലക്കേസിൽ ജയിലിൽ കഴിയുന്നയാൾക്ക്​ എൽഎൽ.ബി പ്രവേശനത്തിന്​ അനുമതി

കൊലക്കേസിൽ ജയിലിൽ കഴിയുന്നയാൾക്ക്​ എൽഎൽ.ബി പ്രവേശനത്തിന്​ അനുമതി

പാഠപുസ്തകങ്ങളിൽ ഇന്ത്യ ‘ഭാരത്’ ആക്കുന്നതിനെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി വി. ശിവൻകുട്ടി

പാഠപുസ്തകങ്ങളിൽ ഇന്ത്യ ‘ഭാരത്’ ആക്കുന്നതിനെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി വി. ശിവൻകുട്ടി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സഹപാഠി ജീവനൊടുക്കി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സഹപാഠി ജീവനൊടുക്കി

കൃഷിവകുപ്പിന്റെ ജൈവ സർട്ടിഫിക്കേഷന്‍ പദ്ധതിയിൽ അംഗങ്ങളാകാം

കൃഷിവകുപ്പിന്റെ ജൈവ സർട്ടിഫിക്കേഷന്‍ പദ്ധതിയിൽ അംഗങ്ങളാകാം

അധ്യാപകന്റെ വീട്ടിൽ ജോലിക്കാരായി വിദ്യാർഥികൾ; പരാതിക്ക് പിന്നാലെ സർക്കാർ സ്കൂളിനെതിരെ അന്വേഷണം

സ്കൂട്ടറിലെത്തി വഴിയാത്രക്കാരിയുടെ മാല കവർന്നു: 53കാരൻ പറവൂരിൽ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In