ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. പരമ്പരാഗതമായി തന്നെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം എന്ന നിലയില്‍ ഇഞ്ചി ഉപയോഗിച്ചുവരുന്നതാണ്. ഇഞ്ചി ചേര്‍ത്ത് തിളപ്പിച്ച വെള്ളവും, ഇഞ്ചിനീരും, ഇഞ്ചി ചായയുമെല്ലാം ഇത്തരത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആളുകള്‍ കഴിക്കാറുണ്ട്.
ഇഞ്ചി നല്ലതാണ് എന്നതിനാല്‍, ഇത് കാര്യമായിത്തന്നെ ദിവസവും ഉപയോഗിക്കാം എന്ന് ചിന്തിക്കരുത്. കാരണം ഇഞ്ചി അധികമായാലും അത് പ്രശ്നമാണ്. ഇക്കാര്യം പലര്‍ക്കും അറിയില്ല എന്നുമാത്രം. എന്താണ് ഇഞ്ചിയുടെ ‘സൈഡ് എഫക്ട്സ്’? അഥവാ ഇഞ്ചി അധികമായി കഴിച്ചാലുള്ള പ്രശ്നങ്ങള്‍…
വയറ്റിന് പ്രശ്നം…
ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്- പ്രത്യേകിച്ച് ഗ്യാസ് കയറുന്നതിനും മറ്റും പരിഹാരമായി ഇഞ്ചി കഴിക്കാറുണ്ടല്ലോ. എന്നാല്‍ ഇഞ്ചി അധികമാാലും ഗ്യാസ് കയറും കെട്ടോ. ഗ്യാസ് മൂലം വയര്‍ വീര്‍ക്കുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യാം. ഇതിനൊപ്പം തന്നെ നെഞ്ചെരിച്ചിലുമുണ്ടാകാം. ചിലരിലാണെങ്കില്‍ ഇഞ്ചി അധികമാകുമ്പോള്‍ അത് വയറിളക്കത്തിലേക്കും നയിക്കും.
ഇനി ചിലര്‍ ദഹനപ്രശ്നങ്ങള്‍ വരാതിരിക്കാനാണ് എന്ന വാദത്തില്‍ വെറുംവയറ്റില്‍ ഇഞ്ചി കഴിക്കാറുണ്ട്. ഇതൊട്ടും നല്ലതല്ല. വെറും വയറ്റില്‍ ഇഞ്ചി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ കൂട്ടുകയും വയറ് കേടാക്കുകയും ചെയ്യും.
ഹൃദയത്തിന്…
ഇഞ്ചി അധികമാകുന്നത് നമ്മുടെ ഹൃദയത്തിനും നല്ലതല്ലത്രേ. ഹൃദ്രോഗവിദഗ്ധര്‍ പറയുന്നത് ബിപിക്ക് മരുന്ന് കഴിക്കുന്നവര്‍ ഇഞ്ചി കഴിക്കുന്നത് തീര്‍ത്തും നിയന്ത്രിക്കണമെന്നാണ്. കാരണം ഇഞ്ചി അധികം കഴിക്കുന്നത് ഹൃദയത്തെ ബാധിക്കുമെന്നണ് ഇവര്‍ പറയുന്നത്. ബിപിയുള്ളവര്‍ കൂടിയാകുമ്പോള്‍ ഈ ‘റിസ്ക്’ ഇരട്ടിയാകുമത്രേ.
ഗര്‍ഭിണികളില്‍…
ഗര്‍ഭിണികളും ഇഞ്ചി അധികം കഴിക്കുന്നത് നല്ലതല്ല. കാരണം ഇത് ഗര്‍ഭം അലസിപ്പോകുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുമത്രേ. ഇഞ്ചി എത്രമാത്രം കഴിക്കാം എന്ന് ഗര്‍ഭിണികള്‍ക്ക് അവരുടെ ഡോക്ടറോട് തന്നെ ചോദിക്കാവുന്നതാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഡയറ്റ് ക്രമീകരിക്കുന്നതാണ് എപ്പോഴും നല്ലത്.
ബ്ലീഡിംഗ്…
ഇഞ്ചിക്ക് രക്തം കട്ട പിടിക്കുന്നതിന് എതിരെ പ്രവര്‍ത്തിക്കാനാകും. അതിനാല്‍ ഇഞ്ചി അധികമായി കഴിക്കുമ്പോള്‍ ചിലരില്‍ ബ്ലീഡിംഗ് അഥവാ രക്തസ്രാവം ഉണ്ടാകാം. ഇഞ്ചി തന്നെ ഗ്രാമ്പൂവിനും വെളുത്തുള്ളിക്കും ഒപ്പമാണ് അധികമായി കഴിക്കുന്നതെങ്കില്‍ ഈ സാധ്യത വീണ്ടും കൂടാം.
വായില്‍…
ചിലര്‍ക്ക് ഇഞ്ചി അളവിലധികമാകുമ്പോള്‍ വായില്‍ അലര്‍ജി വരാം. ആദ്യം ചൊറിച്ചിലും അസ്വസ്ഥതയും പിന്നെ വായില്‍ അരുചിയും അനുഭവപ്പെടാം. ചിലരിലാണെങ്കില്‍ വായില്‍ നീരും ഉണ്ടാകാം.