കൊല്ലം> കൊല്ലം നിലമേലിൽ ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചതിന് അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. കൊട്ടാരക്കര ജുഡിഷ്യൽ മജിസ്ട്രേറ്റ് 2 ലാണ് കേസ് പരിഗണിച്ചത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളുടെ അടുത്തെത്തി ഗവർണർ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. വിദ്യാർഥികൾക്കുനേരെ ആക്രോശിച്ച് ഗവർണർ പാഞ്ഞടുത്തതോടെ ജനങ്ങൾ മണിക്കൂറുകളോളം പെരുവഴിയിലായി. തുടർന്ന് ഗവർണറുടെ നിർദേശപ്രകാരമാണ് പെൺകുട്ടികളെ ഉൾപ്പെടെ കേസെടുത്ത് ജയിലിൽ അടച്ചത്.
അറസ്റ്റിലായ എസ്എഫ്ഐ ചടയമംഗലം ഏരിയ സെക്രട്ടറി ചടയമംഗലം മാടൻനട നെല്ലുവിള വീട്ടിൽ എൻ ആസിഫ് (22), മതിര കോട്ടപ്പുറം ഫാത്തിമ മൻസിൽ ഫയാസ് മുഹമ്മദ് (23), കടയ്ക്കൽ കുറ്റിക്കാട് സരസ്വതി വിലാസത്തിൽ അരവിന്ദ് (22), അമ്പലംകുന്ന് വിശാഖ് നികേതത്തിൽ വിഷ്ണു (20), കരുകോൺ കാരങ്കോട് വീട്ടിൽ അഭിജിത്ത് (22), ഭാരതീപുരം വിളയിൽ വീട്ടിൽ ബുഖാരി (21), കൈതോട് തേജസിൽ മുസാഫിർ മുഹമ്മദ് (21), കടയ്ക്കൽ സ്വാമിമുക്ക് ഗ്യാലക്സിയിൽ അബ്സന (21), ചടയമംഗലം മാടൻനട തൊടിയിൽ വീട്ടിൽ മുഹമ്മദ് ഉബൈസ് (19), ചെറിയ വെളിനല്ലൂർ ആര്യ ഭവനിൽ ആര്യ (22), കുരിയോട് വടക്കേവിള വീട്ടിൽ ബിനിൽ (22), കോട്ടുക്കൽ വിഷ്ണു ഭവനിൽ അഭിനന്ദ് (19) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.