• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗ്രാന്‍റ് സൗത്ത് കേരള ഖുർആൻ ഫെസ്റ്റ് ശ്രദ്ധേയമായി

by Web Desk 04 - News Kerala 24
January 30, 2024 : 4:56 pm
in Kerala, News
0
A A
0
ഗ്രാന്‍റ് സൗത്ത് കേരള ഖുർആൻ ഫെസ്റ്റ് ശ്രദ്ധേയമായി

അടൂര്‍: പത്തനംതിട്ട ജില്ല മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ അടൂരിൽ സംഘടിപ്പിച്ച, ഒരു പകൽ നീണ്ടു നിന്ന ഖുർആൻ ഫെസ്റ്റ് ആത്മീയ നിർവൃതി പകർന്ന് ശ്രദ്ധേയമായി. ഗ്രാന്റ് സൗത്ത് കേരളാ ഖുര്‍ആന്‍ ഫെസ്റ്റ് ‘തനാഫുസ് 2024’ എന്ന പേരിലാണ് വിദ്യാർഥികൾക്കായി ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചത്.

പത്തനംതിട്ട ജില്ലയിലെ മദ്റസ വിദ്യാർഥികൾക്കും പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അറബിക് കോളജ് വിദ്യാർഥികൾക്കും പ്രത്യേകം മത്സരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഖുർആൻ കാണാതെ പാരായണം ചെയ്യുന്ന വ്യത്യസ്ത ഇനങ്ങളിൽ പെൺകുട്ടികളും മികച്ച നിലവാരം പുലർത്തി. ഞായറാഴ്ച രാവിലെ ഒമ്പതിന് തുടങ്ങിയ മത്സരങ്ങൾ വൈകുന്നേരം വരെ നീണ്ടു നിന്നു. വിജയികൾക്ക് കാഷ് പ്രൈസും മൊമൊന്‍റോയും ട്രോഫികളും വിതരണം ചെയ്തു. സമ്മാനാർഹരായ വിദ്യാർഥികളെ പരിശീലിപ്പിച്ച അധ്യാപകരെയും ആദരിച്ചു.

ഖുര്‍ആന്‍ ഫെസ്റ്റ് അബൂ തൽഹ അബ്ദുറഹ്മാൻ മൗലവി ഇടത്തറ ഉദ്ഘാടനം ചെയ്തു. ജില്ല മഹല്ല് കൂട്ടായ്മ അടൂർ താലൂക്ക് ചെയർമാൻ അബ്ദുൽ മജീദ് പന്തളം അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കലക്ടര്‍ എ. ഷിബു ഉദ്ഘാടനം ചെയ്തു. സ്വാമി ആത്മദാസ് യമി മുഖ്യപ്രഭാഷണം നിർവഹിച്ചു. എല്ലാ മതങ്ങളുടെയും അന്തസത്ത സത്യസന്ധമായി പഠിപ്പിച്ചാൽ വിഭാഗീയ ചിന്തകളെ മാറ്റിനിർത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.സംഘാടക സമിതി ചെയർമാൻ ഹാഷിം ഹസനി അധ്യക്ഷത വഹിച്ചു. ഇന്ന് ശാസ്ത്ര ലോകം കണ്ടുപിടിച്ച പലതും 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖുർആൻ രേഖപ്പെടുത്തിയതായി റമദാൻ സന്ദേശത്തിൽ പാളയം ഇമാം ഡോ. ഷുഹൈബ് മൗലവി പറഞ്ഞു. സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. അനുമോദനവും സഹായദനവും റവന്യൂവകുപ്പ് സ്പെഷൽ സെക്രട്ടറി സാബിർ ഹുസൈൻ നിർവഹിച്ചു. മുട്ടാർ ജമാഅത്ത് സെക്രട്ടറി മുജീബ് മങ്ങാരം, സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നദിയിൽ നഷ്ടപ്പെട്ട പഴ്സ് 28 വർഷത്തിന് ശേഷം ഉടമയെ തേടിയെത്തി

Next Post

മള്‍ട്ടിപര്‍പ്പസിനായി 39 അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍ കൂടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മള്‍ട്ടിപര്‍പ്പസിനായി 39 അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍ കൂടി

മള്‍ട്ടിപര്‍പ്പസിനായി 39 അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍ കൂടി

14കാരിക്കെതിരെ ലൈംഗികാതിക്രമം; മധ്യവയസ്‌കന് തടവും പിഴയും

14കാരിക്കെതിരെ ലൈംഗികാതിക്രമം; മധ്യവയസ്‌കന് തടവും പിഴയും

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വഴുതി വീണ് യുവാവ്; രക്ഷപ്പെടുത്തിയത് പ്ലാറ്റ്ഫോം തകർത്ത്

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വഴുതി വീണ് യുവാവ്; രക്ഷപ്പെടുത്തിയത് പ്ലാറ്റ്ഫോം തകർത്ത്

പാർലമെന്‍റ് ബജറ്റ് സമ്മേളനം നാളെ മുതൽ; എല്ലാ എം.പിമാരുടെയും സസ്പെൻഷൻ പിൻവലിക്കുമെന്ന് മന്ത്രി പ്രഹ്ലാദ് ജോഷി

പാർലമെന്‍റ് ബജറ്റ് സമ്മേളനം നാളെ മുതൽ; എല്ലാ എം.പിമാരുടെയും സസ്പെൻഷൻ പിൻവലിക്കുമെന്ന് മന്ത്രി പ്രഹ്ലാദ് ജോഷി

മുക്കത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി

മുക്കത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021