• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുട്ടികളുടെ നൂതനാശയങ്ങള്‍ തേടാന്‍ പദ്ധതി; പേര് നിര്‍ദ്ദേശിക്കാമെന്ന് മന്ത്രി

by Web Desk 04 - News Kerala 24
January 31, 2024 : 8:34 pm
in Kerala, News
Reading Time: 1 min read
0
A A
0
കുട്ടികളുടെ നൂതനാശയങ്ങള്‍ തേടാന്‍ പദ്ധതി; പേര് നിര്‍ദ്ദേശിക്കാമെന്ന് മന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പുതിയ പദ്ധതി ആരംഭിക്കുന്നതായി മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. പദ്ധതിയ്ക്ക് ഉചിതമായ പേരുകള്‍ നിര്‍ദ്ദേശിക്കാനും മന്ത്രി അഭ്യര്‍ത്ഥിച്ചു.

‘സാങ്കേതിക വൈജ്ഞാനിക മേഖലയിലേക്ക് വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്നതാവണം പേര്. പേര് ഇംഗ്ലീഷിലോ മലയാളത്തിലോ നിര്‍ദ്ദേശിക്കാം. സാങ്കേതികമായ നൂതനാശയങ്ങളെ പ്രായോഗികതയിലേക്ക് മാറ്റുന്നതിനെ സൂചിപ്പിക്കുന്നതാവണം. വൈജ്ഞാനിക സമ്പദ്ഘടന പടുത്തുയര്‍ത്തുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന ധാരണയോടെയാവണം നിര്‍ദ്ദേശം. നാമനിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചു മണിയ്ക്കു മുമ്പ് [email protected] ലേക്ക് നല്‍കണം. പേര് തെരഞ്ഞെടുക്കുന്നതില്‍ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.’ വിജയികളെ മെയിലിലോ ഫോണ്‍ വഴിയോ വിവരം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.

‘പോളിടെക്നിക്കുകളും ടെക്നിക്കല്‍ ഹൈസ്‌കൂളുകളും മുന്നോട്ടുവയ്ക്കുന്ന പുതിയ സാധ്യതകള്‍ സമൂഹത്തെ ബോധ്യപ്പെടുത്താനും നല്ല അക്കാദമിക് നിലവാരവും അഭിരുചിയുമുള്ള വിദ്യാര്‍ത്ഥികളെ ക്യാമ്പസുകളിലേക്ക് ആകര്‍ഷിക്കാനുമാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇതിനായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സൈക്കോമെട്രിക് ടെസ്റ്റ് സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി നടത്തും. ഇങ്ങനെ സാങ്കേതികവിദ്യയില്‍ അഭിരുചി തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോളിടെക്നിക്കുകളിലും ടെക്നിക്കല്‍ ഹൈസ്‌കൂളുകളിലും രൂപീകരിക്കുന്ന ഇന്നൊവേഷന്‍ ക്ലബ്ബുകള്‍ ആവശ്യമായ സാങ്കേതിക സഹായം നല്‍കും. ശില്‍പശാലകളും സംഘടിപ്പിക്കും.’ സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ രൂപീകരിക്കുന്ന യംഗ് ഇന്നൊവേഷന്‍ ക്ലബ്ബിലൂടെയാവും പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫെബ്രുവരിയിൽ 11 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ബാങ്ക് അവധികൾ അറിയാം

Next Post

‘എനിക്ക് ലോജിക് പ്രശ്‍നം തോന്നി’; തിരക്കഥയൊരുക്കിയ ആ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് എസ് എന്‍ സ്വാമി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘എനിക്ക് ലോജിക് പ്രശ്‍നം തോന്നി’; തിരക്കഥയൊരുക്കിയ ആ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് എസ് എന്‍ സ്വാമി

'എനിക്ക് ലോജിക് പ്രശ്‍നം തോന്നി'; തിരക്കഥയൊരുക്കിയ ആ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് എസ് എന്‍ സ്വാമി

ബിവറേജിന് മുൻപിൽ സംഘര്‍ഷം: കല്ലുകൊണ്ട് തലക്കടിയേറ്റ് യുവാവിന് പരിക്ക്

ബിവറേജിന് മുൻപിൽ സംഘര്‍ഷം: കല്ലുകൊണ്ട് തലക്കടിയേറ്റ് യുവാവിന് പരിക്ക്

നിരന്തര വഴക്കുപറ‌ച്ചലിൽ വിരോധം, വീട്ടമ്മയെ കോടാലിക്കൈക്ക് അടിച്ചുകൊന്നു; പത്തനംതിട്ടയിൽ യുവതിക്ക് ജീവപര്യന്തം

നിരന്തര വഴക്കുപറ‌ച്ചലിൽ വിരോധം, വീട്ടമ്മയെ കോടാലിക്കൈക്ക് അടിച്ചുകൊന്നു; പത്തനംതിട്ടയിൽ യുവതിക്ക് ജീവപര്യന്തം

ബെവ്കോ ഔട്ട്‌ലെറ്റിൽ വരിനിൽക്കുന്നവര്‍ തമ്മിൽ സംഘര്‍ഷം: യുവാവിന് ഗുരുതര പരിക്ക്

ബെവ്കോ ഔട്ട്‌ലെറ്റിൽ വരിനിൽക്കുന്നവര്‍ തമ്മിൽ സംഘര്‍ഷം: യുവാവിന് ഗുരുതര പരിക്ക്

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുൻ ഗവ. പ്ലീഡർ പിജി മനു റിമാൻഡിൽ, 7 ദിവസം പൊലീസ് കസ്റ്റഡി

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുൻ ഗവ. പ്ലീഡർ പിജി മനു റിമാൻഡിൽ, 7 ദിവസം പൊലീസ് കസ്റ്റഡി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021