• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാഹി റ്റു തൃശ്ശൂർ, കാറിൽ ഒരു യുവതിയും; സംശയം തോന്നി പരിശോധിച്ചപ്പോൾ പെട്ടു, ഒളിച്ച് കടത്തിയത് 96 കുപ്പി മദ്യം!

by Web Desk 04 - News Kerala 24
February 3, 2024 : 11:41 am
0
A A
0
മാഹി റ്റു തൃശ്ശൂർ, കാറിൽ ഒരു യുവതിയും; സംശയം തോന്നി പരിശോധിച്ചപ്പോൾ പെട്ടു, ഒളിച്ച് കടത്തിയത് 96 കുപ്പി മദ്യം!

തൃശ്ശൂർ: മാഹിയിൽ നിന്നും അനധികൃതമായി മദ്യം കടത്തിയ യുവതിയും യുവാവും എക്സൈസിന്‍റെ പിടിയിൽ. പിടികൂടി. ദമ്പതികൾ എന്ന വ്യാജേന വന്നവർ കാറിൽ ഒളിപ്പിച്ചു കടത്താൻ നോക്കിയ 96 കുപ്പി മദ്യമാണ് മധ്യമേഖലാ എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും ഇരിഞ്ഞാലക്കുട എക്‌സൈസും ചേർന്ന് പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ ഡാനിയൽ, സാഹിന എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

മാഹിയിൽനിന്നും തൃശൂരിലേക്ക് മദ്യം കടത്തുന്നതിനിടെ കൊടകരയിൽ വെച്ചാണ് എക്സൈസ് പ്രതികളെ പിടികൂടിയത്. ദമ്പതികൾ എന്ന വ്യാജേന ഡാനിയലും സാഹിനയും മാഹിയിൽ നിന്നും സ്ഥിരമായി മദ്യം കടത്തി തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാറുണ്ടെന്നാണ് എക്സൈസ് സംഘം പറയുന്നത്. പ്രതികളെ കുറിച്ച് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

കൊടകര മേഖലയിൽ ഇവർ വന്നു പോകാറുള്ള സ്ഥലങ്ങളിൽ വേഷം മാറി നിന്നാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. ഇരിഞ്ഞാലക്കുട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറായ എ.ബി പ്രസാദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി ജി മോഹനൻ, പ്രിവെന്റീവ് ഓഫീസർമാരായ കെ എം സജീവ്, എം കെ കൃഷ്ണപ്രസാദ്, എം എസ് സുധീർ കുമാർ, ടി ആർ സുനിൽ, വിശാൽ, സിജോ മോൻ, സനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

അതിനിടെ തൃശ്ശൂരിൽ മറ്റൊരു കേസിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ യുവാവിനെയും എക്സൈസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂരിൽ യുവാവ് നടത്തിയിരുന്ന ‘ഡ്രൈ ഡേ ബാർ’ ആണ് എക്‌സൈസ് പൂട്ടിയത്. പാപ്പിനിവട്ടം സ്വദേശി 42 വയസ്സുള്ള ഷമിദനെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം. ഷാoനാഥും സംഘവും പിടികൂടിയത്.

അതീവ രഹസ്യമായി വൻ തോതിൽ മദ്യം സ്റ്റോക്ക് ചെയ്തു ഒന്നാം തീയതിയിലും മറ്റു ഡ്രൈ ഡേ ദിവസങ്ങളിലും വിറ്റഴിക്കുകയായിരുന്നു ഷംനാഥെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളിൽ നിന്നും അവധി വസങ്ങളിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 103 കുപ്പി മദ്യം കസ്റ്റഡിയിലെടുത്തു. എക്‌സൈസ് പരിശോധന ഭയന്ന് രഹസ്യമായി വീടിന് പുറകിൽ അറ ഉണ്ടാക്കിയാണ് ഇയാൾ മദ്യം സ്റ്റോക്ക് ചെയ്തിരുന്നത്. സമീപത്ത് നിന്നും ഇത്തരം അനധികൃത മദ്യവില്പന കേസുകൾ മുൻപും എക്‌സൈസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

5 വർഷം വിവിധ രാജ്യങ്ങളിലായി മരണപ്പെട്ടത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ, ഏറ്റവും മുന്നിൽ കാനഡ

Next Post

ഐബിഎസ് കൊച്ചിയില്‍
പുതിയ ക്യാമ്പസ് തുറക്കുന്നു ; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഐബിഎസ് കൊച്ചിയില്‍
പുതിയ ക്യാമ്പസ് തുറക്കുന്നു ; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഐബിഎസ് കൊച്ചിയില്‍
പുതിയ ക്യാമ്പസ് തുറക്കുന്നു ; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാപ്പാട് ബീച്ചിന് വീണ്ടും ബ്ലൂഫ്ലാഗ്‌

കാപ്പാട് ബീച്ചിന് വീണ്ടും ബ്ലൂഫ്ലാഗ്‌

‘അരമനയിലെ വോട്ട് എല്ലാം ബിജെപിയ്ക്ക് കിട്ടുമെന്ന് പറയാൻ മഠയനല്ല’, തന്‍റെ ദൗത്യം തുറന്ന് പറഞ്ഞ് പിസി ജോർജ്ജ്

'അരമനയിലെ വോട്ട് എല്ലാം ബിജെപിയ്ക്ക് കിട്ടുമെന്ന് പറയാൻ മഠയനല്ല', തന്‍റെ ദൗത്യം തുറന്ന് പറഞ്ഞ് പിസി ജോർജ്ജ്

കാമുകനൊപ്പം കണ്ടതിന് ശകാരിച്ചു, അച്ഛനെതിരെ മകളുടെ വ്യാജബലാത്സം​ഗ പരാതി, നിരപരാധി അകത്ത് കിടന്നത് 11 വർഷം

കാമുകനൊപ്പം കണ്ടതിന് ശകാരിച്ചു, അച്ഛനെതിരെ മകളുടെ വ്യാജബലാത്സം​ഗ പരാതി, നിരപരാധി അകത്ത് കിടന്നത് 11 വർഷം

പടക്കം വീണ് ബൈക്ക് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

പടക്കം വീണ് ബൈക്ക് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In