• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

സ്ഥിരമായി ‘മൂക്കില്‍ തോണ്ടാറുണ്ടോ’?; നിങ്ങളെ കാത്തിരിക്കുന്നത് വലിയൊരു രോഗാവസ്ഥയെന്ന് ഗവേഷകര്‍

by Web Desk 04 - News Kerala 24
February 7, 2024 : 4:11 pm
0
A A
0
സ്ഥിരമായി ‘മൂക്കില്‍ തോണ്ടാറുണ്ടോ’?; നിങ്ങളെ കാത്തിരിക്കുന്നത് വലിയൊരു രോഗാവസ്ഥയെന്ന് ഗവേഷകര്‍

നിങ്ങള്‍ സ്ഥിരമായി ബോധപൂര്‍വ്വമല്ലാതെ മൂക്കില്‍ തോണ്ടുന്ന ആളാണോ? എങ്കില്‍ ഭാവിയില്‍ നിങ്ങളെ വലിയൊരു രോഗാവസ്ഥ കാത്തിരിക്കുന്നെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു, അത് മറവി രോഗമാണ്. സാധാരണയായി നമ്മള്‍ മൂക്കില്‍ വിരലുകള്‍ കയറ്റി മൂക്കിന്‍റെ ഉള്‍വശം വൃത്തിയാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. തീര്‍ത്തും നിരുപദ്രവകരമായ ഒരു ശീലമായി ആളുകള്‍ ഇതിനെ കാണക്കാക്കുന്നു. എന്നാല്‍, ഇത് അത്ര നിരുപദ്രവകരമായ പ്രവര്‍ത്തിയല്ലെന്നും ഭാവിയില്‍ നിങ്ങള്‍ക്ക് അള്‍ഷിമേഴ്സ് രോഗം വരാനുള്ള സാധ്യത കൂട്ടുമെന്നുമാണ് ഇപ്പോള്‍ ഗവേഷകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അൽഷിമേഴ്സ് ഇന്ന് ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയായി മാറിക്കഴിഞ്ഞു. അതേസമയം രോഗത്തിന് കൃത്യമായ ചികിത്സയും ഇതുവരെ കണ്ടെത്തിയിട്ടുമില്ല. ഈയൊരു സാഹചര്യത്തിലാണ് പുതിയ പഠനം പുറത്ത് വന്നതെന്നതും ശ്രദ്ധേയം. മൂക്ക് പിടിത്തം അൽഷിമേഴ്സ് രോഗത്തിന്‍റെ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം പറയുന്നു.

അൽഷിമേഴ്സ് രോഗത്തിന്‍റെ ഒരു പ്രധാന ഘടകമായി അറിയപ്പെടുന്ന ബീറ്റാ-അമിലോയ്ഡ് എന്ന പ്രോട്ടീന്‍റെ കണ്ടെത്തലില്‍ നിന്നാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. നമ്മള്‍ മൂക്കിലേക്ക് വിരലുകള്‍ കയറ്റുമ്പോള്‍ രോഗകാരികളായ വൈറസുകള്‍ തലച്ചോറിൽ ബീറ്റാ-അമിലോയിഡ് (beta-amyloid) ഉത്പാദിപ്പിക്കുന്നു. ഇത് അൽഷിമേഴ്സുമായി ബന്ധപ്പെട്ട ന്യൂറോണുകളെ ഉത്തേജിപ്പിക്കുന്നതിന് കാരണമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

രോഗകാരികളായ വൈറസുകള്‍ക്ക് തലച്ചോറിലേക്ക് പ്രവേശിക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴിയാണ് മൂക്കെന്ന് പഠനം എടുത്ത് പറയുന്നു. ഇതുവഴി വൈറസുകൾ, ഫംഗസ്, ബാക്ടീരിയ എന്നിവയുൾപ്പെടെയുള്ള രോഗകാരികൾക്ക് മൂക്കിലെ കോശങ്ങളിൽ നിരന്തരമായി അണുബാധകൾ ഉണ്ടാക്കാന്‍ കഴിയുന്നു. ഇത് പിന്നീട് തലച്ചോറിലേക്കും കടക്കുകയും നൂറോണുകളുടെ നാശത്തിന് വഴി തെളിക്കുകയും ചെയ്യും. അല്‍ഷിമേഴ്സിന്‍റെ സാധ്യത കുറയ്ക്കാന്‍ മൂക്കിന്‍റെ ശുചിത്വം പ്രധാനമാണെന്നും അതിന് ഒരിക്കലും വിരലുകള്‍ മൂക്കിലേക്ക് കയറ്റരുതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. മൂക്കിന്‍റെ ശുചിത്വത്തിനായി ഉപ്പ് വെള്ളം ഉപയോഗിച്ച് മൂക്ക് വൃത്തിയാക്കാനാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് മൂക്കിന്‍റെ ശുചിത്വം നിലനിര്‍ത്തുന്നതും രോഗകാരികളായ വൈറസുകളുടെ നാശത്തിനും സഹായിക്കുന്നു. മൂക്ക് ചീറ്റുന്നതും നല്ലതാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. അതേസമയം മൂക്കില്‍ വിരലിടുന്നതും അല്‍ഷിമേഴ്സിന്‍റെ അപകടസാധ്യതയും തമ്മിലുള്ള ബന്ധം ഉറപ്പിക്കാന്‍ ഈ രംഗത്ത് കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ കൂട്ടിചേര്‍ക്കുന്നു. പരിക്ഷണ എലികളില്‍ നടത്തിയ പഠനത്തിലൂടെയാണ് പുതിയ കണ്ടെത്തല്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘അവധിയുടെ കാരണം സത്യമാണോയെന്ന് അന്വേഷിച്ചറിയണം’; തൃശ്ശൂരിൽ പൊലീസുകാർക്ക് മെഡിക്കൽ അവധികൾക്ക് നിയന്ത്രണം

Next Post

ഊട്ടിയിൽ നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് ആറ് സ്ത്രീകൾക്ക് ദാരുണാന്ത്യം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഊട്ടിയിൽ നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് ആറ് സ്ത്രീകൾക്ക് ദാരുണാന്ത്യം

ഊട്ടിയിൽ നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് ആറ് സ്ത്രീകൾക്ക് ദാരുണാന്ത്യം

ഐ.സി.ടി. അക്കാദമിയുടെ സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ്‌ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു

ഐ.സി.ടി. അക്കാദമിയുടെ സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ്‌ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു

ഗസ്സ യുദ്ധം തീർക്കാൻ മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി മുന്നോട്ടുവെച്ച് ഹമാസ്

ഗസ്സ യുദ്ധം തീർക്കാൻ മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി മുന്നോട്ടുവെച്ച് ഹമാസ്

സമരം പൊതുജനത്തിന്‍റെ വയറ്റത്തടിക്കുന്ന രാഷ്ട്രീയ നാടകമെന്ന് വി.മുരളീധരൻ

സമരം പൊതുജനത്തിന്‍റെ വയറ്റത്തടിക്കുന്ന രാഷ്ട്രീയ നാടകമെന്ന് വി.മുരളീധരൻ

യു.പി സർക്കാർ ഹിന്ദുവിഭാഗവുമായി ഒത്തുകളിക്കുന്നു; ഗ്യാൻവ്യാപി മസ്ജിദ് കമ്മിറ്റി കോടതിയിൽ

യു.പി സർക്കാർ ഹിന്ദുവിഭാഗവുമായി ഒത്തുകളിക്കുന്നു; ഗ്യാൻവ്യാപി മസ്ജിദ് കമ്മിറ്റി കോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In