ന്യൂഡൽഹി> ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നു പീഡനത്തിനുശേഷം ഇന്ത്യയിലെത്തിയവർക്കു പൗരത്വം നൽകാൻ മാത്രമാണു സിഎഎ ഉദ്ദേശിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ഇ ടി നൗ ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2024-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയത് ഒരു സാമൂഹിക മാറ്റമാണ്. ഇത് എല്ലാ വേദികളിലും ചർച്ച ചെയ്യുകയും നിയമപരമായ പരിശോധ നടത്തുകയും ചെയ്യും. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലത്തേക്കുറിച്ച് ആർക്കും സംശയത്തിന്റെ ആവശ്യമില്ലെന്നും
ബിജെപി 370 സീറ്റ് നേടി മോദി മൂന്നാമതും അധികാരത്തിലെത്തുമെന്നും അമിത് ഷാ അവകാശപ്പെട്ടു.