• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അയോധ്യക്കായി ഒരു ദിനം; മുസ്ലിം ലീഗ് എംപിമാർ പാർലമെന്റ് ബഹിഷ്കരിച്ചു

by Web Desk 04 - News Kerala 24
February 10, 2024 : 5:42 pm
in India, News
Reading Time: 1 min read
0
A A
0
അയോധ്യക്കായി ഒരു ദിനം; മുസ്ലിം ലീഗ് എംപിമാർ പാർലമെന്റ് ബഹിഷ്കരിച്ചു

ന്യൂഡൽഹി: അയോധ്യ വിഷയം ചർച്ച ചെയ്യുന്നതിന് വേണ്ടി മാത്രം പാർലമെന്റ് സമ്മേളനം ഇന്നത്തേക്ക് കൂടി നീട്ടിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു മുസ് ലിം ലീഗ് എംപിമാർ ഇന്ന് പാർലമെന്റ് ബഹിഷ്കരിച്ചു.അയോധ്യ പ്രശ്നം ബിജെപി രാഷ്ട്രീയ ധ്രുവീകരണത്തിനാണ് ഉപയോഗിച്ചതെന്നും പാർലമെന്റിൽ ഇപ്പോൾ എല്ലാം കഴിഞ്ഞതിന് ശേഷം ഈ ചർച്ചയ്ക്കായി ഒരു ദിവസം തന്നെ മാറ്റിവെച്ചത് അപലപനീയമാണെന്നും ഈ വിഷയത്തിൽ പാർലമെന്റ് ബഹിഷ്കരിച്ച് പത്രക്കാരുമായി സംസാരിക്കുന്നതിനടയിൽ മുസ്ലിം ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി.

ബിജെപിക്ക് രാമക്ഷേത്രം അടക്കമുള്ള കാര്യങ്ങളിൽ അവരുടേതായ രാഷ്ട്രീയ അജണ്ടകളാണുള്ളത്. ഇന്ത്യയിലെ ഒട്ടനവധി പ്രശ്നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാനുണ്ട്. അവയ്ക്കൊന്നും പാർലമെന്റിൽ അവസരം ഉണ്ടായില്ലെന്നു മാത്രമല്ല പ്രധാനമന്ത്രി പാർലമെന്റിൽ അപൂർവ്വം സന്ദർഭങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെടുന്നള്ളൂ.

പാർലമെന്റ് നടപടിക്രമങ്ങൾ പ്രകാരം പൊതുവായ ദേശീയ പ്രാധാന്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ പാർട്ടി നേതാക്കൾ നിരന്തരമായി നോട്ടീസ് കൊടുത്തിട്ടും അതൊന്നും അംഗീകരിക്കാതെ ഇപ്പോൾ തലേദിവസം രാത്രി വരെ അജണ്ട എന്താണെന്ന് വ്യക്തമാക്കാതെ പിറ്റേന്ന് അയോധ്യ വിഷയം ചർച്ച ചെയ്യുന്നതിന് വഴിയൊരുക്കുകയായിരുന്നു.ഈ സർക്കാരിന്റെ എല്ലാ നീക്കങ്ങളും നിഗൂഢമാണ്. ബിജെപി കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുകയാണെന്നും ലീഗ് എം.പിമാർ കുറ്റപ്പെടുത്തി .

ന്യൂനപക്ഷത്തിന്റെ സങ്കീർണമായ പ്രശ്നങ്ങളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ അടക്കം ചർച്ച ചെയ്യുവാൻ പലപ്പോഴും ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടും അതിനൊന്നും അവർ മുന്നോട്ട് വന്നില്ല. ഇപ്പോൾ ഒരു ദിനം തന്നെ അയോധ്യ വിഷയം ചർച്ച ചെയ്യാൻ മാറ്റിവെച്ചിരിക്കുകയാണ്. ഗവൺമെന്റ് എല്ലാ സംവിധാനങ്ങളെയും രാഷ്ട്രീയവൽക്കരിക്കുന്ന നയത്തിനെതിരെയാണ് മുസ്ലിം ലീഗ് എംപിമാർ ഇന്ന് രാവിലെ സഭ ബഹിഷ്കരിച്ചത്.

നരേന്ദ്രമോദിയുടെ തെറ്റായ നയങ്ങൾക്കെതിരെ പാർലമെന്റിൽ ഏത് ഘട്ടത്തിലും മുസ്ലിം ലീഗ് പ്രതികരിച്ചിട്ടുണ്ട്. ആ പ്രതിഷേധം തുടരുകയും ചെയ്യും. രാജ്യത്തെ മതേതരത്വത്തെ പൂർണമായും തകർത്തു കളഞ്ഞ ഒരു ഗവൺമെന്റ് ആണ് ഇന്ത്യയിൽ ഇപ്പോഴുള്ളത് . ആ ഗവൺമെന്റ് നയങ്ങളെ സർവശക്തിയും ഉപയോഗിച്ച് എതിർക്കുമെന്നും വാർത്താ സമ്മേളനത്തിൽ പാർലിമെന്ററി പാർട്ടി ലീഡർ ഇ. ടി. മുഹമ്മദ് ബഷീർ. എംപി വ്യക്തമാക്കി.

രാജ്യത്തിന്റെ ജനാധിപത്യ ബഹുസ്വര സ്വഭാവങ്ങളെ പൂർണ്ണമായും തടയിടുന്ന സമീപന രീതിയും ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങളും ഇന്ത്യയുടെ യശ്ശസ് തന്നെ തകർക്കുന്ന വിധത്തിൽ എത്തിയിരിക്കുകയാണെന്നും മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു. മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡർ ഇ. ടി. മുഹമ്മദ് ബഷീർ എംപി, ഡോ. എം. പി അബ്ദുസമദ് സമദാനി എംപി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പഞ്ചാബിലെ മുഴുവൻ സീറ്റിലും എ.എ.പി മത്സരിക്കുമെന്ന് കെജ്രിവാൾ

Next Post

കേരളത്തിന്റെ ആവശ്യം തള്ളണം, കേന്ദ്രം സുപ്രീംകോടതിയിൽ; ‘അടിയന്തര കടമെടുപ്പിന് അവകാശമില്ല’

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കേരളത്തിന്റെ ആവശ്യം തള്ളണം, കേന്ദ്രം സുപ്രീംകോടതിയിൽ; ‘അടിയന്തര കടമെടുപ്പിന് അവകാശമില്ല’

കേരളത്തിന്റെ ആവശ്യം തള്ളണം, കേന്ദ്രം സുപ്രീംകോടതിയിൽ; 'അടിയന്തര കടമെടുപ്പിന് അവകാശമില്ല'

മദീന പള്ളിയിൽ നമസ്കരിക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി തീർത്ഥാടകൻ മരിച്ചു

മദീന പള്ളിയിൽ നമസ്കരിക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി തീർത്ഥാടകൻ മരിച്ചു

പഞ്ചാബിലെ മുഴുവൻ സീറ്റിലും എ.എ.പി മത്സരിക്കുമെന്ന് കെജ്രിവാൾ

പഞ്ചാബിലെ മുഴുവൻ സീറ്റിലും എ.എ.പി മത്സരിക്കുമെന്ന് കെജ്രിവാൾ

വിനീത മോള്‍ കൊലക്കേസ്; പ്രതി സമാന സ്വഭാവമുളള മൂന്ന് കൊലപാതകങ്ങള്‍ നടത്തിയതി​െൻറ തെളിവുമായി പ്രോസിക്യൂഷന്‍

വിനീത മോള്‍ കൊലക്കേസ്; പ്രതി സമാന സ്വഭാവമുളള മൂന്ന് കൊലപാതകങ്ങള്‍ നടത്തിയതി​െൻറ തെളിവുമായി പ്രോസിക്യൂഷന്‍

ഇന്ന് മയക്കുവെടിയില്ല, ആന വനംവകുപ്പിന്‍റെ നിരീക്ഷണത്തിൽ; നാല് കുങ്കിയാനകളെ എത്തിക്കും

ഇന്ന് മയക്കുവെടിയില്ല, ആന വനംവകുപ്പിന്‍റെ നിരീക്ഷണത്തിൽ; നാല് കുങ്കിയാനകളെ എത്തിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021