• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹിമാലയ സംഘം പ്രതികൾ; വയര്‍ കീറി കുടൽ പുറത്തിട്ട് മുറിവിൽ മണലിട്ടു; 22 വര്‍ഷം പിന്നിട്ട കേസിൽ 6 പേര്‍ക്ക് ശിക്ഷ

by Web Desk 04 - News Kerala 24
February 15, 2024 : 8:47 pm
in Kerala, News
Reading Time: 1 min read
0
A A
0
ഹിമാലയ സംഘം പ്രതികൾ; വയര്‍ കീറി കുടൽ പുറത്തിട്ട് മുറിവിൽ മണലിട്ടു; 22 വര്‍ഷം പിന്നിട്ട കേസിൽ 6 പേര്‍ക്ക് ശിക്ഷ

കൊച്ചി: ഹിമാലയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജര്‍മാരും പാര്‍ട്ണര്‍മാരും പ്രതികളായ 22 വര്‍ഷം മുൻപ് നടന്ന ആക്രമണ കേസിൽ, ആറ് പ്രതികളെ കോടതി ശിക്ഷിച്ചു. ആള് മാറി ആക്രമിച്ച് മാരകമായി പരി അഞ്ചാം പ്രതി ചെറായി ഊട്ടുപുരക്കൽ പ്രദീപ്, ഒമ്പതാം പ്രതി എങ്ങണ്ടിയൂർ, തുണ്ടിയിൽ ഷിബി (29), 12ാം പ്രതി പറവൂർ വെടിമറ കാഞ്ഞിരപറമ്പ് സുബൈറുദ്ദീൻ, 15ാം പ്രതി ഏറ്റുമാനൂർ, വെടി മുഗൾ സുമിൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. റെക്സൺ ,കൃഷ്ണൻ, വിനീഷ് എന്നീ മൂന്ന് സുഹൃത്തുക്കളെയാണ് ചെറായി സ്വദേശികളായ സായ്‌ദാസ്, സോമദാസ്, കൃഷ്ണൻ എന്നിവരാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചത്.നാല് പ്രതികൾക്ക് പത്തു വർഷം കഠിനതടവും 35,000 രൂപ പിഴയുമാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് പി.കെ മോഹൻദാസ് ശിക്ഷ വിധിച്ചത്. 14ാം പ്രതി പാലക്കാട് കൽക്കണ്ടി സ്വദേശി ടോമി, 15ാം പ്രതി ഏറ്റുമാനൂര്‍ സ്വദേശി സണ്ണി എന്നിവരെ ശിക്ഷിച്ചെങ്കിലും വിചാരണ കാലയളവിലെ ജയിൽവാസം ശിക്ഷാ കാലമായി കോടതി കണക്കാക്കി.

ഹിമാലയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജറായിരുന്ന ദിലീപ് കുമാറിനെ ആക്രമിച്ചതിലെ പകവീട്ടാൻ വേണ്ടി ഗുണ്ടകളെ വാടകയ്ക്ക് എടുത്ത് നടത്തിയ ആക്രമണത്തിൽ ആള് മാറിയാണ് മൂന്ന് പേരെ മാരകമായി പരിക്കേൽപ്പിച്ചത്. നോര്‍ത്ത് പറവൂര്‍ കെഎംകെ ജങ്ഷനിലെ ഹോട്ടലിൽ 2002 ജൂലൈ ആറിന് വൈകിട്ടായിരുന്നു സംഭവം. അക്രമി സംഘം വിനീഷിന്റെ വയറുകീറി കുടൽമാല പുറത്തിട്ട് മുറിവിൽ മണലിട്ടുവെന്നാണ് പ്രൊസിക്യൂഷൻ വാദിച്ചത്.

ആക്രമണത്തിന് ഇരയായ മൂന്ന് പേരും ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് രോഗമുക്തി നേടിയത്. ആകെ 17 പ്രതികളുണ്ടായിരുന്ന കേസിൽ നാല് പ്രതികൾ വിചാരണക്കിടെ മരിച്ചു. മൂന്ന് പേര്‍ ഒളിവിലായതിനാൽ ഇവര്‍ക്കെതിരായ ആരോപണങ്ങൾ കോടതി പരിഗണിച്ചില്ല. മറ്റ് പ്രതികളിൽ നാല് പേരെ കോടതി വെറുതെ വിട്ടു. ആറ് പ്രതികളെയാണ് ശിക്ഷിച്ചത്.
ഹിമാലയ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പാര്‍ട്ണര്‍മാരും മാനേജര്‍മാരുമായിരുന്ന ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളിൽ നാല് പേരെയും കോടതി വെറുതെ വിട്ടു. അഞ്ചാം പ്രതി ചെറായി സ്വദേശി പ്രദീപിനെയാണ് കോടതി ശിക്ഷിച്ചത്. ഐപിസി 143, 147, 148, 447, 324, 326, 307, 149 വകുപ്പുകളാണ് പ്രദീപിനും ഷിബി, സുബൈറുദ്ദീൻ, സുമിൻ എന്നിവര്‍ക്കുമെതിരെ തെളിഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യഥാർഥ എൻസിപി അജിത് പവാറിന്റേതെന്ന് മഹാരാഷ്ട്ര സ്പീക്കർ: എംഎൽഎമാരെ അയോ​ഗ്യരാക്കണമെന്ന ആവശ്യം തള്ളി

Next Post

വിഴിഞ്ഞം പദ്ധതി: വയബിലിറ്റി ഗ്യാപ്പ് ഫണ്ടിനായുള്ള ത്രികക്ഷി കരാറിന് വ്യവസ്ഥകളോടെ അനുമതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിഴിഞ്ഞം പദ്ധതി: വയബിലിറ്റി ഗ്യാപ്പ് ഫണ്ടിനായുള്ള ത്രികക്ഷി കരാറിന് വ്യവസ്ഥകളോടെ അനുമതി

വിഴിഞ്ഞം പദ്ധതി: വയബിലിറ്റി ഗ്യാപ്പ് ഫണ്ടിനായുള്ള ത്രികക്ഷി കരാറിന് വ്യവസ്ഥകളോടെ അനുമതി

ഡിമെൻഷ്യ ബാധിതർക്കായി സർക്കാരിന്റെ ‘ഓർമ്മത്തോണി’: മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

ഡിമെൻഷ്യ ബാധിതർക്കായി സർക്കാരിന്റെ 'ഓർമ്മത്തോണി': മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

പ്രസവ ബ്ലോക്കിലും കയറി നിരങ്ങി ഇസ്രായേൽ സേന: നാസർ ആശുപത്രിയിൽ രോഗികളെ പുറത്താക്കി കൂട്ടക്കൊല

പ്രസവ ബ്ലോക്കിലും കയറി നിരങ്ങി ഇസ്രായേൽ സേന: നാസർ ആശുപത്രിയിൽ രോഗികളെ പുറത്താക്കി കൂട്ടക്കൊല

പുതിയ മന്ത്രി വന്നിട്ടും ശമ്പളമില്ലെന്ന് വിമർശനം, ഒടുവിൽ ആശ്വാസം; കെഎസ്ആർടിസി ജീവനക്കാർക്ക് ആദ്യ ഗഡു നൽകി

പുതിയ മന്ത്രി വന്നിട്ടും ശമ്പളമില്ലെന്ന് വിമർശനം, ഒടുവിൽ ആശ്വാസം; കെഎസ്ആർടിസി ജീവനക്കാർക്ക് ആദ്യ ഗഡു നൽകി

ട്രെയിൻ വരുന്നു, യുവാവ് പാളത്തിലേക്ക് ഓടി; മാഹി സ്റ്റേഷനിൽ സിനിമയെ വെല്ലുന്ന രംഗം, പ്രശംസ ഈ പൊലീസുകാര്‍ക്ക്

ട്രെയിൻ വരുന്നു, യുവാവ് പാളത്തിലേക്ക് ഓടി; മാഹി സ്റ്റേഷനിൽ സിനിമയെ വെല്ലുന്ന രംഗം, പ്രശംസ ഈ പൊലീസുകാര്‍ക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021