• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രസവ ബ്ലോക്കിലും കയറി നിരങ്ങി ഇസ്രായേൽ സേന: നാസർ ആശുപത്രിയിൽ രോഗികളെ പുറത്താക്കി കൂട്ടക്കൊല

by Web Desk 04 - News Kerala 24
February 15, 2024 : 9:20 pm
in India, News
0
A A
0
പ്രസവ ബ്ലോക്കിലും കയറി നിരങ്ങി ഇസ്രായേൽ സേന: നാസർ ആശുപത്രിയിൽ രോഗികളെ പുറത്താക്കി കൂട്ടക്കൊല

ഗസ്സ: ​തെക്കൻ ഗസ്സയിലെ പ്രധാന ആതുരാലയമായ ഖാൻ യൂനിസ് നാസർ ആശുപത്രിയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ അഴിഞ്ഞാട്ടം. ഇന്ന് പുലർ​ച്ചെ ടാങ്കുകളും തോക്കുകളും വെടിക്കോപ്പുകളുമായി ആശുപത്രിയുടെ ഭിത്തി തകർത്ത് അകത്ത് കയറിയ ​സൈനികർ കണ്ണിൽ കണ്ടവരെ വെടിവെച്ചു​കൊന്നു.ഗുരുതരാവസ്ഥയിലുള്ള രോഗികളെയും ആശുപത്രിയിൽ അഭയം പ്രാപിച്ചവരെയും തോക്കിൻമുനയിൽ നിർത്തി കൂട്ടത്തോടെ ആശുപത്രിയിൽനിന്ന് തെരുവിലേക്ക് ഇറക്കിവിട്ടു. ഒരു സമയം ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്ന ഇടുങ്ങിയ വഴിയിലൂടെയാണ് രോഗികളും സ്ത്രീകളെയും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളെ തള്ളിപ്പുറത്താക്കിയത്. പുറത്തിറങ്ങിയവരെ ഇസ്രായേൽ യുദ്ധ ​ഡ്രോണുകൾ പിന്തുടർന്ന് വെടിവെച്ചിട്ടതായും ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തു.നിരവധി പേരെ സൈന്യം പിടിച്ചുകൊണ്ടുപോകുന്നുണ്ട്. ആശുപത്രി മുറ്റത്തും ഇടനാഴികളിലും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായും അൽജസീറ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിലെ പ്രസവ ബ്ലോക്കിലേക്ക് ഇസ്രായേൽ സൈന്യം ഇരച്ചുകയറി നശിപ്പിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോമ്പൗണ്ടിനുള്ളിലെ രണ്ട് ആംബുലൻസുകളും ഇവർ തകർത്തതായി മന്ത്രാലയം വ്യക്തമാക്കി.ആംബുലൻസ് ഗാരേജും ടെൻറുകളും തകർത്ത സേന, വെന്റിലേറ്ററിലുള്ള ആറ് രോഗികളടക്കമുള്ളവരെ ആശുപത്രി കോമ്പൗണ്ടിന്റെ ഒരുഭാഗത്തേക്ക് മാറ്റിയതായി മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ ഖുദ്ര പറഞ്ഞു.

നേരത്തെ അൽശിഫ ഹോസ്പിറ്റലും അൽ റൻതീസി ഹോസ്പിറ്റലും അൽ അമൽ ഹോസ്പിറ്റലും ആക്രമിക്കുമ്പോൾ പറഞ്ഞ അതേ വ്യാജ ആരോപണമാണ് ഇത്തവണ നാസർ ആശുപത്രി ആക്രമിക്കുമ്പോഴും ഇസ്രായേൽ പറയുന്നത്. ബന്ദികളെ ഹമാസ് ഇവിടെ പാർപ്പിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് ആരോപണം. എന്നാൽ, ഇതിനുള്ള തെളിവ് ഇതുവ​രെ ഹാജരാക്കിയിട്ടില്ല. തെളിവുകളില്ലാത്ത ഇസ്രായേൽ ആരോപണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേത് മാത്രമാണിത്. അന്താരാഷ്ട്ര നിയമത്തിൻ്റെ വ്യക്തമായ ലംഘനമാണ് ഗസ്സയിലെ ആശുപത്രികൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ.

‘തെക്കൻ ഗസ്സയിലെ ആരോഗ്യ സംവിധാനത്തിൻ്റെ നട്ടെല്ല്’ എന്നാണ് നാസർ ഹോസ്പിറ്റലിനെ ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വിശേഷിപ്പിച്ചത്. ഇവിടെനിന്നുള്ള ഇപ്പോഴത്തെ റിപ്പോർട്ടുകളിൽ താൻ ആശങ്കാകുലനാണെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സയിൽ നിലവിൽ പൂർണ്ണ സൗകര്യത്തോ​ടെ ഒരാശുപത്രി പോലും പ്രവർത്തിക്കുന്നില്ല. പ്രദേശത്തുടനീളമുള്ള 36ൽ 13 എണ്ണം മാത്രമേ കുറച്ച് ശേഷിയിൽ പ്രവർത്തിക്കുന്നുള്ളൂ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡിമെൻഷ്യ ബാധിതർക്കായി സർക്കാരിന്റെ ‘ഓർമ്മത്തോണി’: മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

Next Post

പുതിയ മന്ത്രി വന്നിട്ടും ശമ്പളമില്ലെന്ന് വിമർശനം, ഒടുവിൽ ആശ്വാസം; കെഎസ്ആർടിസി ജീവനക്കാർക്ക് ആദ്യ ഗഡു നൽകി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പുതിയ മന്ത്രി വന്നിട്ടും ശമ്പളമില്ലെന്ന് വിമർശനം, ഒടുവിൽ ആശ്വാസം; കെഎസ്ആർടിസി ജീവനക്കാർക്ക് ആദ്യ ഗഡു നൽകി

പുതിയ മന്ത്രി വന്നിട്ടും ശമ്പളമില്ലെന്ന് വിമർശനം, ഒടുവിൽ ആശ്വാസം; കെഎസ്ആർടിസി ജീവനക്കാർക്ക് ആദ്യ ഗഡു നൽകി

ട്രെയിൻ വരുന്നു, യുവാവ് പാളത്തിലേക്ക് ഓടി; മാഹി സ്റ്റേഷനിൽ സിനിമയെ വെല്ലുന്ന രംഗം, പ്രശംസ ഈ പൊലീസുകാര്‍ക്ക്

ട്രെയിൻ വരുന്നു, യുവാവ് പാളത്തിലേക്ക് ഓടി; മാഹി സ്റ്റേഷനിൽ സിനിമയെ വെല്ലുന്ന രംഗം, പ്രശംസ ഈ പൊലീസുകാര്‍ക്ക്

‘അദ്ദേഹം നാടക കമ്പനിയുടെ സംവിധായകനായി മാറി, ഒരു കൈകൊണ്ട് പ്രവർത്തകരെ വിടും, ഒരു കൈകൊണ്ട് തടയാൻ പൊലീസിനെ വിടും’

'അദ്ദേഹം നാടക കമ്പനിയുടെ സംവിധായകനായി മാറി, ഒരു കൈകൊണ്ട് പ്രവർത്തകരെ വിടും, ഒരു കൈകൊണ്ട് തടയാൻ പൊലീസിനെ വിടും'

സ്ത്രീകള്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കരുത്; കാരണം…

സ്ത്രീകള്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കരുത്; കാരണം...

പരാതിയിൽ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്, അഞ്ച് വാഹനങ്ങൾക്കെതിരെ കേസ്, ബസുകൾക്ക് പിടിവീഴും, ഇതാണ് കാര്യം

പരാതിയിൽ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്, അഞ്ച് വാഹനങ്ങൾക്കെതിരെ കേസ്, ബസുകൾക്ക് പിടിവീഴും, ഇതാണ് കാര്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021