ഈ പുതുവർഷത്തിൽ പുതിയ സമ്പാദ്യ പദ്ധതികളിൽ അംഗമാകാൻ ആഗ്രഹിക്കുന്നുണ്ടോ? സുരക്ഷിതവും ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്നതുമായ നിക്ഷേപ പദ്ധതിയാണ് സർക്കാർ പിന്തുണയുള്ള പോസ്റ്റ് ഓഫീസ് സ്കീം.ഗ്യാരണ്ടീഡ് റിട്ടേണിൻ്റെ കണക്ക് മിക്ക ബാങ്കുകളുടെയും എഫ്ഡികളേക്കാൾ കൂടുതലാണ്. അത്തരത്തിലുള്ള ഒരു സേവിംഗ് സ്കീമാണ് പ്രതിമാസ വരുമാന പദ്ധതി, അതിൽ എല്ലാ മാസവും ഒറ്റത്തവണ നിക്ഷേപത്തിൽ വരുമാനം ലഭിക്കും.
പ്രതിമാസ വരുമാന പദ്ധതി പലിശ കണക്കുകൂട്ടാം
നിക്ഷേപം: 9 ലക്ഷം
വാർഷിക പലിശ നിരക്ക്: 7.4%
കാലാവധി: 5 വർഷം
പലിശയിൽ നിന്നുള്ള വരുമാനം: 3,33,000 രൂപ
പ്രതിമാസ വരുമാനം: 5,550 രൂപ
പ്രതിമാസ വരുമാന പദ്ധതിയെ കുറിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ
പോസ്റ്റ് ഓഫീസിൻ്റെ ഈ സ്കീമിൽ, ഒരാളുടെ അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെയും ജോയിൻ്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം 5 വർഷത്തെ മെച്യൂരിറ്റി കാലയളവിന് ശേഷം ഈ തുക തിരികെ നൽകും. അതേ സമയം, ഇത് 5 വർഷത്തേക്ക് കൂടി നീട്ടാം. ഓരോ 5 വർഷത്തിനും ശേഷം, പ്രധാന തുക പിൻവലിക്കാനോ സ്കീം നീട്ടാനോ ഒരു ഓപ്ഷൻ ഉണ്ടായിരിക്കും. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്കീമിലെ നിക്ഷേപത്തിന് ടിഡിഎസ് കുറയ്ക്കില്ല. എന്നിരുന്നാലും, പലിശയ്ക്ക് നികുതി ബാധകമാണ്
പ്രതിമാസ വരുമാന പദ്ധതി കാലാവധിക്ക് മുൻപ് പിൻവലിക്കാം
പോസ്റ്റ് ഓഫീസ് പ്രതിമാസ സേവിംഗ്സ് സ്കീമിൽ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പണം പിൻവലിക്കേണ്ടി വന്നാൽ എന്തുചെയ്യും? ഒരു വർഷത്തിന് ശേഷം മാത്രമേ ഒരു വ്യക്തി ഈ സ്‌കീമിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കുകയുള്ളു. അതിന് മുമ്പ് തുക പിൻവലിക്കണമെങ്കിൽ, അത് സാധ്യമല്ല. കാലാവധിക്ക് മുൻപ് പണം പിൻവലിക്കുമ്പോൾ പിഴ അടയ്‌ക്കേണ്ടതുണ്ട്. 1 മുതൽ 3 വർഷം വരെ നിങ്ങൾ പണം പിൻവലിക്കുകയാണെങ്കിൽ, നിക്ഷേപ തുകയുടെ 2% അത് കുറച്ചതിന് ശേഷം തിരികെ നൽകും.