• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട – ആരുടേയും പണം നഷ്ടപ്പെടില്ല ; നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ.എം. രാജു നെടുംപറമ്പില്‍

by Web Desk 03 - News Kerala 24
February 16, 2024 : 5:55 pm
in Kerala
Reading Time: 1 min read
0
A A
0
നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട – ആരുടേയും പണം നഷ്ടപ്പെടില്ല ; നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ.എം. രാജു നെടുംപറമ്പില്‍

തിരുവല്ല : സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ താനും കുടുംബവും എങ്ങോട്ടും ഒളിച്ചോടില്ലെന്നും നിക്ഷേപകരുടെ ആരുടേയും പണം നഷ്ടപ്പെടില്ലെന്നും നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കേരളാ കോൺഗ്രസ് (എം) സംസ്ഥാന ട്രഷററും ഉന്നതാധികാര സമിതിയംഗവുമായ എൻ.എം. രാജു നെടുംപറമ്പില്‍ പറഞ്ഞു. ഇത് സംബന്ധിച്ചുവന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജില്ലകളിലായി നിരവധി ശാഖകളുള്ള സ്ഥാപനമാണ്‌ NCS. ഇതിലെ ഒരു നിക്ഷേപകന്റെ പരാതിയില്‍ ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെന്നത് ശരിയാണ്. പരാതി ലഭിച്ചാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. അത് സ്വാഭാവികമായ നടപടിയുടെ ഭാഗമാണ്. സാമ്പത്തിക പ്രതിസന്ധി കോവിഡ്‌ കാലത്ത് ബാധിച്ചതാണ്. തന്റെ സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല എല്ലാ ധനകാര്യ സ്ഥാപനങ്ങളേയും സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്. ചിലര്‍ നാടുവിടുകയും ചെയ്തിട്ടുണ്ട്. നാല് പതിറ്റാണ്ടിലേറെയായി താന്‍ സജീവ രാഷ്ട്രീയത്തിലുണ്ട്. കൂടാതെ വ്യാപാര വ്യവസായ മേഖലയിലും പൊതുരംഗത്തും സജീവമാണ്. അതുകൊണ്ടുതന്നെ പ്രതിസന്ധികളില്‍ നിന്ന് ഒളിച്ചോടുവാന്‍ തനിക്ക് കഴിയില്ല. പ്രതിസന്ധികളെ തരണംചെയ്തുകൊണ്ട് മുമ്പോട്ടു പോകുവാനാണ് തന്റെയും കുടുംബത്തിന്റെയും തീരുമാനമെന്നും എന്‍.എം.രാജു നെടുംപറമ്പില്‍ പറഞ്ഞു.

നിക്ഷേപമായി ലഭിച്ച പണം ബിസിനസ് മേഖലയിലേക്കാണ് ഉപയോഗിച്ചത്. വ്യാപാര മേഖല കടുത്ത മാന്ദ്യത്തിലായതിനാല്‍ ഇവിടെയും നഷ്ടമുണ്ടായി. ഇതോടൊപ്പം അപ്രതീക്ഷിതമായി ചില വലിയ നിക്ഷേപങ്ങള്‍ മടക്കിനല്‍കേണ്ടി വന്നു. തന്റെ സ്ഥാപനത്തിലെ നിക്ഷേപങ്ങള്‍ പിന്‍വലിപ്പിക്കുവാന്‍ ചില ബാഹ്യശക്തികള്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇതോടെ കൂടുതല്‍ നിക്ഷേപകര്‍ പണം ആവശ്യപ്പെട്ടു. ഇത്തരം ഒരു സാഹചര്യത്തില്‍ തനിക്കെന്നല്ല ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. നിക്ഷേപകരും ജീവനക്കാരും മാനേജ്മെന്റ് ഉം ഒന്നിച്ചുനീങ്ങിയാല്‍ ഇപ്പോഴുള്ള പ്രതിസന്ധി മറികടക്കുവാന്‍ കഴിയും. നിക്ഷേപകര്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരുടേയും പണം നഷ്ടപ്പെടില്ല. ഫൈനാന്‍സ് മേഖലയില്‍ മാത്രമല്ല ഓട്ടോമൊബൈല്‍ രംഗത്തും (ടാറ്റാ, കിയ), വസ്ത്രവ്യാപാര രംഗത്തും (വസ്ത്രം കോട്ടയം,തിരുവല്ല) നെടുംപറമ്പില്‍ ഗ്രൂപ്പ് NCS എന്നപേരില്‍ സജീവമാണ്. NCS ന്റെ വിവിധ സ്ഥാപനങ്ങളിലായി നൂറുകണക്കിന് ജീവനക്കാരാണ് ജോലിചെയ്യുന്നത്. സ്ഥാപനങ്ങള്‍ സുഗമമായി പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കര കയറുവാന്‍ കഴിയൂ. ഇതിന് നിക്ഷേപകരുടെ പൂര്‍ണ്ണമായ സഹകരണം കൂടിയേ തീരൂ. കോടതിയും കേസുമായി നിക്ഷേപകരെ ബുദ്ധിമുട്ടിക്കാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. പണം ആരുടെയാണെങ്കിലും അത് അദ്ധ്വാനിച്ചുണ്ടാക്കിയതാണ്. അതുകൊണ്ടുതന്നെ നിക്ഷേപകരുടെ ആരുടേയും പണം നഷ്ടപ്പെടുവാന്‍ പാടില്ലെന്നും നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കേരളാ കോൺഗ്രസ് (എം) സംസ്ഥാന ട്രഷററും ഉന്നതാധികാര സമിതിയംഗവുമായ എൻ.എം. രാജു നെടുംപറമ്പില്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘അത് അവര്, അവരുടെ കമ്പനി, അവരൊക്കെ നോക്കും’, ഞാൻ മറുപടി പറയേണ്ട കാര്യമില്ല; വീണയുടെ ഹർജി തള്ളിയതിൽ ഗോവിന്ദൻ

Next Post

അങ്ങനെ വിടാൻ പറ്റില്ല , 10 പോലീസുകാ‍ര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ് ; നടപടി തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
അങ്ങനെ വിടാൻ പറ്റില്ല , 10 പോലീസുകാ‍ര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ് ; നടപടി തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ

അങ്ങനെ വിടാൻ പറ്റില്ല , 10 പോലീസുകാ‍ര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ് ; നടപടി തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ

ഒരു പൊതി അറിയാതെ പോക്കറ്റിലിട്ടു, കേസിൽ കുടുക്കുമെന്ന് ഭീഷണി; വിദ്യാർത്ഥിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി പോലീസ്

ഒരു പൊതി അറിയാതെ പോക്കറ്റിലിട്ടു, കേസിൽ കുടുക്കുമെന്ന് ഭീഷണി; വിദ്യാർത്ഥിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി പോലീസ്

ഹരിയാനയിലെ കോര്‍പ്പറേറ്റ് ഓഫീസുകളില്‍ ഇനി ബിയര്‍ നുണഞ്ഞ് ജോലി ചെയ്യാം !

ഖജനാവിലേക്ക് പണം വേണം, ബിയർ അടക്കം മദ്യ ഉത്പന്നങ്ങൾക്ക് വിലകൂട്ടും, നിര്‍ണായക പ്രഖ്യാപനവുമായി ക‍ര്‍ണാടക

വയനാട് ഹർത്താൽ: നാളത്തെ പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല

വയനാട് ഹർത്താൽ: നാളത്തെ പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല

എം.ഡി.എം.എയുമായി സ്‌കൂള്‍ പ്രിന്‍സിപ്പൽ പിടിയിൽ

എം.ഡി.എം.എയുമായി സ്‌കൂള്‍ പ്രിന്‍സിപ്പൽ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021