ഈരാറ്റുപേട്ട> ഈരാറ്റുപേട്ട നഗരസഭ യോഗത്തില്‍ സംഘര്‍ഷം. യുഡിഫ് കൗണ്‍സിലാര്‍മാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിപിഐ എം കൗണ്‍സിലര്‍ സജീര്‍ ഇസ്മായില്‍ പാല താലുക്ക് ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയില്‍. ഈരാറ്റുപേട്ടയില്‍ നിര്‍മ്മിക്കുന്ന മിനി സിവില്‍ സ്റ്റേഷന്റെ സ്ഥലം സംബന്ധിച്ച അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് വാക്ക് തര്‍ക്കം ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. ഉപയോഗ ശൂന്യമായി കിടക്കുന്ന കടുവാമുഴി ബസ് സ്റ്റാന്‍ഡില്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുവാന്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ നഗരസഭയ്ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് മറിച്ചുവെച്ച് മറ്റൊരു സ്ഥലം കണ്ടെത്തനായിരുന്നു യുഡിഫ് ഭരണ സമിതി തീരുമാനിക്കാനിരുന്നത്. എന്നാല്‍ എംഎല്‍എയുടെ കത്ത് കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് ഇടത് കൗണ്‍സിലര്‍മാര്‍ ആവിശ്യപെട്ടു. അനുവാദിക്കാന്‍ സാധിക്കില്ലായെന്ന് ചെയ്യര്‍പേഴ്‌സണ്‍ അറിയിച്ചതോടെ ഇടത് കൗണ്‍സിലര്‍മാര്‍ പ്രതിക്ഷേധാവുമായി കൗണ്‍സിലിന്റെ നടുകളത്തിലെത്തി.
ഇതിനിടെ ലീഗ് കൗണ്‍സിലര്‍ സുനില്‍ കുമാര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് സജീര്‍ അറിയിച്ചു.ഉപയോഗ ശൂന്യമായി കിടക്കുന്ന കടുവാമുഴി ബസ് സ്റ്റാന്‍ഡില്‍ സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മിക്കണമെന്നാണ് എല്‍ഡിഎഫ് ആവിശ്യം. ഇതേ സ്ഥലത്താണ് കേന്ദ്ര ഫണ്ടില്‍ നിന്നും നിര്‍മ്മിക്കുന്ന ഹൂണര്‍ ഹബ്ബും നിര്‍മ്മിക്കുന്നത്. രണ്ടും നിര്‍മ്മിക്കുവാന്‍ അര ഏക്കറിന് മുകളില്‍ സ്ഥലം ഇവിടെയുണ്ടെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ അറിയിച്ചു. കടുവമുഴി സ്റ്റാന്‍ഡില്‍ നിര്‍മ്മിക്കുന്നതില്‍ നിയമപരമായോ മറ്റോ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മറ്റ് സ്ഥലം കണ്ടെത്തണമെന്നും ഇടത് കൗണ്‍സിലര്‍മാര്‍ അറിയിച്ചു. പരിക്കേറ്റ സജീറിനെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പാല താലൂക്ക് ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.