കോഴിക്കോട്> കേരളം ഭരിക്കുന്നത് പഴഞ്ചൻ സമീപനമുള്ള സർക്കാരെന്ന ആക്ഷേപവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. രാഹുൽഗാന്ധി എം പി കേരളത്തിന്റെ ശാപമാണെന്നും പറഞ്ഞു. ആണ്ടിനും സംക്രാന്തിക്കുമാണ് രാഹുൽ ഇവിടെ വരുന്നത്–വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.
വയനാട്ടിലെ വന്യമൃഗശല്ല്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയോട് ബിജെപി നേതൃത്വം ധരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ചെയ്യേണ്ടതൊക്കെ ചെയ്യുമെന്നുറപ്പാണ്. സാമ്പത്തിക പ്രതിസന്ധി വിഷയത്തിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം പൊളിഞ്ഞെന്നും സുരേന്ദ്രൻ പറഞ്ഞു.