• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ.എസ്.ആർ.ടി.സി: പ്രമോജ് ശങ്കർ പുതിയ സി.എം.ഡി

by Web Desk 04 - News Kerala 24
February 22, 2024 : 7:50 pm
0
A A
0
കെ.എസ്.ആർ.ടി.സി: പ്രമോജ് ശങ്കർ പുതിയ സി.എം.ഡി

തിരുവനന്തപുരം: ബിജുപ്രഭാകർ ഒഴിഞ്ഞതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ്​ മാനേജിങ് ഡയറക്ടറായി (സി.എം.ഡി) പ്രമോജ് ശങ്കറിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിൽ കെ.എസ്.ആർ.ടി.സി ജോയൻറ് എം.ഡിയാണ് പ്രമോജ് ശങ്കർ. ഗതാഗത മന്ത്രി ഗണേഷ്​കുമാറുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് സി.എം.ഡി സ്ഥാനമൊഴിയാൻ സന്നദ്ധതയറിച്ച് ബിജു പ്രഭാകർ സർക്കാറിന് കത്ത് നൽകിയിരുന്നു. തിങ്കളാഴ്ച ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ബിജുവിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി.

ചൊവ്വാഴ്ച ബിജു പ്രഭാകർ സി.എം.ഡി സ്ഥാനത്തുനിന്ന് പടിയിറങ്ങിയതായി ഒദ്യോഗിക ഫേസ്ബുക്ക്​ അക്കൗണ്ട് വഴി കോർപറേഷൻ വ്യക്തമാക്കുകയും ചെയ്തു. പിന്നാലെ വ്യാഴാഴ്ചയാണ് പ്രമോജ് ശങ്കറിനെ സി.എം.ഡിയായി നിയമിച്ച് ഉത്തരവിറങ്ങിയത്. കെ.എസ്.ആർ.ടി.സി^സ്വിഫ്റ്റിെൻറ ചുമതലയും പ്രമോജിന് നൽകിയിട്ടുണ്ട്. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രഫഷനലുകളെ കെ.എസ്.ആർ.ടി.സിയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് 2023 മാർച്ച് 15ന്​ പ്രമോജ് ശങ്കർ ജോയന്റ് മാനേജിങ്​ ഡയറക്ടറായി എത്തുന്നത്.

കേന്ദ്ര സർവിസിൽനിന്നു ഡെപ്യൂട്ടേഷനിലുള്ള പ്രമോജ്, അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണർ എന്ന ചുമതലക്കൊപ്പമാണ് കെ.എസ്.ആർ.ടി.സിയിലെ ഉത്തരവാദിത്വവും നിർവഹിക്കുന്നത്. ഗതാഗത വകുപ്പിന്‍റെ തന്നെ എൻജിനീയറിങ് കോളജ് ആയ ശ്രീചിത്ര കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്കും, മദ്രാസ് ഐ.ഐ.ടിയിൽ നിന്ന്​ എം.എംടെക്കും പാസായ പ്രമോജ് 2009 ബാച്ച് ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറി സർവിസ് ഉദ്യോഗസ്ഥനാണ്. മൂന്ന് വർഷത്തേക്കോ, ഡെപ്യൂട്ടേഷൻ കാലാവധി കഴിയുന്നതു വരേയോ കെ.എസ്.ആർ.ടി.സിയിൽ തുടരാം.

ടി.പി. സെൻകുമാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം കെ.എസ്.ആർ.ടി.സി മേധാവി സ്ഥാനം ലഭിച്ചത് ബിജുവിനായിരുന്നു, മൂന്ന് വർഷവും എട്ട് മാസവും. രണ്ടര വർഷം വകുപ്പ് സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. പുതുതായി നിയമനം ലഭിച്ച വ്യവസായ വകുപ്പ് സെക്രട്ടറി പദവിയിൽ ബുധനാഴ്ച ചുമതലയേറ്റിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏഴംകുളം ക്ഷേത്രത്തിലെ തൂക്കക്കാരന്‍റെ കൈയിൽനിന്ന്​ കുഞ്ഞ്​

Next Post

ബീഫുമായി പോയ ദലിത് സ്ത്രീയെ ബസ്സിൽനിന്ന് ഇറക്കിവിട്ടു; ഡ്രൈവർക്കും കണ്ടക്ടർക്കും സസ്​പെൻഷൻ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ബീഫുമായി പോയ ദലിത് സ്ത്രീയെ ബസ്സിൽനിന്ന് ഇറക്കിവിട്ടു; ഡ്രൈവർക്കും കണ്ടക്ടർക്കും സസ്​പെൻഷൻ

ബീഫുമായി പോയ ദലിത് സ്ത്രീയെ ബസ്സിൽനിന്ന് ഇറക്കിവിട്ടു; ഡ്രൈവർക്കും കണ്ടക്ടർക്കും സസ്​പെൻഷൻ

സർക്കാർ ലക്ഷ്യം ഭൂരഹിതർ ഇല്ലാത്ത കേരളം: മന്ത്രി പി രാജീവ്

സർക്കാർ ലക്ഷ്യം ഭൂരഹിതർ ഇല്ലാത്ത കേരളം: മന്ത്രി പി രാജീവ്

എയർ ഏഷ്യ ബെർഹാദ്‌ തിരുവനന്തപുരം- മലേഷ്യ സർവീസ്‌ ആരംഭിച്ചു

എയർ ഏഷ്യ ബെർഹാദ്‌ തിരുവനന്തപുരം- മലേഷ്യ സർവീസ്‌ ആരംഭിച്ചു

മൂത്രാശയ അണുബാധ ആവര്‍ത്തിച്ച് വരുന്നത് അപകടമോ?

മൂത്രാശയ അണുബാധ ആവര്‍ത്തിച്ച് വരുന്നത് അപകടമോ?

എല്ലാം ജപ്തി ചെയ്ത വീട്ടിനുള്ളിൽ, 27ന് പിഎസ്സി അഭിമുഖമാണ്, വേണ്ട രേഖയെല്ലാം അകത്താണ്; കനിവായി ഇടപെടൽ

എല്ലാം ജപ്തി ചെയ്ത വീട്ടിനുള്ളിൽ, 27ന് പിഎസ്സി അഭിമുഖമാണ്, വേണ്ട രേഖയെല്ലാം അകത്താണ്; കനിവായി ഇടപെടൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In