• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബീഫുമായി പോയ ദലിത് സ്ത്രീയെ ബസ്സിൽനിന്ന് ഇറക്കിവിട്ടു; ഡ്രൈവർക്കും കണ്ടക്ടർക്കും സസ്​പെൻഷൻ

by Web Desk 04 - News Kerala 24
February 22, 2024 : 8:11 pm
in India, News
Reading Time: 1 min read
0
A A
0
ബീഫുമായി പോയ ദലിത് സ്ത്രീയെ ബസ്സിൽനിന്ന് ഇറക്കിവിട്ടു; ഡ്രൈവർക്കും കണ്ടക്ടർക്കും സസ്​പെൻഷൻ

ധർമ്മപുരി: ബീഫ് കൊണ്ടുപോയി എന്നാരോപിച്ച് 59 കാരിയായ ദലിത് സ്ത്രീയെ ബസിൽനിന്ന് ഇറക്കിവിട്ട ഡ്രൈവറെയും കണ്ടക്ടറെയും തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ ഹരൂർ-കൃഷ്ണഗിരി ബസിലാണ് സംഭവം.ധർമപുരി മൊറപ്പൂർ നവലൈ സ്വദേശിനിയായ പാഞ്ചലൈ എന്ന യാത്രക്കാരിക്കാണ് ദുരനുഭവം നേരിട്ടത്. പട്ടികജാതിക്കാരിയായ സ്ത്രീ ഹരൂരിൽ നിന്ന് ബീഫ് വാങ്ങി സ്വന്തം നാടായ നവലൈയിൽ വിൽപന നടത്താൻ കൊണ്ടുപോവുകയായിരുന്നു. ഇതിലൂടെയാണ് ഇവർ ഉപജീവനം നടത്തിയിരുന്നത്. കൈവശമുള്ളത് ബീഫ് ആണെന്നറിഞ്ഞതോടെ ഡ്രൈവറും കണ്ടക്ടറും കൂടി യാത്രാമധ്യേ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്ത് പാഞ്ചലൈയെ ഇറക്കിവിടുകയായിരുന്നു.യാത്രക്കാർ ആരും പരാതി പറയുകയോ എതിർക്കുകയോ ചെയ്യാതെ ബസ് ജീവനക്കാർ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവരെ പുറത്താക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉച്ചയ്ക്ക് 12.20ഓടെ പെട്ടെന്ന് ബസ് നിർത്തി സ്ത്രീയോട് ഇറങ്ങാൻ കണ്ടക്ടർ നിർബന്ധിക്കുകയായിരുന്നു. അടുത്ത ബസ് സ്റ്റാൻഡ് വരെയെങ്കിലും യാത്ര ചെയ്യാൻ അനുവദിക്കണമെന്നും താൻ അവിടെ ഇറങ്ങിക്കൊള്ളാമെന്നും പാഞ്ചലൈ പറഞ്ഞുനോക്കിയെങ്കിലും ഡ്രൈവറും കണ്ടക്ടറും ചെവിക്കൊണ്ടില്ല. ഇവ​രെ ഇറക്കിവിട്ട മൊറപ്പൂരിൽ വിവരമറിഞ്ഞ് ആളുകൾ സംഘടിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

വൈകീട്ട് ഈ ബസ് മൊറപ്പൂർ ബസ് സ്റ്റാൻഡിൽ നിർത്തിയപ്പോൾ ജീവനക്കാരെ നാട്ടുകാർ ചോദ്യം ചെയ്തു. ഡ്രൈവറും കണ്ടക്ടറും ദലിത് വിവേചനം കാണിച്ചെന്ന് മൊറപ്പൂർ നിവാസികൾ ആരോപിച്ചു. തുടർന്ന് ഹരൂരിൽ നിന്നുള്ള ടി.എൻ.എസ്.ടി.സി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.

ഡ്രൈവർ എൻ. ശശികുമാറിനെയും കണ്ടക്ടർ കെ. രഘുവിനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ടി.എൻ.എസ്.ടി.സി ധർമപുരി സോൺ മാനേജിങ് ഡയറക്ടർ എസ്. പൊൻമുടി പറഞ്ഞു. പരാതികളോ സംശയാസ്പദമായ പെരുമാറ്റമോ ഉണ്ടാവാതിരിക്കെ, ലഗേജിൽ എന്താണുള്ളതെന്ന് പരിശോധിക്കാൻ ജീവനക്കാർക്ക് അധികാരമി​ല്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, സുരക്ഷപോലും പരിഗണിക്കാതെയാണ് പ്രായമായ യാത്രക്കാരിയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ഇറക്കിവിട്ടതെന്നും ഗൗരവമായ ഈ വിഷയത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ.എസ്.ആർ.ടി.സി: പ്രമോജ് ശങ്കർ പുതിയ സി.എം.ഡി

Next Post

സർക്കാർ ലക്ഷ്യം ഭൂരഹിതർ ഇല്ലാത്ത കേരളം: മന്ത്രി പി രാജീവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സർക്കാർ ലക്ഷ്യം ഭൂരഹിതർ ഇല്ലാത്ത കേരളം: മന്ത്രി പി രാജീവ്

സർക്കാർ ലക്ഷ്യം ഭൂരഹിതർ ഇല്ലാത്ത കേരളം: മന്ത്രി പി രാജീവ്

എയർ ഏഷ്യ ബെർഹാദ്‌ തിരുവനന്തപുരം- മലേഷ്യ സർവീസ്‌ ആരംഭിച്ചു

എയർ ഏഷ്യ ബെർഹാദ്‌ തിരുവനന്തപുരം- മലേഷ്യ സർവീസ്‌ ആരംഭിച്ചു

മൂത്രാശയ അണുബാധ ആവര്‍ത്തിച്ച് വരുന്നത് അപകടമോ?

മൂത്രാശയ അണുബാധ ആവര്‍ത്തിച്ച് വരുന്നത് അപകടമോ?

എല്ലാം ജപ്തി ചെയ്ത വീട്ടിനുള്ളിൽ, 27ന് പിഎസ്സി അഭിമുഖമാണ്, വേണ്ട രേഖയെല്ലാം അകത്താണ്; കനിവായി ഇടപെടൽ

എല്ലാം ജപ്തി ചെയ്ത വീട്ടിനുള്ളിൽ, 27ന് പിഎസ്സി അഭിമുഖമാണ്, വേണ്ട രേഖയെല്ലാം അകത്താണ്; കനിവായി ഇടപെടൽ

വെറുംവയറ്റില്‍ കഴിക്കാവുന്ന ഭക്ഷണങ്ങളും കഴിക്കരുതാത്ത ഭക്ഷണങ്ങളും…

വെറുംവയറ്റില്‍ കഴിക്കാവുന്ന ഭക്ഷണങ്ങളും കഴിക്കരുതാത്ത ഭക്ഷണങ്ങളും...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021