• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആലുവയിൽ ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ 7 വയസുകാരൻ ആശുപത്രി വിട്ടു

by Web Desk 04 - News Kerala 24
February 23, 2024 : 8:24 pm
in Kerala, News
0
A A
0
ആലുവയിൽ ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ 7 വയസുകാരൻ ആശുപത്രി വിട്ടു

ആലുവ: ആലുവയിൽ കാർ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരൻ ആശുപത്രി വിട്ടു. വാഴക്കുളം സ്വദേശി നിഷികാന്താണ് പരിക്ക് ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്. ഫെബ്രുവരി 13ന് അച്ഛനൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുമ്പോഴാണ് കുട്ടി റോഡിലേക്ക് വീണത്. പിന്നാലെ വന്ന കാർ കുട്ടിയുടെ മേൽ കയറി ഇറങ്ങുകയായിരുന്നു. സംഭവത്തിൽ വാഹനം ഓടിച്ച നെടുമ്പാശ്ശേരി സ്വദേശി ഷാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആലുവ കുട്ടമശ്ശേരി ആനിക്കാട് വച്ചായിരുന്നു അപകടം. അച്ഛൻ പ്രജിത്തിനൊപ്പം ആശുപത്രിയിൽ പോയി ഓട്ടോറിക്ഷയിൽ മടങ്ങുന്നതിനിടെയാണ് കുട്ടി റോഡിലേക്ക് വീണത്. പിന്നാലെയെത്തിയ കാർ കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങി നിർത്താതെ പോയി. പരിക്കേറ്റ കുട്ടിയുടെ കരൾ, വൃക്ക അടക്കമുള്ള ആന്തരീകാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതം ഏറ്റിരുന്നു.

അപകടത്തെത്തുടർന്ന് അബോധാവസ്ഥയിലായ കുട്ടി മണിക്കൂറുകൾക്ക് ശേഷമാണ് കണ്ണ് തുറന്നത്. എന്നാൽ കുട്ടിയെ ഇടിച്ച കാര്‍ കണ്ടെത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും കാര്‍ കണ്ടെത്താനോ ഡ്രൈവ് ചെയ്തവരെ വിളിച്ചുവരുത്താനോ പൊലീസ് തയ്യാറായിരുന്നില്ല. സംഭവം വാര്‍ത്തയായതോടെയാണ് പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.

കങ്ങരപ്പടിയിൽ നിന്നാണ് പിന്നീട് കാര്‍ കണ്ടെത്തിയത്. തൃക്കാക്കരയിലെ രഞ്ജിനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കാര്‍. ഇവരുടെ സുഹൃത്ത് നെടുമ്പാശേരി സ്വദേശി ഷാനാണ് അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത്. രഞ്ജിനിയും ഒപ്പമുണ്ടായിരുന്നു. കുട്ടി കാറിനടയിൽപ്പെട്ടത് ശ്രദ്ധിച്ചില്ലെന്നാണ് ഷാൻ മൊഴി നൽകിയത്. സംഭവത്തിൽ രണ്ട് പേരെയും പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.

അപകടം പോലെ തന്നെ ബന്ധുക്കളെ പോലീസിന്‍റെ നിസംഗതയും ഏറെ വിഷമിപ്പിച്ചിരുന്നു. ആലുവ പോലീസിന് അപകടം വിവരം ആശുപത്രി അധികൃതർ രാവിലെ തന്നെ കൈമാറിയിട്ടും ആരും ആശുപത്രിയിൽ എത്തിയിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങളുമായി ബന്ധുക്കൾ പൊലീസിനെ സമീപിച്ചു. ശേഷം വൈകിട്ടാണ് പൊലീസുകാര്‍ വീട്ടുകാരെ വിളിച്ച് മൊഴി നൽകാൻ വരാൻ ആവശ്യപ്പെട്ടത്. വെന്റിലേറ്ററിൽ കുഞ്ഞ് കഴിയുമ്പോൾ സ്റ്റേഷനിൽ വരാൻ കഴിയില്ലെന്ന് പറഞ്ഞ മാതാപിതാക്കളോട് രാവിലെ സിഐയെ കണ്ട് പരാതി നൽകാൻ ആവശ്യപ്പെട്ട് പോലീസുകാരൻ ഫോൺ വെക്കുകയായിരുന്നു. സംഭവം വാർത്തയായ ശേഷമാണ് അടുത്ത ദിവസം രാത്രി പത്ത് മണിയോടെ ആലുവ പോലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ അച്ഛന്‍റെ മൊഴി എടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ മരണം; 12 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു

Next Post

ആറ്റുകാൽ പൊങ്കാല ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ആറ്റുകാൽ പൊങ്കാല ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ആറ്റുകാൽ പൊങ്കാല ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ഉച്ചയ്ക്ക് ചോറിനൊപ്പം ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തൂ, ഗുണമുണ്ട്…

ഉച്ചയ്ക്ക് ചോറിനൊപ്പം ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തൂ, ഗുണമുണ്ട്...

ചരിത്രപ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ; കൂടുതലറിയാം

ചരിത്രപ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ; കൂടുതലറിയാം

കെഎസ്‌ആർടിസി ബസിന്‌ തീപിടിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ചു

കെഎസ്‌ആർടിസി ബസിന്‌ തീപിടിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ചു

കനത്തചൂട്‌; 9 ജില്ലയിൽ നാളെ മഞ്ഞ അലർട്ട്‌

കനത്തചൂട്‌; 9 ജില്ലയിൽ നാളെ മഞ്ഞ അലർട്ട്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021