കോഴിക്കോട് : മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തില്‍ വിമര്‍ശനവുമായി ഐഎന്‍എല്‍. സീറ്റ് തര്‍ക്കം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങിയെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പരിഹസിച്ചു. മൂന്നാം സീറ്റ് ഇല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പിച്ചു പറഞ്ഞിട്ടും ഉഭയകക്ഷി ചര്‍ച്ച നടത്തിയത് അണികളുടെ കണ്ണില്‍ പൊടിയിടാനാണ്. അര്‍ഹതപ്പെട്ട സീറ്റ് വാങ്ങിയെടുക്കാത്തതില്‍ ലീഗ് അണികളില്‍ അമര്‍ഷം ശക്തമാണെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. വിലപേശല്‍ ശേഷി നഷ്ടപ്പെട്ട ലീഗിന് മേലിലും കോണ്‍ഗ്രസിന്റെ അടിമകളായി കഴിയാനാണ് വിധി. ലീഗിന് അധിക സീറ്റ് നല്‍കിയാല്‍ സാമുദായിക ധ്രുവീകരണം ഉണ്ടാകുമെന്ന കോണ്‍ഗ്രസ് വാദം മുസ്ലിം വിരുദ്ധ സമീപനമാണ്. ആര്‍ജ്ജവമുണ്ടെങ്കില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് മുന്നണിയില്‍ നിന്ന് പുറത്തുപോരണമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.