ദുബൈ: മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം തിരിച്ചുവിട്ടു. ദുബൈയില്‍ നിന്ന് കാനഡയിലെ ടൊറന്‍റോയിലേക്ക് പറന്ന എമിറേറ്റ്സിന്‍റെ EK241 വിമാനമാണ് ഗ്ലാസ്ഗോയിലേക്ക് തിരിച്ചുവിട്ടത്.യാത്രക്കാരില്‍ ഒരാള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നതോടെയാണ് വിമാനം തിരിച്ചുവിട്ടത്. ഗ്ലാസ്ഗോയിലെത്തിച്ച് യാത്രക്കാരന് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാര്‍ നേരിട്ട അസൗകര്യത്തില്‍ എയര്‍ലൈന്‍ ക്ഷമ ചോദിച്ചു. യാത്രക്കാരന് ചികിത്സ ലഭ്യമാക്കിയ ശേഷം വിമാനം തിരികെ ടൊറന്‍റോയിലേക്ക് പറന്നു.