• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സമരാഗ്നിയിലെ പച്ചത്തെറി; അതൃപ്‌തിയിൽ പുകഞ്ഞ്‌ ആലപ്പുഴ ഡിസിസി

by Web Desk 04 - News Kerala 24
February 26, 2024 : 11:45 am
in Kerala, News
Reading Time: 1 min read
0
A A
0
സമരാഗ്നിയിലെ പച്ചത്തെറി; അതൃപ്‌തിയിൽ പുകഞ്ഞ്‌ ആലപ്പുഴ ഡിസിസി

ആലപ്പുഴ > കെപിസിസി നേതൃത്വത്തിൽ സംഘടിപ്പിച്ച സമരാഗ്‌നിക്കിടെ നേതാക്കളുടെ പരസ്യമായ തെറിവിളിയിലും തുടർസംഭവങ്ങളിലും ഡിസിസി നേതൃത്വത്തിന്‌ കടുത്ത അതൃപ്‌തി. സമരാഗ്‌നിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ജില്ലയിലെ കോൺഗ്രസ്‌ നേതൃത്വത്തെയും പ്രവർത്തകരെയും നിരാശരാക്കിയതായി ഡിസിസി ഭാരവാഹികൾ നേതൃത്വത്തെ അറിയിച്ചു. അതിനിടെ പരിപാടിക്കായി കോൺഗ്രസ്‌ മുഖപത്രമായ വീക്ഷണത്തിൽ ഡിസിസി നൽകിയ പരസ്യത്തിൽനിന്ന്‌ കെ സി വേണുഗോപാൽ വിഭാഗം നേതാക്കളെ ഒഴിവാക്കിയതായി പുതിയ വിവാദമുയർന്നു.

തെരഞ്ഞെടുപ്പ്‌ അടുത്തുനിൽക്കുന്ന ഘട്ടത്തിൽ പ്രമുഖ നേതാക്കൾക്കിടയിലെ പോരും ഐക്യമില്ലായ്‌മയും സമരാഗ്‌നിയിലൂടെ പുറത്തായതായും ജില്ലയിലെ സംഘടനാ സംവിധാനത്തെയാകെ ഇത് ബാധിച്ചതായും നേതാക്കൾ കുറ്റപ്പെടുത്തി. ഈ സ്ഥിതിയിൽ എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന ആശങ്കയും ഇവർ നേതാക്കളുമായി പങ്കുവച്ചതായാണ്‌ വിവരം. ജില്ലയിലെ പ്രമുഖ കോൺഗ്രസ്‌ നേതാവായ രമേശ്‌ ചെന്നിത്തലയെ പരിപാടികളിൽനിന്ന്‌ അകറ്റി നിർത്തിയതും ചർച്ചയായി. സമരാഗ്‌നിയോഗം കെ സി വേണുഗോപാൽ വിഭാഗം പിടിച്ചടക്കാൻ ശ്രമിച്ചതിലും ഡിസിസി നേതൃത്വത്തിന്‌ ഇഷ്‌ടക്കേടുണ്ട്‌. ഇതുസംബന്ധിച്ച്‌ ഒരുവിഭാഗം പരാതി ഉന്നയിച്ചതായാണ്‌ വിവരം.

സമരാഗ്‌നിയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ എത്താൻ വൈകിയ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനെ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ തെറിവിളിച്ചതും ജനകീയ സദസിൽനിന്നുള്ള ഇറങ്ങിപ്പോക്കും പ്രതിപക്ഷനേതാവിന്റെ രാജിഭീഷണിയും ജില്ലയിലെ പരിപാടിയുടെ ശോഭകെടുത്തിയതായി നേതാക്കൾ പറയുന്നു. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവരിൽനിന്ന്‌ ഒരിക്കലുമുണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമായിപ്പോയെന്നും ഡിസിസി ഭാരവാഹികൾ പറയുന്നു.

ഇതിനിടെ സമരാഗ്‌നിയുമായി ബന്ധപ്പെട്ട്‌ ഡിഡിസി വീക്ഷണത്തിന്‌ നൽകിയ പരസ്യത്തിൽനിന്ന്‌ കെ സി വേണുഗോപാൽ വിഭാഗത്തിലെ പ്രമുഖരെ ഒഴിവാക്കിയതായി പരാതി ഉയർന്നു. കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ ഡി സുഗതൻ, എം മുരളി എന്നിവരുടെ പേരുകളും ചിത്രങ്ങളുമാണ്‌ 24ന്‌ പ്രസിദ്ധീകരിച്ച പത്രത്തിൽനിന്ന്‌ ഒഴിവാക്കിയത്‌. ഇത്‌ മനഃപൂർവമാണെന്നും ജില്ലയിലെ സ്വീകരണങ്ങളിൽനിന്ന്‌ മുതിർന്ന നേതാവായ ചെന്നിത്തലയെ പങ്കെടുപ്പിക്കാതിരുന്നതിലുള്ള അമർഷമാണ്‌ പരസ്യത്തിൽനിന്ന്‌ ചില നേതാക്കളെ ഒഴിവാക്കാൻ കാരണമെന്ന്‌ ഇവർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ശനി രാവിലെ കെ സുധാകരനെയും വി ഡി സതീശനെയും കണ്ട്‌ കെ സി വേണുഗോപാൽ വിഭാഗം പരാതിപ്പെട്ടിരുന്നു. ഡിസിസിയോട്‌ ഇതുസംബന്ധിച്ച വിവരങ്ങൾ തിരക്കാമെന്ന്‌ നേതാക്കൾ പറഞ്ഞിരുന്നു. അതിനിടയിലായിരുന്നു തെറിവിളിയും തുടർപ്രകടനങ്ങളും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഡിഎഫിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന്‌ മുസ്ലിം ലീഗ്‌ കൊല്ലം നേതൃത്വം

Next Post

പറന്നുയര്‍ന്നതിന് പിന്നാലെ മെഡിക്കല്‍ എമര്‍ജന്‍സി; വിമാനം തിരിച്ചുവിട്ടു, ക്ഷമ ചോദിച്ച് എയര്‍ലൈന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പറന്നുയര്‍ന്നതിന് പിന്നാലെ മെഡിക്കല്‍ എമര്‍ജന്‍സി; വിമാനം തിരിച്ചുവിട്ടു, ക്ഷമ ചോദിച്ച് എയര്‍ലൈന്‍

പറന്നുയര്‍ന്നതിന് പിന്നാലെ മെഡിക്കല്‍ എമര്‍ജന്‍സി; വിമാനം തിരിച്ചുവിട്ടു, ക്ഷമ ചോദിച്ച് എയര്‍ലൈന്‍

കണ്ണൂരിൽ ഇത്തവണ പോരാട്ടം കടുക്കും, കെ. സുധാകരൻ തന്നെ രംഗത്തിറങ്ങും; മത്സരിക്കാൻ എഐസിസി നിർദ്ദേശം

കണ്ണൂരിൽ ഇത്തവണ പോരാട്ടം കടുക്കും, കെ. സുധാകരൻ തന്നെ രംഗത്തിറങ്ങും; മത്സരിക്കാൻ എഐസിസി നിർദ്ദേശം

കൊയിലാണ്ടിയിൽ റെയിൽവേ ഇൻസ്പെഷൻ കോച്ച് തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊയിലാണ്ടിയിൽ റെയിൽവേ ഇൻസ്പെഷൻ കോച്ച് തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

‘പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ’? എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജിയിൽ കെഎസ്ഐഡിസിയോട് കോടതി

'പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ'? എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജിയിൽ കെഎസ്ഐഡിസിയോട് കോടതി

സുബൈർ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നൽകിയത് തെറ്റെന്ന് കേരളം, ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

സുബൈർ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നൽകിയത് തെറ്റെന്ന് കേരളം, ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021