തിരുവനന്തപുരം : ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. രാജ്ഭവനിലെത്തി മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചു. ഇതിനിടെ ലോകായുക്ത ഓര്‍ഡിനസിനെതിരെ എല്‍ ഡി എഫ് രംഗത്തുവന്നു. എല്‍ ഡി എഫില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം സര്‍ക്കാരിന് നിര്‍ണായകമാണ്. ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിച്ചാല്‍ നിയമനടപടികളിലേക്ക് നീങ്ങാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു.
വിവാദമായ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെ കുറിച്ച് മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചു. ഓര്‍ഡിനന്‍സ് ഭരണഘടനയനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. ഓര്‍ഡിനന്‍സ് കൊണ്ട് വരാനിടയായ സാഹചര്യം മുഖ്യന്ത്രി ഗവര്‍ണറോട് വിശദികരിച്ചു. നിലവിലെ നിയമത്തില്‍ ഭരണഘടന വിരുദ്ധമായ വകുപ്പ് ഉണ്ടെന്നും അത് കൊണ്ടാണ് നിയമ ഭേദഗതി കൊണ്ട് വന്നതെന്നും മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചു. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലിന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചു.