മുംബൈ: മുംബൈയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ ഐടി കമ്പനി ഡയറക്ടറായ അമേരിക്കൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. 62 കാരനായ മാർക്ക് വില്യംസിനെയാണ് അന്ധേരിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിസിനസ് മീറ്റിംഗിനായി നാല് ദിവസം മുമ്പാണ് വില്യംസ് മുംബൈയിലെത്തിയത്. രാവിലെ ഹോട്ടൽ ജീവനക്കാറ് വിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് ഡൂപ്ളിക്കേറ്റ് കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി കണ്ടെത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി.