• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, December 25, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പത്തനംതിട്ട രൂപതാധ്യക്ഷന്റെ അറസ്റ്റ് ; അമ്പരപ്പോടെ വിശ്വാസ സമൂഹം

by Web Desk 06 - News Kerala 24
February 8, 2022 : 1:51 pm
0
A A
0
പത്തനംതിട്ട രൂപതാധ്യക്ഷന്റെ അറസ്റ്റ് ; അമ്പരപ്പോടെ വിശ്വാസ സമൂഹം

പത്തനംതിട്ട : തിരുനെല്‍വേലി ജില്ലയിലെ താമിരഭരണി നദിയെ ഗംഗാനദി പോലെ പരിപാവനമായാണ് കാണുന്നത്. എന്നാല്‍ താമിരഭരണി നദിയില്‍ നിന്ന് അനധികൃത മണലെടുപ്പ് നടത്തിയെന്ന കേസില്‍ കേരളത്തിലെ ഒരു കത്തോലിക്ക ബിഷപ്പ് ഉള്‍പ്പെടെ അഞ്ച് ക്രിസ്തീയ പുരോഹിതരെ തമിഴ്നാട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സീറോ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതാധ്യക്ഷന്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് (69), ഫാ ജോസ് ചാമക്കാല (69), വൈദികരായ ജോര്‍ജ് സാമുവല്‍ (56), ഷാജി തോമസ് (58), ജിജോ ജെയിംസ് (37), ജോസ് കളവയല്‍ (53) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ് നേരത്തെ അറസ്റ്റിലായിരുന്നു. അതേസമയം അറസ്റ്റിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിഷപ്പ് ഐറേനിയോസ് (69), ഫാ ജോസ് ചാമക്കാല (69) എന്നിവരെ തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പൊട്ടലിനു സമീപം താമിരഭരണി നദിയില്‍ നിന്ന് അനധികൃത മണലെടുപ്പ് നടത്തിയെന്ന കേസില്‍ വികാരി ജനറല്‍ ഷാജി തോമസ് മാണിക്കുളവും മറ്റ് നാല് വൈദികരും അറസ്റ്റിലായിരുന്നു. പിന്നീട് ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസിനെ അംബാസമുദ്രത്തില്‍വെച്ച് തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ക്രിസ്ത്യന്‍ സഭയുടെ പുരോഹിതര്‍ ഉള്‍പ്പെടെയുള്ളവരെ പിടികൂടിയത് തമിഴ്നാട്ടില്‍ ജനങ്ങള്‍ക്കിടയില്‍ അമ്പരപ്പുളവാക്കിയിരിക്കുകയാണ്. തിരുനെല്‍വേലി അംബ സമുദ്രത്തിനടുത്ത് സൗത്ത് കല്ലടൈകുറിച്ചി പൊട്ടല്‍ എന്ന സ്ഥലത്ത് ചെക്ക് ഡാമിനടുത്തായി ഏതാണ്ട് 300 ഏക്കര്‍ സ്ഥലം മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതയ്ക്കുണ്ട് . ഈ ഭൂമി കോട്ടയത്തുള്ള ജോര്‍ജ് മാനുവലിന് കൃഷി നടത്താനായി സഭ പാട്ടത്തിന് നല്‍കിയിരുന്നു.

ഈ സ്ഥലത്ത് കരമണല്‍ യൂണിറ്റും ഒപ്പം ക്രഷര്‍ യൂണിറ്റും പ്രവര്‍ത്തിച്ചിരുന്നു. 2019 നവംബര്‍ 29 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് തിരുനെല്‍വേലിയിലെ സൗത്ത് കള്ളിടൈക്കുറിച്ചി വില്ലേജിലെ പൊട്ടലില്‍ ചെക്ക് ഡാമിനോട് ചേര്‍ന്നുള്ള 300 ഏക്കര്‍ സ്ഥലത്ത് പരുക്കന്‍ കല്ല്, കരിങ്കല്‍, ക്രഷര്‍ പൊടി, എംസാന്‍ഡ് എന്നിവ സംഭരിക്കാനും സംസ്‌കരിക്കാനും ഉപയോഗിക്കാനും മാനുവല്‍ ലൈസന്‍സ് നേടിയിരുന്നു. എന്നാല്‍ ഇതിന് പുറമെ ജോര്‍ജിന്റെ നേതൃത്വത്തില്‍ വണ്ടല്‍ ഓടയില്‍ ചെക്ക് ഡാമില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും വന്‍തോതില്‍ മണല്‍ ഖനനം നടന്നിരുന്നു. ഇതിന് സമീപത്തുള്ള താമിരബരണി നദിയോട് ചേര്‍ന്നുള്ള വിശാലമായ മണല്‍ത്തിട്ടയില്‍ നിന്ന് വലിയ തോതില്‍ മണല്‍ ഖനനം നടന്നതായി കണ്ടെത്തി. 27,774 ക്യുബിക് മീറ്റര്‍ മണല്‍ ഇവിടെ നിന്ന് ഖനനം ചെയ്തതായി കണ്ടെത്തി. വളരെ ആഴത്തില്‍ കുഴികളെടുത്താണ് ഇവിടെ നിന്ന് മണല്‍ കടത്തിയത് എന്നും അന്വേഷണത്തില്‍ വ്യക്തമായി.

നാട്ടുകാരാണ് ഇതിനെതിരെ പരാതിയുമായി അധികൃതരെ സമീപിച്ചത്. പിന്നാലെ സബ് കളക്ടര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ വലിയ തോതില്‍ പ്രകൃതി ചൂഷണം നടന്നതായി കണ്ടെത്തി. സ്ഥലത്തിന്റെ ഉടമകള്‍ക്ക് 9.57 കോടിയുടെ അടുത്ത് പിഴയും ചുമത്തി. എന്നാല്‍ പിന്നീട് അന്വേഷണം മുന്നോട്ടു പോയില്ല. പിന്നീട് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പരാതിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ മധുര ബഞ്ച് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തുകയും ആയിരുന്നു. ഭൂമിയുടെ ഉടമസ്ഥരുടെ ഒത്താശയോടെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് സംശയിക്കുന്നതിനെ തുടര്‍ന്നാണ് ബിഷപ്പിനെയും അഞ്ച് വൈദികരെയും അറസ്റ്റ് ചെയ്തത്.

ഇതിന് മുന്‍പ് വ്യാജ പത്രപ്രവര്‍ത്തകരായ ജോണ്‍ വിക്ടര്‍, പല്‍രാജ്, അതിപാണ്ഡ്യന്‍, ശങ്കരനാരായണന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അനധികൃത മണല്‍ കുഴിച്ചെടുക്കലും ഖനനവും നടത്താന്‍ സാഹചര്യമൊരുക്കുന്നു എന്നായിരുന്നു ഇവര്‍ക്കെതിരായ പരാതി. അതിനു മുന്‍പ് മൊഹമ്മദ് സമീര്‍, അദ്ദേഹത്തിന്റെ ഭാര്യ സബിത എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിന്റെ അനധികൃത മണല്‍ക്കടത്തിന് വേണ്ടി സഹായം ചെയ്യുകയായിരുന്നു മിനറല്‍സിലെ അസിസ്റ്റന്റ് ഡയറ്കടറായിരുന്ന സബിത. വര്‍ഷങ്ങളായി മണല്‍ കുഴിച്ചെടുത്ത് കള്ളക്കടത്ത് നടത്തുന്നതായി പറയപ്പെടുന്നു.

2013ല്‍ തൂത്തുക്കുടിയിലെ റോമന്‍ കാത്തലിക് ബിഷപ്പ് യോന്‍ അംബ്രോസ് അനധികൃത മണല്‍ കുഴിച്ചെടുക്കല്‍ നിര്‍ത്തണമെന്നും ഇതുവഴി മണലെടുത്തവര്‍ വാരിക്കൂട്ടിയ അനധികൃത സമ്പാദ്യങ്ങള്‍ തിരിച്ചുപിടിക്കാനും ആവശ്യപ്പെട്ടിരുന്നു. തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതിയിലാണ് ഈ മണല്‍കുഴിച്ചെടുക്കലും കടത്തും നടക്കുന്നത്. പ്രകൃതിക്ക് ഏല്‍ക്കുന്ന ആഘാതങ്ങള്‍ വേറെയും. ആഗസ്ത് 9ന് തൂത്തുക്കുടി ജില്ലയില്‍ നദി, കടല്‍ തീരങ്ങളിലെ മണല്‍ കുഴിച്ചെടുക്കലും ഖനനവും നിര്‍ത്തിവെച്ചതായി അന്നത്തെ ജില്ലാകളക്ടര്‍ ആഷിഷ് കുമാര്‍ ഉത്തരവിട്ടിരുന്നു. അന്ന് 2.3 ലക്ഷം ടണ്‍ അനധികൃത മണലാണ് പിടിച്ചെടുത്തത്.

അതേസമയം സംഭവത്തില്‍ സിറോ മലങ്കര സഭ വിശദീകരണ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. 40 വര്‍ഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലത്ത് കൃഷി ചെയ്യാന്‍ മാനുവല്‍ ജോര്‍ജ് എന്ന വ്യക്തിയെ ചുമതലപ്പെടുത്തിയിരുന്നു. കോവിഡ് കാലമായതിനാല്‍ രണ്ടുവര്‍ഷമായി രൂപത അധികൃതര്‍ക്ക് ഇവിടേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാലയളവില്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയതോടെ അദ്ദേഹത്തെ കരാറില്‍നിന്ന് ഒഴിവാക്കാന്‍ നിയമനടപടികള്‍ ആരംഭിച്ചിരുന്നു. വസ്തുവിന്റെ ഉടമസ്ഥനെന്ന നിലയില്‍ രൂപത അധികാരികളെ ഇതുസംബന്ധിച്ച കേസിന്റെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മാനുവല്‍ ജോര്‍ജിനെതിരേ നിയമനടപടികള്‍ തുടങ്ങിയതായും സഭയുടെ കുറിപ്പില്‍ പറയുന്നു. ബിഷപ്പ് അടക്കമുള്ളവരെ ജാമ്യത്തിലിറക്കാനുള്ള നടപടികളും രൂപത അധികൃതര്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വീണ്ടും കോവിഡ് ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Next Post

ലോകായുക്ത ഭേദഗതി ; സിപിഐയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ലോകായുക്ത ഭേദഗതി ; സിപിഐയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

ലോകായുക്ത ഭേദഗതി ; സിപിഐയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും ;  യൂറോപ്പിലെ പ്രതിസന്ധിയിൽ വിയർത്ത് മെറ്റ

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും ; യൂറോപ്പിലെ പ്രതിസന്ധിയിൽ വിയർത്ത് മെറ്റ

തെളിവുകൾ വിശ്വാസയോഗ്യമല്ല , കെട്ടിച്ചമച്ചത് ;  എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നാളെ ഹർജി നൽകും

തെളിവുകൾ വിശ്വാസയോഗ്യമല്ല , കെട്ടിച്ചമച്ചത് ; എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നാളെ ഹർജി നൽകും

വിദ്യാ കിരണം പദ്ധതി :  53 സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി തയ്യാര്‍ ; സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് പുതിയ മാർഗരേഖ തയാറാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

വിദ്യാ കിരണം പദ്ധതി : 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി തയ്യാര്‍ ; സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് പുതിയ മാർഗരേഖ തയാറാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

നെഹ്‌റു സ്വന്തം പ്രതിച്ഛായയെക്കുറിച്ച് മാത്രം വേവലാതിപ്പെട്ടിരുന്നയാള്‍ ; കോണ്‍ഗ്രസിനെതിരെ രാജ്യസഭയിലും വിമര്‍ശനം തുടര്‍ന്ന് മോദി

നെഹ്‌റു സ്വന്തം പ്രതിച്ഛായയെക്കുറിച്ച് മാത്രം വേവലാതിപ്പെട്ടിരുന്നയാള്‍ ; കോണ്‍ഗ്രസിനെതിരെ രാജ്യസഭയിലും വിമര്‍ശനം തുടര്‍ന്ന് മോദി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In