• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോകായുക്ത ഭേദഗതി ; സിപിഐയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

by Web Desk 01 - News Kerala 24
February 8, 2022 : 2:06 pm
in Kerala, News
Reading Time: 1 min read
0
A A
0
ലോകായുക്ത ഭേദഗതി ; സിപിഐയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ലോകായുക്ത ഭേദഗതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തോട് സി പി ഐ ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദന്‍. ഭേദഗതി വിഷയത്തില്‍ സി പി ഐയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. സി പി ഐ മന്ത്രിമാര്‍ കൂടി ഉള്‍പ്പെട്ട മന്ത്രിസഭയില്‍ വിശദമായ ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചതെന്ന് എം വി ഗോവിന്ദന്‍ വിശദീകരിച്ചു. ലോകായുക്ത നിയമ ഭേദഗതി സി പി ഐ മന്ത്രിമാര്‍ക്ക് അറിയാത്ത് കാര്യമല്ല. മന്ത്രിസഭ തയ്യാറാക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ട് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായെങ്കിലും ലോകായുക്ത നിയമഭേദഗതിയില്‍ തര്‍ക്കങ്ങള്‍ ഉടന്‍ അവസാനിക്കാത്ത അവസ്ഥയാണ് നിലവില്‍ സര്‍ക്കാരിന് മുന്നിലുള്ളത്.

പ്രധാനപ്പെട്ട നിയമഭേദഗതി കൊണ്ടു വന്നപ്പോള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യാത്തതില്‍ കടുത്ത നീരസത്തിലാണ് സി പി ഐ. ഓര്‍ഡിനന്‍സ് നിയമസഭയില്‍ വരുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ സി പി ഐ എതിര്‍പ്പ് പ്രകടിപ്പിക്കുമോയെന്ന ആശങ്ക സിപിഐഎമ്മിനുണ്ട്. ഈ സാഹചര്യമൊഴിവാക്കാന്‍ സി പി ഐയുമായി ഉടന്‍ ചര്‍ച്ച നടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. അഭിപ്രായ ഭിന്നത് പരിഹരിക്കാന്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് ഇപ്പോള്‍ മന്ത്രി സ്ഥിരീകരിച്ചിരിക്കുന്നത്.

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം.ഇത് സര്‍ക്കാരിന് വലിയ ആശ്വാസം നല്‍കുന്ന നടപടി ആണ്. എങ്കിലും ഭേദഗതിക്കെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഇപ്പോഴും രംഗത്തുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്തനംതിട്ട രൂപതാധ്യക്ഷന്റെ അറസ്റ്റ് ; അമ്പരപ്പോടെ വിശ്വാസ സമൂഹം

Next Post

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും ; യൂറോപ്പിലെ പ്രതിസന്ധിയിൽ വിയർത്ത് മെറ്റ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും ;  യൂറോപ്പിലെ പ്രതിസന്ധിയിൽ വിയർത്ത് മെറ്റ

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും ; യൂറോപ്പിലെ പ്രതിസന്ധിയിൽ വിയർത്ത് മെറ്റ

തെളിവുകൾ വിശ്വാസയോഗ്യമല്ല , കെട്ടിച്ചമച്ചത് ;  എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നാളെ ഹർജി നൽകും

തെളിവുകൾ വിശ്വാസയോഗ്യമല്ല , കെട്ടിച്ചമച്ചത് ; എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നാളെ ഹർജി നൽകും

വിദ്യാ കിരണം പദ്ധതി :  53 സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി തയ്യാര്‍ ; സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് പുതിയ മാർഗരേഖ തയാറാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

വിദ്യാ കിരണം പദ്ധതി : 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി തയ്യാര്‍ ; സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് പുതിയ മാർഗരേഖ തയാറാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

നെഹ്‌റു സ്വന്തം പ്രതിച്ഛായയെക്കുറിച്ച് മാത്രം വേവലാതിപ്പെട്ടിരുന്നയാള്‍ ; കോണ്‍ഗ്രസിനെതിരെ രാജ്യസഭയിലും വിമര്‍ശനം തുടര്‍ന്ന് മോദി

നെഹ്‌റു സ്വന്തം പ്രതിച്ഛായയെക്കുറിച്ച് മാത്രം വേവലാതിപ്പെട്ടിരുന്നയാള്‍ ; കോണ്‍ഗ്രസിനെതിരെ രാജ്യസഭയിലും വിമര്‍ശനം തുടര്‍ന്ന് മോദി

ജെഎൻയു വൈസ് ചാൻസിലറുടെ വാർത്താ കുറിപ്പിലാകെ തെറ്റുകൾ ;  ബിജെപി എംഎൽഎ അടക്കം വിസിക്കെതിരെ രംഗത്ത്

ജെഎൻയു വൈസ് ചാൻസിലറുടെ വാർത്താ കുറിപ്പിലാകെ തെറ്റുകൾ ; ബിജെപി എംഎൽഎ അടക്കം വിസിക്കെതിരെ രംഗത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021