ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്. തലക്ക് പരിക്കേറ്റ ചിത്രങ്ങളോടെ എക്സിലൂടെയാണ് തൃണമൂൽ കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്. വലിയ പരിക്കാണെന്നും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും തൃണമൂൽ അറിയിച്ചു.സ്വന്തം വസതിയിൽവെച്ചുണ്ടായ അപകടത്തിലാണ് മമതക്ക് പരിക്കേറ്റതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
ഈ വർഷം ഇത് രണ്ടാം തവണയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി വലിയ അപകടത്തിൽപ്പെടുന്നത്. ജനുവരി 24ന് ഈസ്റ്റ് ബർദ്വാനിലെ പര്യടനത്തിനിടെയുണ്ടായ വാഹനാപകടത്തിൽ അവർക്ക് പരിക്കേറ്റിരുന്നു.