• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒറ്റ ദിവസം, വിതരണം ചെയ്തത് 195 ടൺ കെ റൈസ്; ആദ്യഘട്ടത്തിൽ പർച്ചയ്സ് ചെയ്തത് 2000 മെട്രിക് ടൺ അരിയെന്നും മന്ത്രി

by Web Desk 04 - News Kerala 24
March 14, 2024 : 9:32 pm
in Kerala, News
Reading Time: 1 min read
0
A A
0
ഒറ്റ ദിവസം, വിതരണം ചെയ്തത് 195 ടൺ കെ റൈസ്; ആദ്യഘട്ടത്തിൽ പർച്ചയ്സ് ചെയ്തത് 2000 മെട്രിക് ടൺ അരിയെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി ശബരി കെ-റൈസ് ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കുന്ന അരിയുടെ വിതരണം പുരോഗമിച്ച് വരുന്നതായി മന്ത്രി ജി.ആര്‍. അനില്‍. ഇതുവരെ 39,053 റേഷന്‍ കാര്‍ഡ് ഉടമകള്‍ ശബരി കെ-റൈസ് സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ നിന്നും കൈപ്പറ്റി. 195 ടണ്‍ അരിയാണ് ഇതുവരെ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്. ആദ്യഘട്ടമായി രണ്ടായിരം മെട്രിക് ടണ്‍ അരിയാണ് ശബരി കെ-റൈസിനായി പര്‍ച്ചയ്സ് ചെയ്തത്. ഇതില്‍ 1100 മെട്രിക് ടണ്‍ അരി സപ്ലൈകോയുടെ 56 ഡിപ്പോകളിലുമായി എത്തിക്കഴിഞ്ഞു.

ശനിയാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ അരിയും വിതരണത്തിനായി ലഭ്യമാകുന്നതാണെന്ന് മന്ത്രി അറിയിച്ചു.സപ്ലൈകോയുടെ 1600 ലധികം വില്‍പനശാലകളിലൂടെയാണ് ശബരി കെ- റൈസ് വിതരണം ചെയ്യുന്നത്. 1150 ലധികം വില്‍പനശാലകളിലും ശബരി കെ റൈസ് എത്തിക്കഴിഞ്ഞു. അതായത് സപ്ലൈകോയുടെ 70% ഔട്ട് ലെറ്റുകളിലൂടെയും ശബരി കെ-റൈസ് വിതരണം തുടങ്ങിക്കഴിഞ്ഞു. എല്ലാ ഔട്ട് ലെറ്റുകളിലും നാളെ ഉച്ചയോടെ ശബരി കെ-റൈസ് ലഭ്യമാകും. മറ്റു സബ്‌സിഡി സാധനങ്ങളും സപ്ലൈകോ വില്‍പനശാലകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സബ്‌സിഡി ഇതര ഇനങ്ങള്‍ക്കും ഓഫറുകള്‍ നല്‍കിക്കൊണ്ട് ‘സപ്ലൈകോ ഗോള്‍ഡന്‍ ഓഫര്‍’ എന്ന പേരില്‍ ഒരു പുതിയ സ്‌കീം ആവിഷ്‌കരിച്ചിട്ടുണ്ട്. വെള്ളക്കടല, ഉലുവ, ഗ്രീന്‍പീസ്, കടുക്, പിരിയന്‍ മുളക് തുടങ്ങിയ 15 ഇനം സബ്‌സിഡിയിതര ഉല്‍പ്പന്നങ്ങള്‍ക്ക് ഈ സ്‌കീം പ്രകാരം പൊതു വിപണിയില്‍ നിന്നും 15 മുതല്‍ 30% വരെ വിലക്കുറവാണ് നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.

സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ശബരിയുടെ ആയ 10 ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ക്കും, പൊതുജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന ബ്രാന്‍ഡുകളുടെ ഇരുപതില്‍പരം ഉല്‍പ്പന്നങ്ങള്‍ക്കും ഗോള്‍ഡന്‍ ഓഫറിലൂടെ വന്‍ വിലക്കുറവ് നല്‍കുന്നുണ്ട്. ഇത്തരം എഫ് എം സി ജി ഉല്‍പ്പന്നങ്ങള്‍ക്ക് എംആര്‍പിയെക്കാള്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവ് നല്‍കുന്നുണ്ട്. റേഷന്‍ വ്യാപാരികളുടെ ജനുവരി മാസത്തെ കമ്മീഷന്‍ വിതരണം ചെയ്യുന്നതിന് തുക അനുവദിച്ചിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ടേഷന്‍ കരാറുകാര്‍ക്ക് 2023 ഡിസംബര്‍, 2024 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നല്‍കാനുള്ള തുക സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

Next Post

ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യൽ, പക്ഷെ എല്ലാം നിഷേധിച്ച് പ്രിയങ്ക, വിശദീകരണവും; അടുത്ത നടപടിയിലേക്ക് പൊലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യൽ, പക്ഷെ എല്ലാം നിഷേധിച്ച് പ്രിയങ്ക, വിശദീകരണവും; അടുത്ത നടപടിയിലേക്ക് പൊലീസ്

ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യൽ, പക്ഷെ എല്ലാം നിഷേധിച്ച് പ്രിയങ്ക, വിശദീകരണവും; അടുത്ത നടപടിയിലേക്ക് പൊലീസ്

നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വന്‍ അപകടം

നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വന്‍ അപകടം

ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു, അദാനി, റിലൈൻസ് കമ്പനികളുടെ പേര് ലിസ്റ്റിലില്ല

ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു, അദാനി, റിലൈൻസ് കമ്പനികളുടെ പേര് ലിസ്റ്റിലില്ല

സന്തോഷ വാര്‍ത്ത! രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍

സന്തോഷ വാര്‍ത്ത! രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍

ആലുവയിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ല; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

ആലുവയിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ല; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021