തിരുവനന്തപുരം: കെ എസ് ഇ ബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമെന്ന് മുന്നറിയിപ്പ്. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേർ ഈ കെണിയിൽ വീണതായി അറിഞ്ഞെന്നും കെ എസ് ഇ ബി വ്യക്തമാക്കി.കെ എസ് ഇ ബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴിയാണ്. ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നുമാണ് കെ എസ് ഇ ബിയുടെ അറിയിപ്പ്.