എരമല്ലൂര്‍> തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് വൈസ് പ്രിന്‍സിപ്പലും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. സോഫി ജോസ് തരകന് (73) അന്തരിച്ചു. മികച്ച അദ്ധ്യാപികയും സംഘാടകയുമായിരുന്ന പ്രൊഫ. സോഫി മുന്‍പ് തൃശൂര്‍ സെന്റ് മേരീസ് കോളേജിലും അധ്യാപികയായിരുന്നു.
മൂലമറ്റം തോണിക്കുഴി കുന്നേല്‍ ജോസഫ് കുര്യന്റെയും ആലീസ് കുര്യന്റെയും മൂത്തമകളാണ്. കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ കാക്കതുരുത്ത് പാറയില്‍ പ്രൊഫ. മൈക്കിള്‍ തരകനാണ് ഭര്‍ത്താവ്. മക്കള്‍ രോഹിണി ജോജോ മുണ്ടക്കല്‍, ജോസ് മാര്ട്ടിന് തരകന്, എബ്രഹാം ആന്റണി തരകന്.
സംസ്കാരം, മാര്‍ച്ച് 18 ന് (തിങ്കളാഴ്ച) രാവിലെ 11 മണിക്ക് ഒളവൈപ് സെന്റ് മാര്‍ട്ടിന്‍സ് ഡി പോറസ് ചര്‍ച്ചില്‍.